search

‘ഇന്ത്യ–പാക്ക് സംഘർഷം ലഘൂകരിക്കാൻ ഇടപെട്ടു’: ട്രംപിനു പിന്നാലെ അവകാശവാദവുമായി ചൈനയും

deltin33 28 min. ago views 234
  



ബെയ്ജിങ് ∙ 2025 മേയിൽ ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷം സമാധാനമായി പരിഹരിച്ചതിന്റെ ക്രെഡിറ്റ് ലഭിച്ചില്ലെന്ന ട്രംപിന്റെ പരിഭവം തുടരുമ്പോൾ പുതിയ അവകാശവാദവുമായി ചൈന. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം ലഘൂകരിക്കാൻ‌ ഇടപെട്ടെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുടെ അവകാശവാദം. ബെയ്ജിങ്ങിൽ ചൈനയുടെ വിദേശ ബന്ധങ്ങളെ കുറിച്ചുള്ള ഒരു പരിപാടിയിൽ സംസാരിക്കവേയാണ് വാങ് യി ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷം ലഘൂകരിക്കാൻ തങ്ങൾ ഇടപെട്ടതായി പറഞ്ഞത്.

  • Also Read ‘ഇന്ത്യ–പാക് യുദ്ധം അവസാനിപ്പിച്ചു, അതിന്റെ ക്രെഡിറ്റ് തന്നില്ല’; നെതന്യാഹുവിനോടും പരിഭവം പറഞ്ഞ് ട്രംപ്   


അതേസമയം മേയ് 7–10 തീയതികളിലുണ്ടായ ഇന്ത്യ–പാക്ക് സംഘർഷത്തിൽ പുറത്തുനിന്നുള്ള ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള ചർച്ചകളിലൂടെ വെടിനിർത്തലിലേക്ക് എത്തി എന്ന നിലപാടാണ് ഇന്ത്യ ഇപ്പോഴും സ്വീകരിക്കുന്നത്. വെടിനിർത്തലിനായി പാക്കിസ്ഥാൻ നേരിട്ടു വിളിച്ചു എന്നാണ് പാർലമെന്റിലടക്കം കേന്ദ്ര സർക്കാർ വിശദീകരിച്ചിട്ടുള്ളത്. ഇന്ത്യയ്ക്കെതിരെ ചൈന പ്രയോഗിച്ച ആയുധങ്ങളിൽ കൂടുതലും ചൈനീസ് നിർമിതമായിരുന്നു. എന്നാൽ ഇവ ഫലപ്രദമായി തടയാനും നാശനഷ്ടങ്ങൾ ഉണ്ടാക്കാതെ പ്രതിരോധിക്കാനും ഇന്ത്യയ്ക്കായി.

  • Also Read ‘യുക്രെയ്ൻ പുട്ടിന്റെ വസതി ആക്രമിച്ചത് തനിക്ക് ഇഷ്ടപ്പെട്ടില്ല; വളരെ ദേഷ്യം തോന്നി, ഇതല്ല ശരിയായ സമയം’   


ഇന്ത്യ–പാക്ക് സംഘർഷം, മ്യാൻമറിലെ ആഭ്യന്തര കലാപം, ഇറാൻ ആണവ വിഷയം, പലസ്തീൻ– ഇസ്രയേൽ സംഘർഷം, കംബോഡിയ– തായ്‌ലൻഡ് സംഘർഷം ഇവയിലെല്ലാം തങ്ങളാണ് മധ്യസ്ഥത വഹിച്ചതെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രിയുടെ അവകാശവാദം.  
    

  • ലീവെടുക്കേണ്ട, 2026ലെ പൊതു അവധികൾ മാത്രം മതി ഈ സ്ഥലങ്ങളിലേക്കു പോകാൻ; എവിടേക്ക്, എങ്ങനെ യാത്ര പ്ലാൻ ചെയ്യാം? ഇതാ ‘ടൂർ കലണ്ടർ’
      

         
    •   
         
    •   
        
       
  • സ്വർണത്തേക്കാള്‍ വളർന്ന് ‘മൂൺ മെറ്റൽ’; ഭാവിയുടെ ‘ലാഭ ലോഹം’? ഡിമാൻഡ് കൂടിയാലും എളുപ്പത്തിൽ കിട്ടില്ല; നിക്ഷേപം മാറേണ്ട സമയമായോ?
      

         
    •   
         
    •   
        
       
  • 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


അതേസമയം ഇന്ത്യ–പാക്കിസ്ഥാൻ യുദ്ധം അവസാനിപ്പിച്ചെന്ന വാദം കഴിഞ്ഞ ദിവസവും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ചിരുന്നു. ഇന്ത്യ–പാക്ക് യുദ്ധം ഉൾപ്പെടെ എട്ട് യുദ്ധങ്ങൾ താൻ ഇടപെട്ട് അവസാനിപ്പിച്ചെന്നും എന്നാൽ അതിന്റെ ക്രെഡിറ്റ് ഒന്നും കിട്ടിയില്ലെന്നുമാണ് ട്രംപിന്റെ പരാതി. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയിലായിരുന്നു ട്രംപിന്റെ ഈ പരിഭവം പറച്ചിൽ. ഇന്ത്യ–പാക്ക് വെടിനിർത്തലിന് താൻ ഇടപെട്ടെന്ന വാദം പലപ്പോഴായി 70 തവണയിലേറെ ട്രംപ് ആവർത്തിച്ചിട്ടുണ്ട്. English Summary:
India Pakistan Conflict: After Trump, China Claims Credit for Ending India-Pakistan Clashes
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1410K

Threads

0

Posts

4210K

Credits

administrator

Credits
420300

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com