search

ലിഫ്റ്റ് വാഗ്ദാനം ചെയ്തു വാഹനത്തിൽ കയറ്റി, നിലവിളിച്ചപ്പോൾ കൊല്ലുമെന്നു ഭീഷണി; യുവതിയെ പീഡിപ്പിച്ച് കൊടുംതണുപ്പിലേക്ക് വലിച്ചെറിഞ്ഞു

LHC0088 Half hour(s) ago views 752
  



ഗുഡ്ഗാവ് ∙ ഹരിയാനയിലെ ഫരീദാബാദിൽ കൂട്ടബലാത്സംഗത്തിനു ഇരയായ 25കാരിയെ വാഹനത്തിൽനിന്നും വലിച്ചെറിഞ്ഞ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അമിതവേഗത്തിൽ ഓടിക്കൊണ്ടിരുന്ന വാനിൽനിന്നുമാണ് യുവതിയെ അക്രമികൾ വലിച്ചെറിഞ്ഞത്. ലിഫ്റ്റ് വാഗ്ദാനം ചെയ്തു യുവതിയെ വാഹനത്തിൽകയറ്റിയ ഉടൻ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി അക്രമികൾ പീഡിപ്പിക്കുകയായിരുന്നു. സഹായത്തിനായി നിലവിളിച്ചപ്പോഴാണ് കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയത്. രണ്ടുപേരാണ് വാനിലുണ്ടായിരുന്നത്. ഇവർ രണ്ടുപേരും പീഡിപ്പിച്ചതായി യുവതിയുടെ ബന്ധു മാധ്യമങ്ങളോടു പറഞ്ഞു.

  • Also Read ഓടുന്ന വാഹനത്തിൽ യുവതിയെ പീഡിപ്പിച്ച് റോഡിലേക്ക് വലിച്ചെറിഞ്ഞു, 3 മണിക്കൂർ ക്രൂരത; മുഖത്ത് ആഴത്തിൽ മുറിവ്   


സുഹൃത്തിന്റെ വീട്ടിൽ പോകുന്നതിനായി രാത്രി വൈകി ഫരീദാബാദിൽ വാഹനം കാത്തുനിൽക്കവെയാണ് യുവതിക്ക് വാനിലെത്തിയവർ ലിഫ്റ്റ് വാഗ്ദാനം ചെയ്തത്. തുടർന്ന് 3 മണിക്കൂറോളം യുവതിയുമായി സഞ്ചരിച്ച അക്രമികൾ ഗുഡ്ഗാവ്-ഫരീദാബാദ് റോഡിലെ വിജനമായ സ്ഥലത്ത് കൊടുംതണുപ്പിൽ വലിച്ചെറിയുകയായിരുന്നു. ഈ സമയം മണിക്കൂറിൽ 90 കിലോമീറ്ററിൽ കൂടുതൽ വേഗതയിലായിരുന്നു വാൻ സഞ്ചരിച്ചിരുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

  • Also Read ‘രാജ്യത്തെ പെൺമക്കളെ പീഡിപ്പിക്കുന്നവരെയാണോ യുപി മുഖ്യമന്ത്രി സുഹൃത്താക്കുന്നത്?’: 250ലേറെ തുന്നിക്കെട്ടലുകൾ, മുഖം മറച്ച് നീതിക്കായി...   


വാഹനത്തിൽനിന്നുള്ള വീഴ്ചയിൽ തലയിലും മുഖത്തും ആഴത്തിൽ പരുക്കേറ്റ യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളായ രണ്ടുപേരെയും പൊലീസ് ഉത്തർപ്രദേശിൽനിന്നും മധ്യപ്രദേശിൽനിന്നും അറസ്റ്റു ചെയ്തിട്ടുണ്ട്. ഇവർ ഉപയോഗിച്ച വാഹനവും കണ്ടെടുത്തു. മൂന്നുകുട്ടികളുടെ അമ്മയായ യുവതി ഭർത്താവുമായി പിണങ്ങി മാതാപിതാക്കളോടൊപ്പമാണ് കഴിഞ്ഞിരുന്നത്. സംഭവദിവസം അമ്മയുമായി വഴക്കിട്ടാണ് യുവതി രാത്രിയിൽ വീട്ടിൽനിന്നും പുറത്തേയ്ക്കു പോയത്.
    

  • സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
      

         
    •   
         
    •   
        
       
  • കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
      

         
    •   
         
    •   
        
       
  • അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Police Arrest Two Accused in Faridabad Sexual Assault Case: 25-year-old victim was assaulted in a van after being offered a ride and then thrown out onto a deserted road, sustaining severe injuries, police arrested two suspects and are investigating the crime.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
143521

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com