ന്യൂഡൽഹി∙ പുതിയ ലേബർ കോഡിന് കീഴിലുള്ള കരട് ചട്ടങ്ങൾ തൊഴിൽ മന്ത്രാലയം പ്രസിദ്ധീകരിച്ചു. കരട് ചട്ടങ്ങളിൽ പൊതുജനാഭിപ്രായം രേഖപ്പെടുത്താം. എതിർപ്പുകളും നിർദ്ദേശങ്ങളും 45 ദിവസത്തിനുള്ളിൽ സമർപ്പിക്കാം.
- Also Read ഒരു ഓർഡറിന് 120 മുതൽ 150 വരെ; ആനുകൂല്യങ്ങൾ കൂട്ടി സ്വിഗ്ഗിയും സൊമാറ്റോയും
പുതിയ ചട്ടങ്ങൾ വിജ്ഞാപനം ചെയ്യുന്നതുവരെ, നിലവിലുള്ള ചട്ടങ്ങൾ ബാധകമായിരിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തു നിലനിന്ന 29 തൊഴിൽ നിയമങ്ങൾ നാലു സംഹിതകളിലേക്ക് ക്രോഡീകരിച്ചതാണ് നാലു ലേബർ കോഡുകളായി അറിയപ്പെടുന്നത്.
- Also Read പിരിച്ചുവിടുമോ അടച്ചുപൂട്ടുമോ? ആശങ്കകളൊഴിയാതെ പുതിയ തൊഴിൽനിയമം
തൊഴിൽനിയമങ്ങളുടെ എണ്ണം കുറച്ചും തൊഴിൽമേഖലയിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ടുമാണ് കേന്ദ്രസർക്കാർ ഈ കോഡുകൾ പാസാക്കിയതെങ്കിലും ഇതിനെതിരെ തൊഴിലാളി സംഘടനകൾ തുടക്കം മുതൽതന്നെ വലിയ എതിർപ്പുയർത്തിയിരുന്നു. സോഷ്യൽ സെക്യൂരിറ്റി കോഡ് (സാമൂഹിക സുരക്ഷാ ചട്ടം), ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് (വ്യവസായബന്ധ ചട്ടം), ഒക്യുപേഷൻ സേഫ്റ്റി കോഡ് (തൊഴിൽ സുരക്ഷാ ചട്ടം), കോഡ് ഓൺ വേജസ് (വേതന ചട്ടം) എന്നിവയാണ് ഇവ.
- അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
- എണ്ണ വിറ്റ് സമ്പത്ത് കുമിഞ്ഞുകൂടി, മഡുറോ കുത്തുപാളയെടുപ്പിച്ചു? തലയ്ക്ക് കോടികൾ വിലയുള്ള ട്രംപിന്റെ ‘ശത്രു’; യുഎസ്– വെനസ്വേല യുദ്ധം തുടങ്ങി?
- 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
MORE PREMIUM STORIES
English Summary:
New Labour Codes: Indian Government Publishes Draft Rules, Seeks Public Feedback: India\“s Ministry of Labour has published draft rules under the new Labour Codes, inviting public comments, objections, and suggestions within 45 days. Until the new rules are notified, existing regulations will continue to apply. The four Labour Codes consolidate 29 old labour laws into streamlined frameworks: Code on Wages, Industrial Relations Code, Occupational Safety Code, and Social Security Code. |