search

‘ഫലപ്രദമായ സംഭാഷണം’; പുട്ടിനുമായി ഫോണിൽ സംസാരിച്ച് ട്രംപ്

deltin33 2025-12-29 04:54:58 views 98
  



ഫ്ലോറിഡ∙ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ഫോണിൽ സംസാരിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫ്ലോറിഡയിൽ വെച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്കിയുമായി റഷ്യ–യുക്രെയ്ൻ സമാധാന കരാർ ചർച്ച ചെയ്യുന്നതിന് മുന്നോടിയായാണു പുട്ടിനുമായി ട്രംപ് ഫോണിൽ സംസാരിച്ചത്.  പുട്ടിനുമായി ഫലപ്രദമായ ഒരു ടെലിഫോൺ സംഭാഷം നടത്തിയെന്നു ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.  

  • Also Read ട്രംപ് – സെലെൻസ്കി കൂടിക്കാഴ്ച ഉടൻ; യുക്രെയ്ൻ യുദ്ധത്തിന് അവസാനമാകുമോ? റഷ്യ എല്ലാ ലക്ഷ്യങ്ങളും നേടിയെടുക്കുമെന്ന് പുട്ടിൻ   


പുട്ടിനും ട്രംപും തമ്മിൽ സൗഹൃദപരമായ ഫോൺ സംഭാഷണം നടത്തിയെന്നു ക്രെംലിനും അറിയിച്ചു. സെലൻസ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വീണ്ടും പുട്ടിനും ട്രംപും സംസാരിക്കുമെന്നും ക്രെംലിൻ വ്യക്തമാക്കി. സൗഹൃദപരമായ അന്തരീക്ഷത്തിലായിരുന്നു ഇരുവരും സംസാരിച്ചതെന്നു ക്രെംലിൻ നയതന്ത്ര ഉപദേഷ്ടാവ് യൂറി ഉഷാക്കോവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.  

  • Also Read അമേരിക്കൻ റസിഡൻസിക്ക് ‘ട്രംപ് ഗോൾഡ് കാർഡ്’; തരംഗമോ അതോ നിയമക്കുരുക്കുകൾ വെല്ലുവിളിയോ?   


ട്രംപിന്റെ റഷ്യ–യുക്രെയ്ൻ സമാധാന പദ്ധതി പ്രകാരം നിലവിൽ റഷ്യയുടെ നിയന്ത്രണത്തിലുള്ള കിഴക്കൻ ഡോൺബാസ്, ക്രൈമിയ തുടങ്ങിയ പ്രദേശങ്ങൾ യുക്രെയ്ൻ റഷ്യയ്ക്കു വിട്ടുകൊടുക്കേണ്ടി വരും. യുദ്ധം നടക്കുന്ന ഇപ്പോഴത്തെ അതിർത്തികൾ അതേപടി അംഗീകരിക്കണമെന്നാണ് ആവശ്യം. യുക്രെയ്ൻ നാറ്റോ സഖ്യത്തിൽ ചേരില്ലെന്ന് ഉറപ്പുനൽകണം. കുറഞ്ഞത് 20 വർഷത്തേക്കെങ്കിലും നാറ്റോയിൽ ചേരുന്നതിൽനിന്ന് യുക്രെയ്ൻ വിട്ടുനിൽക്കണമെന്നതാണ് വ്യവസ്ഥ. ഇവ അംഗീകരിക്കാനില്ലെന്ന് യുക്രെയ്ൻ നേരത്തെ വ്യക്തമാക്കിയതാണ്.
    

  • താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?
      

         
    •   
         
    •   
        
       
  • അപമാനിക്കപ്പെട്ട വിവാഹം; ഭാര്യയ്ക്കു നേരെ ചാണകമേറ്; കുഞ്ഞിനെ കൊന്ന് കിണറ്റിലെറിഞ്ഞ ആ അമ്മയെ മറന്നില്ല; ‘അംബേദ്കറുടെ മുൻഗാമി’യെ ഇന്നും ഭയക്കുന്നതാര്?
      

         
    •   
         
    •   
        
       
  • Reflections 2025 പിഎം വക 65,700 കോടി, സോളർ എങ്ങനെ ലാഭകരമാക്കാം; ഡ്രൈവിങ്ങില്‍ 5 സുരക്ഷാ മന്ത്രം; ടെക്കികൾക്ക് നിറയെ ജോലി
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Trump and Putin talked: Donald Trump spoke with Vladimir Putin ahead of a planned meeting with Volodymyr Zelensky, discussing a possible resolution to the ongoing conflict.
like (0)
deltin33administrator

Post a reply

loginto write comments

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com