ന്യൂഡൽഹി ∙ ഗാസിയാബാദിൽ ഉത്തർപ്രദേശ് പൊലീസ് ഉദ്യോഗസ്ഥർ പ്രദേശവാസികളുടെ പൗരത്വം പരിശോധിക്കുന്ന വിഡിയോ വൈറൽ. സൂപ്പർമാർക്കറ്റിൽ ബാർകോഡ് റീഡർ ചെയ്യുന്നതുപോലെ, മൊബൈൽ ഫോൺ ഉപയോഗിച്ച് ആളുകളുടെ പുറകിൽ തൊട്ട് സ്കാൻ ചെയ്യുന്ന പൊലീസുകാരന്റെ വിഡിയോയാണ് വൈറലായത്. തുടർന്ന് സമൂഹമാധ്യമങ്ങളിൽ പൊലീസുകാർക്കെതിരെ രൂക്ഷ വിമർശനവും പരിഹാസ കമന്റുകളും പ്രചരിച്ചു.
- Also Read \“തെളിവില്ല\“: പുട്ടിന്റെ വസതിക്ക് നേരെ യുക്രെയ്‌ൻ ഡ്രോൺ ആക്രമണം നടത്തിയെന്ന റഷ്യയുടെ വാദം തള്ളി യുഎസ് ഇന്റലിജൻസ്
സാധാരണയായി, സർക്കാർ രേഖകളാണ് പൗരത്വ പരിശോധനക്കായി ഉപയോഗിക്കുന്നത്. എന്നാൽ ഗാസിയാബാദിലെ പൊലീസ് ഉദ്യോഗസ്ഥൻ അജയ് ശർമ്മ ഒരാളുടെ പുറകിൽ മൊബൈൽ ഫോൺ വച്ചുകൊണ്ട് പരിശോധന നടത്തുന്നതും അയാൾ ബംഗ്ലാദേശിയാണെന്ന് അടയാളപ്പെടുത്തുന്നതും വിഡിയോയിൽ കാണാം. പക്ഷേ പൊലീസുകാരൻ സ്കാൻ ചെയ്ത ആൾ ബിഹാറിലെ അരാരിയയിൽ നിന്നുള്ളയാളാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
പൗരത്വ പരിശോധനയ്‌ക്ക് പാസ്‌പോർട്ടുകൾ പോലുള്ള രേഖകളോ ആധാർ പോലുള്ള ബയോമെട്രിക്‌സോ ആണ് ഉപയോഗിക്കാറുള്ളത്. ഒരു വ്യക്തിയുടെ മുതുകിൽ തൊട്ടുകൊണ്ട് അയാളുടെ ജന്മസ്ഥലത്തിൻ്റെ വിലാസം നൽകുമെന്ന് അവകാശപ്പെടുന്ന ഒരു വിചിത്രമായ യന്ത്രമാണ് പൊലീസുകാരൻ ഉപയോഗിക്കുന്നത്.
- Also Read ‘പത്മനാഭസ്വാമി അനുഗ്രഹിച്ച നഗരം, നല്ല ഭരണം കാഴ്ചവയ്ക്കണമെന്ന് ആശംസിക്കുന്നു’; മേയറെ തേടി നരേന്ദ്രമോദിയുടെ കത്ത്
- സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
- കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
- അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
MORE PREMIUM STORIES
വലിയ രീതിയിൽ പ്രചരിച്ച ഈ വിഡിയോ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ പൊലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, ഗാസിയാബാദ് പൊലീസും സിആർപിഎഫും അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്. തിരിച്ചറിയൽ കാർഡുകൾ പരിശോധിക്കുകയും സംശയാസ്പദമായ ആളുകളെ ചോദ്യം ചെയ്യുകയും ചെയ്തു.
“Machine to detect nationality.“
Ghaziabad SHO Ajay Sharma called some persons Bangladeshi as police have a machine that can detect people\“s citizenship when placed on back or waist. Wow!
Instead of harassing people, why doesn\“t UP Police get this machine patented first? pic.twitter.com/qzHQX0jfQi— Suraj Kumar Bauddh (@SurajKrBauddh) January 1, 2026
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @SurajKrBauddh എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Viral Video Sparks Citizenship Verification Controversy: Citizenship verification controversy arises after a viral video shows Uttar Pradesh police officers in Ghaziabad appearing to scan residents for their citizenship using a mobile phone. This incident has sparked widespread criticism and raised concerns about police misconduct and the methods used for identifying illegal immigrants. |