ന്യൂയോർക്ക് ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഭാര്യ മെലനിയയും യുഎൻ ആസ്ഥാനത്തെ എസ്കലേറ്ററിൽ കയറിയതിനുപിന്നാലെ അതു സ്തംഭിച്ചു. ഇതെത്തുടർന്ന് ധാരാളം അഭ്യൂഹങ്ങളും ഉയർന്നു. ഏതോ യുഎൻ ഉദ്യോഗസ്ഥൻ ട്രംപിനു പണികൊടുക്കാനായി ചെയ്ത പ്രവൃത്തിയാണിതെന്നും അയാളെ കണ്ടെത്തി പുറത്താക്കണമെന്നും യുഎസ് അധികൃതർ ആവശ്യപ്പെട്ടിരുന്നു.Drone Attack Eilat, Israeli Tourist Town, Israeli Defense Minister, Sevenfold Retaliation, Eilat Drone Incident, Yemen Drone Attack, Houthi Attack Israel, Israel Air Defense, Red Sea Coast, Israel Katz Statement, Drone Crash Eilat, Israeli Military Response, Yemen Houthi Rebels, Israeli Airstrikes Yemen, Ahmed Al-Rahawi, Eilat Security Breach, Southern Israel Attack, Middle East Conflict, Israel Defense Forces, International News Eilat, Manorama Online, ഇസ്രയേൽ, ഡ്രോൺ ആക്രമണം
ഈ കോലാഹലത്തിനിടെ എസ്കലേറ്റർ സ്തംഭിക്കാനുള്ള കാരണം കണ്ടെത്തി. യുഎസ് പ്രസിഡന്റിന്റെ വിഡിയോഗ്രഫർ ട്രംപ് എസ്കലേറ്റർ കയറുന്ന ദൃശ്യങ്ങൾ പകർത്താനായി ക്യാമറയുമായി പിന്നോട്ടു നടന്നു എസ്കലേറ്ററിൽ കയറിപ്പോയിരുന്നു. ഇയാൾ അബദ്ധത്തിൽ എസ്കലേറ്ററിലെ ഏതോ സുരക്ഷാ ബ്രേക്ക് അമർത്തിയതാണ് അതു സ്തംഭിക്കാൻ കാരണമായത്. അതോടെ ദുരൂഹത അവസാനിച്ചു, കഴിഞ്ഞ ദിവസം യുഎന്നിൽ എത്തിയശേഷം ട്രംപ് തനിക്ക് ഇവിടെനിന്ന് കിട്ടിയത് മോശമായ എസ്കലേറ്ററും ടെലിപ്രോംപ്റ്ററുമാണെന്നു പറഞ്ഞത് ചിരി പടർത്തിയിരുന്നു. English Summary:
Escalator: An escalator at the United Nations headquarters in New York, which abruptly stalled on Tuesday morning just as President Donald Trump and First Lady Melania Trump stepped onto it, has become the subject of conspiracy theories, despite a straightforward technical account from UN officials. |