കാസർകോട് ∙ തൃക്കരിപ്പൂരിൽ ഭക്ഷണം നൽകാൻ വൈകിയെന്ന് ആരോപിച്ച് യുവാക്കൾ ഹോട്ടൽ അടിച്ചു തകർത്തു. യുവാക്കളുടെ മർദനത്തിൽ ഇതര സംസ്ഥാനക്കാരായ ഹോട്ടൽ ജീവനക്കാർക്കു പരുക്കേറ്റു. ബുധനാഴ്ച വൈകിട്ട് തൃക്കരിപ്പൂരിലെ \“പോക്കോപ്\“ ഹോട്ടലിലാണ് സംഭവം. ഇവിടെ നാല് യുവാക്കൾ ഭക്ഷണം കഴിക്കാനെത്തി. എന്നാൽ ഭക്ഷണം വൈകിയെന്ന് ആരോപിച്ച് ഹോട്ടലിൽ പ്രശ്നമുണ്ടാക്കുകയും ഗ്ലാസുകളും പാത്രങ്ങളും എറിഞ്ഞു തകർക്കുകയുമായിരുന്നു.
- Also Read ചില്ലു നീക്കാതെ മുറിവ് തുന്നിക്കെട്ടി, വേദന സഹിച്ചത് അഞ്ചു മാസം; വണ്ടാനം മെഡിക്കല്‍ കോളജിനെതിരെ പരാതി
ഹോട്ടൽ ഉടമ അറിയിച്ചതിനെ തുടർന്ന് ചന്തേര പൊലീസ് എത്തി യുവാക്കളെ കസ്റ്റഡിയിൽ എടുത്തു. തുടർന്ന് ഇവരെ സ്റ്റേഷനിൽ എത്തിച്ചശേഷം വിട്ടയച്ചു. ഇതിനു പിന്നാലെയാണ് ഇരുപത്തിയഞ്ചോളം വരുന്ന സംഘം വീണ്ടും ഹോട്ടലിലെത്തിയത്. ഇവർ ഹോട്ടലിന്റെ ചില്ലുകളും സാധനങ്ങളും അടിച്ചു തകർക്കുകയും ജീവനക്കാരെയും മർദിക്കുകയും പുറത്തു നിർത്തിയിട്ടിരുന്ന ഡെലിവറി വാഹനങ്ങൾ തകർക്കുകയും ചെയ്തു. പയ്യന്നൂർ സ്വദേശികളായ യുവാക്കളാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ഇവർക്കായി തിരച്ചിൽ ആരംഭിച്ചു.
- Also Read 10 പവന്റെ ആഭരണങ്ങളും 10,000 രൂപയും സിസിടിവി ക്യാമറകളും മോഷ്ടിച്ച് കള്ളൻ; പാലക്കാട് സ്വദേശി പിടിയിൽ
English Summary:
Youths vandalized hotel in Kasaragod: group of youth vandalized a hotel in Trikkaripur, Kasaragod, alleging a delay in serving food. Police are investigating the incident and searching for the suspects involved in the attack. |