search

‘ഇന്ത്യ–പാക് യുദ്ധം അവസാനിപ്പിച്ചു, അതിന്റെ ക്രെഡിറ്റ് തന്നില്ല’; നെതന്യാഹുവിനോടും പരിഭവം പറഞ്ഞ് ട്രംപ്

Chikheang 2025-12-30 22:24:58 views 35
  



വാഷിങ്ടൻ∙  ഇന്ത്യ–പാക്കിസ്ഥാൻ യുദ്ധം അവസാനിപ്പിച്ചെന്ന വാദം ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയിലായിരുന്നു ഇത്. ഇന്ത്യ–പാക് യുദ്ധം ഉൾപ്പെടെ എട്ട് യുദ്ധങ്ങൾ താൻ ഇടപെട്ട് അവസാനിപ്പിച്ചെന്നും എന്നാൽ അതിന്റെ ക്രെഡിറ്റ് ഒന്നും കിട്ടിയില്ലെന്നുമാണ് ട്രംപിന്റെ പരാതി.  

  • Also Read അഭയനയത്തിൽ കടുത്ത നിയന്ത്രണങ്ങളുമായി ട്രംപ് സർക്കാർ; ഇന്ത്യക്കാർക്കും തിരിച്ചടിയായേക്കാം   


ഇസ്രയേൽ–യുഎസ് പ്രതിനിധികളുടെ ഉഭയകക്ഷി ചർച്ചയ്ക്കിടെയായിരുന്നു ട്രംപിന്റെ വാക്കുകൾ. ‘‘എട്ട് യുദ്ധങ്ങൾ ഒത്തുതീർപ്പാക്കി. അസർബൈജാൻ യുദ്ധം ഒഴിവാക്കി. 10 വർഷമായി ഞാൻ ശ്രമിക്കുന്ന കാര്യമാണ് താങ്കൾ നടത്തിയത് എന്നും വിശ്വസിക്കാൻ കഴിയില്ലെന്നുമാണ് റഷ്യൻ പ്രസിഡന്റ് പുട്ടിൻ പറഞ്ഞത്. ഒരൊറ്റ ദിവസം കൊണ്ടാണ് ഞാൻ അത് തീർപ്പാക്കിയത്. വ്യാപാരബന്ധം അവസാനിപ്പിക്കുമെന്ന് അവരോട് പറഞ്ഞു. 200 ശതമാനം നികുതിയും ചുമത്തി. തൊട്ടടുത്ത ദിവസം അവർ വിളിച്ചു. 35 വർഷത്തെ യുദ്ധമാണ് അവർ നിർത്തിയത്’’ –ട്രംപ് പറഞ്ഞു.  

  • Also Read ‘യുക്രെയ്ൻ പുട്ടിന്റെ വസതി ആക്രമിച്ചത് തനിക്ക് ഇഷ്ടപ്പെട്ടില്ല; വളരെ ദേഷ്യം തോന്നി, ഇതല്ല ശരിയായ സമയം’   


ഇന്ത്യ–പാക് വെടിനിർത്തൽ തന്റെ ഇടപെടലിലൂടെയാണെന്നാണ് ട്രംപിന്റെ അടുത്ത വാദം. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ, യുദ്ധവകുപ്പ് സെക്രട്ടറി പീറ്റ് ഹെഗ്സെത്, മരുമകൻ ജാരെഡ് കുഷ്നർ, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരും കൂടിക്കാഴ്ചയിൽ ഒപ്പമുണ്ടായിരുന്നു. ഇന്ത്യ–പാക് വെടിനിർത്തലിന് താൻ ഇടപെട്ടെന്ന വാദം പലപ്പോഴായി 70 തവണയിലേറെ ട്രംപ് ആവർത്തിച്ചിട്ടുണ്ട്. എന്നാൽ, തന്റെ ഇടപെടലിലൂടെയാണെന്ന ട്രംപിന്റെ വാദം ഇന്ത്യ അംഗീകരിച്ചിട്ടില്ല. വെടിനിർത്തലിൽ മൂന്നാമതൊരു കക്ഷിയുടെ ഇടപെടൽ ഉണ്ടായിട്ടില്ല എന്നാണ് ഇന്ത്യ തുടക്കം മുതൽക്കേ വ്യക്തമാക്കിയത്.
    

  • ലീവെടുക്കേണ്ട, 2026ലെ പൊതു അവധികൾ മാത്രം മതി ഈ സ്ഥലങ്ങളിലേക്കു പോകാൻ; എവിടേക്ക്, എങ്ങനെ യാത്ര പ്ലാൻ ചെയ്യാം? ഇതാ ‘ടൂർ കലണ്ടർ’
      

         
    •   
         
    •   
        
       
  • സ്വർണത്തേക്കാള്‍ വളർന്ന് ‘മൂൺ മെറ്റൽ’; ഭാവിയുടെ ‘ലാഭ ലോഹം’? ഡിമാൻഡ് കൂടിയാലും എളുപ്പത്തിൽ കിട്ടില്ല; നിക്ഷേപം മാറേണ്ട സമയമായോ?
      

         
    •   
         
    •   
        
       
  • 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Trump Claims Ending India-Pakistan War: Donald Trump claims he ended the India-Pakistan war but received no credit. During a meeting with Benjamin Netanyahu.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
144633

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com