തിരുവനന്തപുരം∙ സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റങ്ങള്‍ക്കും കെ-ടെറ്റ് (കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്) യോഗ്യത നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ്. നെറ്റ്, പിഎച്ച്ഡി, സെറ്റ്, എംഫില്‍, എംഎഡ് ഉള്‍പ്പെടെ ഉയര്‍ന്ന യോഗ്യതയുളളവരും ഇനി കെ-ടെറ്റ് പാസാകണം. 2025 സെപറ്റംബര്‍ ഒന്നിലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഇളവുകള്‍ ഒഴിവാക്കിയത്.
- Also Read ‘കോടതി പിടിച്ചില്ലായിരുന്നെങ്കില്‍ അയ്യപ്പന്റെ തങ്കവിഗ്രഹം വരെ അടിച്ചു മാറ്റിയേനേ; വലിയ നേതാക്കള്‍ ജയിലിലേക്കുള്ള ക്യൂവിൽ’
വിദ്യാഭ്യാസവകുപ്പിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലെ അധ്യാപകരാകാന്‍ യോഗ്യത നിര്‍ണയിക്കുന്നതാണ് കെ-ടെറ്റ്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ സര്‍വീസിലുളള അധ്യാപകരും കെ-ടെറ്റ് പാസായിരിക്കണമെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. ഇതിനെതിരെ റിവ്യൂ ഹര്‍ജി നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തിരുന്നു. ഇതിനിടയിലാണ് യോഗ്യത നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്. സെറ്റ്, നെറ്റ്, എംഫില്‍, പിഎച്ച്ഡി, എംഎഡ് എന്നീ ഉയര്‍ന്ന യോഗ്യതകള്‍ ഉള്ളവരെ കെ-ടെറ്റ് നേടുന്നതില്‍ നിന്നും ഒഴിവാക്കിയിരുന്ന മുന്‍ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി.
- Also Read കഠിനവേദനയ്ക്ക് കൈത്താങ്ങായി വി.ഡി.സതീശന്‍: ഒന്‍പത് വയസുകാരി വിനോദിനിക്ക് കൃത്രിമക്കൈ ഉറപ്പ്
അഞ്ച് വര്‍ഷത്തിലേറെ സര്‍വീസുളളവര്‍ കെ-ടെറ്റ് പാസായിരിക്കണമെന്നായിരുന്നു കോടതി ഉത്തരവ്. ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് പ്രധാനാധ്യാപകരാകാനോ ഹയര്‍സെക്കന്‍ഡറിയിലേക്ക് മാറ്റം വാങ്ങാനോ കെ-ടെറ്റ് ലെവല്‍ ത്രീ പരീക്ഷ ജയിക്കണം. എല്‍പി, യുപി വിഭാഗങ്ങളില്‍ കെ-ടെറ്റ് ഒന്ന്, രണ്ട് ലെവലുകളില്‍ ഏതെങ്കിലും പാസാകണം. കേന്ദ്ര അധ്യാപക യോഗ്യതാ പരീക്ഷ സി-ടെറ്റ് ജയിച്ചവര്‍ക്ക് ഇളവ് തുടരും. സി-ടെറ്റ് പ്രൈമറി സ്റ്റേജ് വിജയിച്ചവരെ എല്‍പി നിയമനത്തിനും എലമെന്ററി സ്റ്റേജ് വിജയിച്ചവരെ യുപി നിയമനത്തിനും പരിഗണിക്കും. എയ്ഡഡ് സ്‌കൂള്‍ ഭിന്നശേഷി സംവരണത്തിനും കെ-ടെറ്റ് നിര്‍ബന്ധമായി. എച്ച്എസ്ടി/യുപിഎസ്ടി/എല്‍പിഎസ്ടി തസ്തികകളിലേക്കുള്ള ബൈട്രാന്‍സ്ഫര്‍ നിയമനങ്ങള്‍ക്ക് അതത് കാറ്റഗറിയിലെ കെ-ടെറ്റ് വിജയിച്ച അധ്യാപകരെയും അനധ്യാപകരെയും മാത്രമേ ഇനി പരിഗണിക്കൂ.
- Also Read 100 കോടി ക്യാഷ് ഫ്ലോ, രക്ഷപ്പെട്ടെന്നു കരുതി, അപ്പോഴാണ് അത് സംഭവിച്ചത്; ‘ബാഹുബലി’യും സഹായിച്ചു; ബൈജൂസിനെ തകർത്തത് ആ തെറ്റ്?
- സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
- കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
- അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
MORE PREMIUM STORIES
പുതിയ ഉത്തരവ് നിലവില്‍ സര്‍വീസിലുള്ള ഒട്ടേറെ അധ്യാപകരെ പ്രതിസന്ധിയിലാക്കുമെന്നതിനാല്‍ പ്രതിഷേധവുമായി അധ്യാപക സംഘടനകള്‍ രംഗത്തെത്തി. അധ്യാപകരെ സര്‍ക്കാര്‍ വഞ്ചിച്ചെന്ന വിമര്‍ശനമാണ് ഇവര്‍ ഉയര്‍ത്തുന്നത്. കെ-ടെറ്റിന്റെ പേരില്‍ അധ്യാപകരുടെ സ്ഥാനക്കയറ്റം തടയില്ലെന്നു മിനിറ്റ്‌സ് രേഖപ്പെടുത്തിയ വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലറിലെ മഷി മായും മുന്‍പേ അതിനു വിരുദ്ധമായി ഉത്തരവിറക്കി വഞ്ചിച്ചെന്ന് കെഎസ്ടിയു സംസ്ഥാന പ്രസിഡന്റ് കെ.എം.അബ്ദുള്ള ആരോപിച്ചു. കെ-ടെറ്റ് യോഗ്യതയ്ക്ക് രണ്ടു വര്‍ഷത്തെ സമയപരിധി സുപ്രീംകോടതി തന്നെ നിശ്ചയിച്ചിരിക്കെയാണ്, വിധിയുടെ പേരില്‍ സ്ഥാനക്കയറ്റവും ആനുകൂല്യങ്ങളും സര്‍ക്കാര്‍ തടയുന്നതെന്ന് കെപിഎസ്ടിഎ സംസ്ഥാനപ്രസിഡന്റ് കെ. അബ്ദുള്‍ മജീദും ജനറല്‍ സെക്രട്ടറി പി.കെ.അരവിന്ദനും പറഞ്ഞു. English Summary:
KTET Mandatory for Kerala Teachers: New Government Order, This decision follows a Supreme Court verdict, removing previous exemptions for those with higher qualifications. The new rule has sparked protests from teacher unions concerned about its impact on current educators. |