search

ഗുണ്ടാനേതാവ് ബാലമുരുകൻ തമിഴ്നാട്ടിൽ പിടിയിൽ, കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത് 2 മാസം മുൻപ്; വിയ്യൂർ പൊലീസിന് കൈമാറും

deltin33 2025-12-29 12:24:58 views 904
  



തൃശൂർ∙ കൊടുംകുറ്റവാളിയും ഗുണ്ടാനേതാവുമായ ബാലമുരുകൻ (44) പിടിയിൽ. തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ വച്ചാണ് പൊലീസ് ബാലമുരുകനെ പിടികൂടിയത്. വാഹനപരിശോധന നടത്തുന്നതിനിടെ ബൈക്കിൽ എത്തിയ ബാലമുരുകനെ തിരിച്ചറിഞ്ഞ പൊലീസ് ഉടൻ പിടികൂടുകയായിരുന്നു.  

  • Also Read അഞ്ച് കൊലപാതകം, 53 കേസുകളിൽ പ്രതി; കൊടും ക്രിമിനൽ ചാടിയതോ, ചാടിച്ചതോ?: അടിമുടി ദുരൂഹത   


നവംബർ മൂന്നിന് വിയ്യൂർ ജയിലിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് ഇയാൾ രക്ഷപ്പെട്ടത്. തെങ്കാശി കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്‌തിട്ടുണ്ട്. പ്രതിയെ വൈകാതെ വിയ്യൂർ പൊലീസിന് കൈമാറും.

കവർച്ച, കൊലപാതകശ്രമം ഉൾപ്പെടെ 53 കേസുകളിലെ പ്രതിയാണ് തമിഴ്നാട് തെങ്കാശി കടയം സ്വദേശിയായ ബാലമുരുകൻ. വിയ്യൂർ ജയിലിനു സമീപത്തുനിന്നാണ് തമിഴ്നാട് പൊലീസിനെ വെട്ടിച്ച് ഇയാൾ കടന്നു കളഞ്ഞത്. തമിഴ്നാട്ടിൽ തെളിവെടുപ്പിനുശേഷം വിയ്യൂരിലേക്ക് കൊണ്ടുവരികയായിരുന്നു. ശുചിമുറിയില്‍ പോകണമെന്ന് പറഞ്ഞപ്പോൾ ഇയാളെ പൊലീസ് പുറത്തിറക്കി. 3 പൊലീസുകാർ ഒപ്പമുണ്ടായിരുന്നെങ്കിലും ഇവരെ തള്ളിമാറ്റി ഓടുകയായിരുന്നു. ജയിൽ മതിലിനോട് ചേർന്ന് പച്ചക്കറികൾ കൃഷി ചെയ്യുന്ന സ്ഥലത്തേക്കാണ് ബാലമുരുകൻ ഓടിയത്. പിന്നാലെ ത‍ൃശൂരിലേക്ക് കടന്ന ഇയാൾക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല.
    

  • താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?
      

         
    •   
         
    •   
        
       
  • അപമാനിക്കപ്പെട്ട വിവാഹം; ഭാര്യയ്ക്കു നേരെ ചാണകമേറ്; കുഞ്ഞിനെ കൊന്ന് കിണറ്റിലെറിഞ്ഞ ആ അമ്മയെ മറന്നില്ല; ‘അംബേദ്കറുടെ മുൻഗാമി’യെ ഇന്നും ഭയക്കുന്നതാര്?
      

         
    •   
         
    •   
        
       
  • Reflections 2025 പിഎം വക 65,700 കോടി, സോളർ എങ്ങനെ ലാഭകരമാക്കാം; ഡ്രൈവിങ്ങില്‍ 5 സുരക്ഷാ മന്ത്രം; ടെക്കികൾക്ക് നിറയെ ജോലി
      

         
    •   
         
    •   
        
       
MORE PREMIUM STORIES


കഴിഞ്ഞ വർഷവും വിയ്യൂർ ജയിലിനു മുന്നിൽനിന്ന് ബാലമുരുകൻ രക്ഷപ്പെട്ടിരുന്നു. തമിഴ്നാട്ടിൽ തെളിവെടുപ്പിനുശേഷം വിയ്യൂരിൽ എത്തിച്ചപ്പോൾ ഉദ്യോഗസ്ഥരെ തള്ളി മാറ്റി രക്ഷപ്പെടുകയായിരുന്നു. 2023 സെപ്റ്റംബർ 24 മുതൽ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലായിരുന്നു ഇയാൾ. പൊലീസിനെ ആക്രമിച്ച് നേരത്തെയും ഇയാൾ ജയിൽ ചാടിയിട്ടുണ്ട്. 33 വയസ്സിനിടെ അഞ്ചോളം കൊലക്കേസുകളിലാണ് ബാലമുരുകൻ പ്രതിയായത്.  

  • Also Read ‘എനിക്കൊന്നും സംഭവിക്കില്ല’; യുവതിയെ കത്തി കാട്ടി പീഡിപ്പിച്ചു, ഭീഷണി; ബിജെപി കൗൺസിലറുടെ ഭർത്താവിനെതിരെ പരാതി   


വേഷം മാറുന്നതിൽ വിദഗ്ധനാണ് ഇയാളെന്ന് പൊലീസ് പറയുന്നു. ഒരു സ്ഥലത്ത് ലുങ്കിയാണ് വേഷമെങ്കിൽ മറ്റൊരിടത്തു പ്രത്യക്ഷപ്പെടുന്നത് ജീൻസും കൂളിങ് ഗ്ലാസും ധരിച്ചായിരിക്കും. വർഷങ്ങളോളം തമിഴ്നാട്ടിൽ ഗുണ്ടാ സംഘത്തലവനായി പ്രവർത്തിച്ചു. തനിക്കെതിരെ സാക്ഷി പറഞ്ഞ സ്ത്രീയെ ക്രൂരമായി വകവരുത്തിയ കേസിലും ഇയാൾ പ്രതിയാണ്. English Summary:
Hardcore Criminal Balamurugan Arrested: Balamurugan who escaped from police custody, has been arrested in Tiruchirappalli, Tamil Nadu. After being produced in court and remanded, he will soon be handed over to the Viyyur police.
like (0)
deltin33administrator

Post a reply

loginto write comments

Previous / Next

Previous threads: royal reels online casino login Next threads: fishing boat india
deltin33

He hasn't introduced himself yet.

1310K

Threads

0

Posts

4010K

Credits

administrator

Credits
403211

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com