LHC0088 • 2025-12-19 21:51:14 • views 915
തിരുവനന്തപുരം∙ ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ നിര്‍ണായക നീക്കവുമായി പ്രത്യേക അന്വേഷണം സംഘം. ദ്വാരപാലക ശില്‍പത്തില്‍ സ്വര്‍ണം പൂശിയ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്ന സ്ഥാപനത്തിന്റെ സിഇഒ പങ്കജ് ഭണ്ഡാരി, തട്ടിയെടുത്ത സ്വര്‍ണം വാങ്ങിയ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്‍ എന്നിവരെ എസ്‌ഐടി കസ്റ്റഡിയിൽ എടുത്തു.
- Also Read ശബരിമല സ്വർണക്കൊള്ളയിൽ ഇ.ഡി അന്വേഷണം; എല്ലാ രേഖകളും നൽകാൻ വിജിലൻസ് കോടതി ഉത്തരവ്
പ്രധാനപ്രതികളുടെ അറസ്റ്റില്‍ എന്താണു കാലതാമസം എന്ന് ഹൈക്കോടതി എസ്‌ഐടിയോടു ഇന്നു ചോദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ ഇവരെ ചോദ്യം ചെയ്യുകയാണ്. അറസ്റ്റു രേഖപ്പെടുത്തി ഇവരെ ഇന്നു തന്നെ കൊല്ലത്തെ കോടതിയില്‍ ഹാജരാക്കും. തട്ടിപ്പില്‍ കമ്പനിയുടെ പങ്ക് തെളിഞ്ഞതിനാലാണ് കസ്റ്റഡിയിൽ എടുത്തത് എന്നാണ് എസ്‌ഐടി വ്യക്തമാക്കുന്നത്. English Summary:
SIT Detains Key Figures in Sabarimala Gold Theft Case: Sabarimala gold theft case sees significant progress as the SIT takes key figures into custody. The CEO of Chennai Smart Creations and a Bellary jewelry owner are now in custody for questioning. |
|