search

പണിപോയി; ചിക്കനെചൊല്ലി പരാതി പറഞ്ഞ കുട്ടികള്‍ക്ക് നേരെ കത്തിവീശിയ മാനേജരെ പിരിച്ചുവിട്ടു - വിഡിയോ

cy520520 Half hour(s) ago views 836
  



കൊച്ചി ∙ ബർഗറിൽ ചിക്കൻ സ്ട്രിപ്പിന്റെ അളവ് കുറഞ്ഞതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ മോശം പെരുമാറ്റത്തിനു മാനേജർ സൗദി മുണ്ടംവേലി രാമേശ്വരം സ്വദേശി ജോഷ്വായ്ക്കെതിരെ നടപടിയെടുത്ത് ഫാസ്റ്റ് ഫുഡ് ശൃംഖല. എറണാകുളത്തെ ഔട്‌ലെറ്റിൽ മാനേജരായിരുന്ന ജോഷ്വായെ ജോലിയിൽനിന്നും പിരിച്ചുവിട്ടു.

  • Also Read ബർഗറിൽ ചിക്കൻ കുറഞ്ഞത് ചോദ്യംചെയ്‌തു; കൊച്ചിയിൽ വിദ്യാർഥിക്ക് നേരെ കത്തിയുമായി പാഞ്ഞടുത്ത് മാനേജര്‍: വിഡിയോ   


ലഭിച്ച ബർഗറിലൊന്നിൽ ചിക്കൻ കുറവാണെന്ന് കുട്ടികൾ പരാതിപ്പെട്ടപ്പോൾ മാനേജരായ ജോഷ്വാ ഭീഷണിപ്പെടുത്തുന്ന വിഡിയോ കഴിഞ്ഞദിവസങ്ങളിൽ വൈറലായിരുന്നു. പിന്നാലെ കുട്ടികൾക്കു നേരെ കത്തി വീശിയ സംഭവത്തിൽ ഫാസ്റ്റ് ഫുഡ് ശൃംഖലയുടെ മാനേജർക്കെതിരെയും ഇയാളെ മർദിച്ചതിന് നാലു പേർക്കെതിരെയും എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരുന്നു.

  • Also Read ബർഗറിൽ ചിക്കൻ കുറഞ്ഞു: കത്തിവീശലും മർദനവും; ജോഷ്വയ്ക്കെതിരെ സമൂഹ മാധ്യമത്തിൽ പരിഹാസം   


എറണാകുളം മഹാരാജ് കോളജ് ഗ്രൗണ്ടിൽ നടന്ന സിബിഎസ്ഇ സ്കൂൾ കായികമേളയിൽ പങ്കെടുക്കാനെത്തിയ 4 കുട്ടികളാണ് ഫാസ്റ്റ് ഫുഡ് ശൃംഖലയുടെ ഔട്‌ലെറ്റിൽ ഭക്ഷണം കഴിക്കാനെത്തിയത്. ഭക്ഷണത്തെ കുറിച്ച് പരാതി പറഞ്ഞതിനെ തുടർന്നാണ് ജോഷ്വായുമായി തർക്കമുണ്ടായത്. ഇതിനിടെ, കുട്ടികൾ രംഗങ്ങൾ മൊബൈലിൽ പകർത്തുന്നതിനെ ജോഷ്വാ എതിർത്തു. തുടർന്ന് കുട്ടികൾ തങ്ങൾക്കൊപ്പമുള്ള മുതിർന്നവരെ വിളിച്ചു വരുത്തുകയായിരുന്നു. ഇവർ എത്തിയതോടെയാണു സംഘർഷം രൂക്ഷമായത്.
    

  • സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
      

         
    •   
         
    •   
        
       
  • കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
      

         
    •   
         
    •   
        
       
  • അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


അതേസമയം, ഇരു കൂട്ടർക്കുമെതിരെ കേസ് എടുത്തിട്ടുണ്ടെങ്കിലും അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിലേക്ക് പൊലീസ് കടന്നിട്ടില്ല. ജോഷ്വ ആശുപത്രി മോചിതനായ ശേഷമായിരിക്കും ഇക്കാര്യത്തിലുള്ള നടപടികളെന്നാണു ലഭിക്കുന്ന വിവരം.

∙ സ്ഥാപനം പുറത്തിറക്കിയ വാർത്താക്കുറിപ്പ്

സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടന്നു വരികയാണ്. അധികൃതരുമായി കേസ് അന്വേഷണത്തിൽ സഹകരിക്കും. സ്ഥാപനവുമായി ബന്ധപ്പെട്ട് ഒരു വിധത്തിലുള്ള അക്രമമോ മോശം പെരുമാറ്റമോ അംഗീകരിക്കാൻ കഴിയില്ല. കസ്റ്റമർമാരുടെയും ജീവനക്കാരുടെയും മറ്റുള്ളവരുടെയും സുരക്ഷിതത്വം ഏറ്റവും പ്രധാനമാണ്. ഈ സാഹചര്യത്തിൽ സംഭവത്തിൽ ഉൾപ്പെട്ട മാനേജരെ പിരിച്ചുവിടുന്നു. സ്ഥാപനത്തിന്റെ ആഭ്യന്തര പ്രോട്ടോക്കോളും പരിശീലന പരിപാടികളും റിവ്യൂ ചെയ്യുകയും ഭാവിയിൽ മോശപ്പെട്ട സംഭവങ്ങൾ ഉണ്ടാകില്ല എന്നുറപ്പാക്കുകയും ചെയ്യും.
  View this post on Instagram

A post shared by Manorama Online (@manoramaonline)
English Summary:
Manager Fired After Burger Complaint in Ernakulam: Fast food manager misconduct leads to termination in Ernakulam. The incident involved a dispute over insufficient chicken in a burger and resulted in a police case against the manager and others involved.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
141635

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com