search

‘പ്രതിഷേധക്കാർക്ക് നേരെ വെടിവച്ചാൽ യുഎസ് ഇടപെടും’: ഇറാന് മുന്നറിയിപ്പുമായി ട്രംപ്

LHC0088 Half hour(s) ago views 658
  



വാഷിങ്ടൻ ∙ ഇറാനിൽ വിലക്കയറ്റവിരുദ്ധ പ്രക്ഷോഭം ആളിക്കത്തുമ്പോൾ രാജ്യത്തെ ഭരണകൂടത്തിനു മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിലെ പ്രതിഷേധക്കാരെ അക്രമത്തിന്റെ പാതയിൽ നേരിടാൻ ശ്രമിച്ചാൽ ഇടപെടുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇറാൻ സമാധാനപരമായി പ്രതിഷേധിക്കുന്നവരെ വെടിവച്ചു കൊന്നാൽ യുഎസ് അവരുടെ രക്ഷയ്‌ക്കെത്തുമെന്നാണു യുഎസ് പ്രസിഡന്റ് വെള്ളിയാഴ്ച ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ കുറിച്ചത്.

  • Also Read കറൻസിമൂല്യം കുത്തനെ ഇടിഞ്ഞു: ഇറാനിൽ വൻ പ്രക്ഷോഭം; ഒട്ടേറെപ്പേർ കൊല്ലപ്പെട്ടു   


ഇറാനിൽ സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഏഴ് പേർ കൊല്ലപ്പെട്ടതായി രാജ്യാന്തര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം സംഘർഷത്തിൽ പൊലീസ് സേനയിലെ ഒരംഗം കൊല്ലപ്പെട്ടെന്നും 13 പേർക്കു പരുക്കേറ്റെന്നുമാണ് അധികൃതർ സ്ഥിരീകരിച്ചത്. പടിഞ്ഞാറൻ ഇറാനിലെ ലോർദ്ഗൻ, സെൻട്രൽ പ്രവിശ്യയിലെ ഇസ്ഫഗാൻ എന്നീ നഗരങ്ങളിൽ സുരക്ഷാസേനയും സമരക്കാരും തമ്മിലുണ്ടായ സംഘർഷങ്ങളിൽ ഒട്ടേറെപ്പേർ കൊല്ലപ്പെട്ടെന്നാണു വിവരം.

  • Also Read ഗ്രീൻ കാർഡ് ഇനി അത്ര എളുപ്പമല്ല: ദമ്പതികളുടെ വീട്ടിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തും; നിയന്ത്രണങ്ങൾ കടുപ്പിച്ച് അമേരിക്ക   


പാശ്ചാത്യ ഉപരോധം മൂലം സാമ്പത്തിക പ്രതിസന്ധിയിലായ ഇറാനിൽ കറൻസി മൂല്യം കുത്തനെ ഇടിഞ്ഞതാണു പ്രതിസന്ധി രൂക്ഷമാക്കിയത്‌. ഡിസംബറിൽ നാണ്യപ്പെരുപ്പം 42.5 ശതമാനമായാണ് ഉയർന്നത്. ഇതോടെ ഭക്ഷണത്തിനും വീട്ടുസാധനങ്ങൾക്കും തീവിലയായി. കടകളടച്ച് വ്യാപാരികളാണ് ആദ്യം പ്രതിഷേധത്തിന് ഇറങ്ങിയത്. പിന്നാലെ വിദ്യാർഥികളും തെരുവിലിറങ്ങിയതോടെ പ്രക്ഷോഭം രാജ്യവ്യാപകമായി പടർന്നു. കഴിഞ്ഞ വർഷം ജൂണിൽ 12 ദിവസം നീണ്ട ഇസ്രയേൽ ആക്രമണവും ഇറാന്റെ സാമ്പത്തികസ്ഥിതി വഷളാക്കി.

  • Also Read ഖുർആനിൽ തൊട്ട് സത്യപ്രതിജ്ഞ; പുതുവർഷം പിറന്നതിനുപിന്നാലെ ന്യൂയോർക്കിൽ അധികാരമേറ്റ് മംദാനി   

    

  • സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
      

         
    •   
         
    •   
        
       
  • കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
      

         
    •   
         
    •   
        
       
  • അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
US Warns Iran Over Protest Response: As the anti-hike protest rages in Iran, US President Donald Trump has issued a warning to the country\“s regime. Trump\“s warning is that the US will intervene if they try to confront the protesters in Iran with violence. The US President wrote in a social media post on Friday that if Iran shoots and kills peaceful protesters, the US will come to their rescue.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
143769

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com