തിരുവനന്തപുരം∙ ‘പോറ്റിയേ കേറ്റിയേ’ പാരഡി ഗാനത്തിൽ എടുത്ത കേസിൽ പരാതിക്കാരനായ തിരുവാഭരണപാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാലയുടെ മൊഴി രേഖപ്പെടുത്തി. തിരുവനന്തപുരം സൈബർ സെല്ലിൽ വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്നും വിശ്വാസികളുടെ വികാരം വ്രണപ്പെട്ടുവെന്നുമായിരുന്നു പരാതി.
Also Read വെട്ടിലാക്കി ‘പോറ്റിപ്പാട്ട്’; നാണക്കേടു മാറ്റാൻ സർക്കാർ, കേസിൽ മെല്ലെപ്പോക്കിന് നിർദേശം
പാട്ടിനെതിരെയല്ല പരാതിയെന്നും പാട്ടിൽ ഉപയോഗിച്ചിരിക്കുന്ന ഏതാനും വാക്കുകൾക്കെതിരെ മാത്രമാണെന്നും പ്രസാദ് കുഴിക്കാല പറഞ്ഞു. അയ്യപ്പൻ, ശാസ്താവ് എന്നീ വാക്കുകൾ വികലമായി ഉപയോഗിച്ചത് മാറ്റണമെന്നാണ് ആവശ്യം. ഇക്കാര്യം പൊലീസിനെ അറിയിച്ചു. തന്റെ സംഘടനയായ തിരുവാഭരണപാത സംരക്ഷണ സമിതിയെ കുറിച്ചും പൊലീസ് ചോദിച്ചറിഞ്ഞെന്ന് പ്രസാദ് കുഴിക്കാല പറഞ്ഞു.
Also Read അയ്യപ്പ ഭക്തിഗാനത്തെ വികലമായി ചിത്രീകരിച്ചു; സിപിഎം പാരഡിക്കെതിരെ കേസെടുക്കണം: ഡിജിപിക്ക് പരാതി
ഡിസംബർ 17നാണ് ‘പോറ്റിയേ കേറ്റിയേ’ പാരഡി ഗാനത്തിനെതിരെ സൈബർ പൊലീസ് കേസെടുത്തത്. ഗാനരചയിതാവ് ജി.പി.കുഞ്ഞബ്ദുല്ല, ഗായകൻ ഡാനിഷ് മലപ്പുറം, റീൽസ് തയാറാക്കിയ സുബൈർ പന്തല്ലൂർ എന്നിവർക്കും സുബൈറിന്റെ സ്ഥാപനമായ സിഎംഎസ് മീഡിയയ്ക്കുമെതിരെയാണ് കേസ്. മതവികാരം വ്രണപ്പെടുത്തൽ, സമുദായങ്ങൾ തമ്മിൽ വിദ്വേഷം വളർത്തൽ തുടങ്ങിയ വകുപ്പുകളാണു ചുമത്തിയത്. ഗാനം പ്രചരിപ്പിച്ചവർക്കെതിരെയും കേസെടുക്കാൻ നീക്കമുണ്ടായിരുന്നു.
Also Read ഇനി എന്തു ചെയ്യും മെറ്റ? ‘പോറ്റിയേ കേറ്റിയേ...’ കോടതി പറയാതെ മാറ്റരുതെന്ന് സതീശൻ, ഫെയ്സ്ബുക് കമ്പനിക്ക് കത്ത്
REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
MORE PREMIUM STORIES
അതേസമയം, പാട്ടിനെതിരെ കേസെടുത്തത് വലിയ നാണക്കേടായി എന്ന് സിപിഎമ്മിനുള്ളില്‍നിന്നുള്‍പ്പെടെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിൽ പുതിയ കേസുകൾ വേണ്ടെന്ന് സർക്കാർ നിര്‍ദേശിച്ചതായാണ് വിവരം. പാട്ട് നീക്കണമെന്ന് ആവശ്യപ്പെട്ട് മെറ്റയ്ക്കും യുട്യൂബിനും കത്ത് അയയ്ക്കില്ല. കഴിഞ്ഞ ദിവസം കുറച്ചു സമൂഹമാധ്യമ അക്കൗണ്ടില്‍നിന്നു പാട്ട് സൈബര്‍ പൊലീസ് നീക്കം ചെയ്തിരുന്നു. ഇനി അത്തരം നടപടികളും വേണ്ടെന്നാണ് തീരുമാനം. English Summary:
Complainant\“s Statement Recorded in Parody Song Case: Parody song case investigation focuses on hurting religious sentiments. The cyber police recorded the statement of the complainant, Prasad Kuzhikkala, regarding the \“Pottiye Kettiye\“ parody song.