search

‘പോറ്റിയെ സഹായിക്കാൻ ഞാൻ എഴുതിയ കുറിപ്പുണ്ടെങ്കിൽ പുറത്തുവിടണം’; അവാസ്തവം പ്രചരിപ്പിക്കരുതെന്ന് കടകംപള്ളി

deltin33 Yesterday 23:58 views 558
  



തിരുവനന്തപുരം∙ ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അവാസ്തവങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ. കടകംപള്ളി സുരേന്ദ്രനെ കേസിൽ പൊലീസ് ശനിയാഴ്ച ചോദ്യം ചെയ്തെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണു ഫെയ്സ്ബുക്കിൽ വിശദീകരണം. ഉണ്ണികൃഷ്ണൻ പോറ്റിയെ സഹായിക്കണമെന്ന് താൻ എഴുതി ഒപ്പിട്ടു നൽകിയ അപേക്ഷ ആരുടെയെങ്കിലും കയ്യിൽ ഉണ്ടെങ്കിൽ അത് പുറത്തുവിടണമെന്ന് കടകംപള്ളി വെല്ലുവിളിച്ചു. കൂടാതെ, സ്വർണ്ണപ്പാളി വിവാദത്തിൽ തനിക്കെതിരെ ആരോപണമുന്നയിച്ച് 84 ദിവസം പിന്നിട്ടിട്ടും കോടതിയിൽ ഒരു കീറക്കടലാസ് പോലും ഹാജരാക്കാൻ പ്രതിപക്ഷ നേതാവിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും കടകംപള്ളി പരിഹസിച്ചു.

  • Also Read ശബരിമല സ്വർണക്കൊള്ള സിബിഐ അന്വേഷിക്കണം: അഡ്വ.വി.എസ്.മനോജ് കുമാർ   


കടകംപള്ളിയുടെ ഫെയ്സ്ബുക്ക് കുറിപ്പിലെ പ്രസക്തഭാഗങ്ങൾ:
കഴിഞ്ഞ ശനിയാഴ്ചയാണ് ഞാൻ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിന് (SIT) മുന്നിൽ ഹാജരായത്. അത് ഏതെങ്കിലും രഹസ്യ കേന്ദ്രത്തിലായിരുന്നില്ല. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തിനോട് ചേർന്നുള്ള ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് എന്റെ മൊഴി രേഖപ്പെടുത്തിയത്. എംഎൽഎ ബോർഡ് വച്ച, ഞാൻ സ്ഥിരം ഉപയോഗിക്കുന്ന കറുത്ത ടൊയോട്ട യാരിസ് കാറിലാണ് ഞാൻ അവിടെ എത്തിയതും മൊഴി നൽകിയ ശേഷം എന്റെ ഓഫിസിലേക്ക് മടങ്ങിപ്പോയതും. ഇതൊക്കെ പകൽവെളിച്ചത്തിൽ നടന്ന കാര്യങ്ങളാണ്.

  • Also Read ശബരിമല സ്വര്‍ണക്കവര്‍ച്ച: ചോദ്യമുനയിലേക്ക് അടൂർ പ്രകാശും, എസ്ഐടി നീക്കം പോറ്റിയുമായി അടുപ്പമുണ്ടെന്ന നിഗമനത്തിൽ   


ശബരിമല സ്വർണ്ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. എല്ലാ മാധ്യമങ്ങളുടെയും കയ്യിൽ ഈ ഫയലുകളുടെ കോപ്പിയുമുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ അപേക്ഷയിൽ അദ്ദേഹത്തെ സഹായിക്കണമെന്ന് ഞാൻ എഴുതി ഒപ്പിട്ടു നൽകിയെന്ന് പറയുന്ന കുറിപ്പുണ്ടെങ്കിൽ അത് പുറത്തുവിടണം.
    

  • അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
      

         
    •   
         
    •   
        
       
  • എണ്ണ വിറ്റ് സമ്പത്ത് കുമിഞ്ഞുകൂടി, മഡുറോ കുത്തുപാളയെടുപ്പിച്ചു? തലയ്ക്ക് കോടികൾ വിലയുള്ള ട്രംപിന്റെ ‘ശത്രു’; യുഎസ്– വെനസ്വേല യുദ്ധം തുടങ്ങി?
      

         
    •   
         
    •   
        
       
  • 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


മറ്റൊരു ആരോപണം, ഉണ്ണികൃഷ്ണൻ പോറ്റിക്ക് സഹായം ചെയ്യാൻ മന്ത്രി നിർദേശിച്ചതായി സ്വർണ്ണപ്പാളി കൈമാറാൻ ഉത്തരവിട്ട ഫയലുകളിൽ പരാമർശമുണ്ട് എന്നാണ്. അങ്ങനെ ഒരു ഉത്തരവ് ഉണ്ടെങ്കിൽ അതും നിങ്ങൾ പുറത്തുവിടൂ, ജനങ്ങൾ കാണട്ടെ.  

  • Also Read ശബരിമല സ്വർണക്കൊള്ള: ചോദ്യങ്ങൾ കടകംപള്ളിയോട്; പരീക്ഷ സിപിഎമ്മിന്   


ഇനി മാധ്യമങ്ങളുടെ അടുത്ത കണ്ടെത്തൽ, ഉണ്ണികൃഷ്ണൻ പോറ്റിയുടെ സ്പോൺസർഷിപ്പിൽ ഞാൻ മണ്ഡലത്തിൽ വീട് വച്ചു കൊടുത്തു എന്നാണ്. എന്റെ മണ്ഡലത്തിലെ വീടില്ലാത്ത ഒട്ടേറെ പേർക്ക് സർക്കാരിന്റെയും സുമനസ്സുകളുടെയും സഹായത്തോടെ വീടുകൾ നിർമിച്ചു നൽകാൻ എനിക്ക് കഴിഞ്ഞു എന്നത് യാഥാർഥ്യം തന്നെയാണ്. എന്നാൽ അതിൽ ഒന്നുപോലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ സ്പോൺസർഷിപ്പിൽ നിർമിച്ചതല്ല. ഇനി മറിച്ച് അത്തരത്തിലൊരു വീട് നിങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിൽ ആ വീടും അതിലെ ഗുണഭോക്താക്കളെയും ജനങ്ങളെ കാണിക്കാനുള്ള വലിയ മനസ്സെങ്കിലും നിങ്ങൾ കാണിക്കണം. അവാസ്തവങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ശരിയല്ല. English Summary:
Kadakampally Surendran Responds to Sabarimala Gold Case Allegations: Kadakampally Surendran denies allegations related to the Sabarimala gold smuggling case. He challenges critics to produce evidence supporting claims of his involvement or favors towards Unnikrishnan Pottty. Kadakampally asserts that such accusations are baseless and aimed at misleading the public.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1410K

Threads

0

Posts

4210K

Credits

administrator

Credits
425858

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com