മോസ്കോ ∙ ആണവ ശേഷിയുള്ള ഒരേഷ്നിക് മിസൈലുകൾ ബെലാറസിൽ വിന്യസിച്ചെന്ന് സ്ഥിരീകരിച്ച് റഷ്യ. ബെലാറസിൽ വിന്യസിച്ചതോടെ റഷ്യൻ ആണവ മിസൈലുകൾക്ക് യൂറോപ്പിലെ ലക്ഷ്യസ്ഥാനങ്ങളിൽ കൂടുതൽ വേഗത്തിൽ എത്താൻ കഴിയുമെന്ന് നിരീക്ഷകർ പറയുന്നു.
Also Read റിയാലിന്റെ മൂല്യം ഇടിഞ്ഞു, ഇറാനിൽ പ്രതിഷേധം ശക്തം; സർക്കാർ വിരുദ്ധ മുദ്രാവാക്യവുമായി പ്രതിഷേധകർ
ഏകദേശം 5,500 കിലോമീറ്റർ ദൂരപരിധിയുള്ള ഈ മിസൈലുകൾക്ക്, യൂറോപ്പിൽ എവിടെയും ആക്രമണം നടത്താൻ സാധിക്കും. റഷ്യയിൽ നിന്ന് യുഎസിന്റെ പടിഞ്ഞാറൻ തീരത്ത് പോലും ആക്രമണം നടത്താൻ ഒരേഷ്നിക് മിസൈലിന് ശേഷിയുണ്ടെന്നാണ് പ്രതിരോധ വിദഗ്ധർ പറയുന്നു. ശബ്ദത്തിന്റെ പത്തിരട്ടിയിലധികം വേഗമുള്ള ഈ മിസൈൽ തകർക്കുകയെന്നത് അസാധ്യമാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ അവകാശപ്പെട്ടു. നാറ്റോ അംഗങ്ങളായ പോളണ്ട്, ലിത്വാനിയ, ലാത്വിയ എന്നിവയുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ് ബെലാറസ്. ബെലാറസിൽ വിന്യസിച്ച ഒരേഷ്നിക് മിസൈൽ സംവിധാനം. റഷ്യൻ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ചിത്രം. (Photo: RUSSIAN DEFENCE MINISTRY / AFP)
റഷ്യൻ, ബെലാറസ് പ്രതിരോധ മന്ത്രാലയങ്ങൾ പുറത്തുവിട്ട വിഡിയോയിൽ മിസൈലുകൾ വനത്തിലേക്കു കൊണ്ടുപോകുന്നതും വലകൾ ഉപയോഗിച്ച് മറയ്ക്കുന്നതും കാണാം. എന്നാൽ മിസൈൽ സംവിധാനം ബെലാറസിൽ എവിടെയാണ് സ്ഥാപിച്ചത് എന്നതിൽ വ്യക്തതയില്ല. ‘ഒരേഷ്നിക് മിസൈലുകൾ രാജ്യത്തിന്റെ നിശ്ചിത പ്രദേശങ്ങളിൽ സൈനിക ദൗത്യം ആരംഭിച്ചു’ എന്ന് ബെലാറസിന്റെ പ്രതിരോധ മന്ത്രാലയം പ്രസ്താവന ഇറക്കിയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റഷ്യയ്‌ക്കുള്ളിൽ ആഴത്തിൽ പ്രഹരശേഷിയുള്ള ആയുധങ്ങൾ യുക്രെയ്‌ന് നൽകുന്നതിൽ നിന്ന് നാറ്റോ രാജ്യങ്ങളെ പിന്തിരിപ്പാക്കാൻ റഷ്യ ശ്രമം തുടരുന്നതിനിടെയാണ് ഈ നീക്കമെന്നത് ശ്രദ്ധേയമാണ്. ബെലാറസിൽ വിന്യസിച്ച ഒരേഷ്നിക് മിസൈൽ സംവിധാനം. റഷ്യൻ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ചിത്രം. (Photo: RUSSIAN DEFENCE MINISTRY / AFP)
ലീവെടുക്കേണ്ട, 2026ലെ പൊതു അവധികൾ മാത്രം മതി ഈ സ്ഥലങ്ങളിലേക്കു പോകാൻ; എവിടേക്ക്, എങ്ങനെ യാത്ര പ്ലാൻ ചെയ്യാം? ഇതാ ‘ടൂർ കലണ്ടർ’
സ്വർണത്തേക്കാള്‍ വളർന്ന് ‘മൂൺ മെറ്റൽ’; ഭാവിയുടെ ‘ലാഭ ലോഹം’? ഡിമാൻഡ് കൂടിയാലും എളുപ്പത്തിൽ കിട്ടില്ല; നിക്ഷേപം മാറേണ്ട സമയമായോ?
40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
MORE PREMIUM STORIES
English Summary:
Russia Deploys Nuclear-Capable Oreshnik Missiles in Belarus; Concerns Over European Security