കോഴിക്കോട് ∙ ആദിവാസിയായ ഏഴാം ക്ലാസ് വിദ്യാർഥിയെ മറ്റൊരു വിദ്യാർഥി വീട്ടിൽ കയറി ക്രൂരമായി മർദിച്ചെന്നു പരാതി. വിദ്യാർഥിയുടെ നെഞ്ചിനും മുഖത്തും പരുക്കേറ്റിട്ടുണ്ട്. കൂടരഞ്ഞി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിക്കാണ് മർദനമേറ്റത്. ഇതേ സ്കൂളിൽ പഠിക്കുന്ന പെരുമ്പൂള സ്വദേശിയായ പ്ലസ്ടു വിദ്യാർഥിയാണ് മർദിച്ചത്.
- Also Read സേവ് ബോക്‌സ് ആപ്പിന്റെ ബ്രാൻഡ് അംബാസിഡർ? പണമിടപാടുണ്ടോ?: ഇ.ഡിയുടെ ചോദ്യമുനയിൽ ജയസൂര്യ
കൂടരഞ്ഞി കൊളപ്പറാകുന്നിൽ കോതേരി ക്വാർട്ടേഴ്സിൽ, താമസിക്കുന്ന സ്ഥലത്ത് എത്തിയാണു മർദിച്ചതെന്ന് വിദ്യാർഥി പറഞ്ഞു. ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. അമ്മ പിടിച്ചു മാറ്റിയത് കൊണ്ട് കൂടുതൽ പരുക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ തിരുവമ്പാടി പൊലീസ് അന്വേഷണം ആരംഭിച്ചു.
- Also Read റേസിങ് എന്നു കരുതി പാഞ്ഞെത്തി..., ഇരപ്പിച്ച ശബ്ദം കേട്ട് പൊലീസും; മൂന്ന് കാറുകൾക്ക് 10,000 രൂപ വീതം പിഴ
English Summary:
Tribal student assaulted: A seventh-grade tribal student was brutally attacked at home by a plus two student, resulting in injuries to his face and chest. Police are investigating the assault, raising concerns about student safety. |