search

ഓക്‌ലഹോമയിൽ ഈ വർഷത്തെ ആദ്യ വധശിക്ഷ നടപ്പിലാക്കി

deltin33 1 hour(s) ago views 194
  

    



ഓക്‌ലഹോമ സിറ്റി ∙ അമേരിക്കയിലെ ഓക്‌ലഹോമ സംസ്ഥാനത്ത് ഈ വർഷത്തെ ആദ്യ വധശിക്ഷ നടപ്പിലാക്കി. ഇരട്ടക്കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട 45-കാരനായ കെൻഡ്രിക് എ. സിംപ്സണെയാണ് വ്യാഴാഴ്ച രാവിലെ മാരകമായ വിഷമിശ്രിതം കുത്തിവച്ച് വധിച്ചത്.

  • ഉപ്പയെ കാണാനെത്തിയ രണ്ടുവയസ്സുകാരന് ഷാർജയിൽ വാഹനാപകടത്തിൽ ദാരുണാന്ത്യം; കണ്ണീർക്കടലായി മരുഭൂമിയിലെ കൂടിക്കാഴ്ച Gulf News
      

         
    •   
         
    •   
        
       
  • അമേരിക്കയിലെ \“ജോബ് ഷോക്കിൽ\“ പൊന്ന് ഉരുകി: ദുബായിൽ സ്വർണവില കുത്തനെ ഇടിഞ്ഞു Gulf News
      

         
    •   
         
    •   
        
       


2005-ലെ കത്രീന ചുഴലിക്കാറ്റിനെത്തുടർന്ന് ന്യൂ ഓർലിയൻസിൽ നിന്നും അഭയാർഥിയായി ഓക്‌ലഹോയിൽ എത്തിയ വ്യക്തിയാണ് സിംപ്സൺ. 2006-ൽ ഓക്‌ലഹോമ സിറ്റിയിലെ ഒരു ക്ലബ്ബിലുണ്ടായ തർക്കത്തെത്തുടർന്ന് ഗ്ലെൻ പാമർ (20), ആന്റണി ജോൺസ് (19) എന്നിവരെ വെടിവച്ചു കൊന്നു. യുവാക്കൾ സഞ്ചരിച്ചിരുന്ന കാറിന് നേരെ സിംപ്സൺ അസാൾട്ട് റൈഫിൾ ഉപയോഗിച്ച് 20 റൗണ്ട് വെടിയുതിർത്തു. കഴിഞ്ഞ മാസം സിംപ്സൺ സമർപ്പിച്ച ദയാഹർജി കോടതി തള്ളിയിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നീതി ലഭിച്ചുവെന്ന് ഓക്‌ലഹോമ അറ്റോർണി ജനറൽ ജെന്റ്‌നർ ഡ്രമ്മണ്ട് പ്രതികരിച്ചു.
  English Summary:
Oklahoma executed Kendrick A. Simpson, a 45-year-old convicted of a double murder, marking the state\“s first execution of the year. Simpson, a Katrina refugee, was put to death by lethal injection after his clemency petition was denied.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470360