ചങ്ങനാശ്ശേരി ∙ മന്നം ജയന്തി ആഘോഷങ്ങൾ എൻഎസ്എസ് ആസ്ഥാനത്ത് തുടരവേ തങ്ങൾക്ക് ഒരു രാഷ്ട്രീയത്തോടും വെറുപ്പില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരൻ നായർ. രാഷ്ട്രീയമില്ലാത്തതിനാൽ രാഷ്ട്രീയത്തോട് വെറുപ്പില്ലെന്നും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഎസ്‌എസിന്റെ സമദൂരം നിലപാട് തുടരുമെന്നും സുകുമാരൻ നായർ മാധ്യമങ്ങളോടു പറഞ്ഞു.
- Also Read ഇന്ന് മന്നം ജയന്തി; ആഘോഷങ്ങൾക്ക് പ്രൗഢോജ്വലമായ തുടക്കം; 19 കോടി രൂപ ചെലവിൽ പുതിയ ആസ്ഥാന മന്ദിരം
എന്‍എസ്എസ് ശരിദൂരം നിലപാട് സ്വീകരിച്ചത് ശബരിമല വിഷയത്തിൽ മാത്രമാണ്. ബാക്കി എല്ലാ വിഷയങ്ങളിലും സമദൂരം നിലപാട് തുടരും. ശബരിമല സ്വർണക്കൊള്ളയെ കുറിച്ച് പറയേണ്ടതെല്ലാം പറഞ്ഞുകഴിഞ്ഞെന്നും ഇനി അതിനെ കുറിച്ച് സംസാരിക്കാനില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുള്ള ഉത്തരമായി അദ്ദേഹം പറഞ്ഞു.
- Also Read ‘സ്വർണക്കൊള്ള അന്വേഷണത്തിൽ പാളിച്ചയുണ്ടായാൽ മാത്രം ഇടപെടൽ; രാഷ്ട്രീയതാൽപര്യം വച്ചുള്ള ദുഷ്പ്രചാരണം തെറ്റ്’
അതേസമയം മന്നം ജയന്തി ആഘോഷങ്ങൾ എൻഎസ്എസ് ആസ്ഥാനത്ത് തുടരുകയാണ്. ഇന്നലെ പുതുവത്സര ദിനത്തിൽ നടന്ന അഖിലകേരള നായർ പ്രതിനിധി സമ്മേളനത്തോടെയാണു 149–ാമത് ജയന്തി ആഘോഷങ്ങൾക്കു തിരി തെളിഞ്ഞത്. മന്നം ജയന്തി ദിനമായ ഇന്നു (വെള്ളിയാഴ്ച) സമ്മേളനത്തിൽ പങ്കെടുക്കാനും സമാധി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്താനും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ നിന്നുള്ളവരും സംസ്ഥാനത്തെ വിവിധ കരയോഗങ്ങളിൽ നിന്നുള്ള സമുദായാംഗങ്ങളും എത്തിച്ചേർന്നു.
- സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
- കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
- അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
MORE PREMIUM STORIES
∙ മലയാളത്തിൽ പ്രധാനമന്ത്രിയുടെ കുറിപ്പ്
മന്നം ജയന്തി ദിനത്തിൽ മന്നത്ത് പത്മനാഭനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളത്തിലാണ് എക്സിൽ പ്രധാനമന്ത്രി കുറിപ്പിട്ടത്. ആത്മാഭിമാനം, സമത്വം, സാമൂഹിക പരിഷ്കരണം എന്നിവയിൽ വേരൂന്നിയതാണ് യഥാർഥ പുരോഗതി എന്ന് വിശ്വസിച്ച ക്രാന്തദർശിയായിരുന്നു മന്നത്ത് പത്മനാഭനെന്ന് പ്രധാനമന്ത്രി കുറിച്ചു. സാമൂഹിക സേവനത്തിനായി ജീവിതം സമർപ്പിച്ച മഹദ് വ്യക്തിത്വത്തെ ആദരവോടെ സ്മരിക്കുന്നു. ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം എന്നീ മേഖലകളിൽ മന്നത്ത് പത്മനാഭന്റെ സംഭാവനകൾ പ്രചോദനാത്മകമാണെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു. English Summary:
G. Sukumaran Nair Speak: The Mannam Jayanti celebrations are underway at the NSS headquarters in Changanassery, Kerala, with NSS General Secretary G. Sukumaran Nair stating they have no hatred towards any political party. |
|