deltin33 • 2025-12-19 05:51:02 • views 1098
ജനീവ ∙ ആഭ്യന്തരയുദ്ധം തുടരുന്ന സുഡാനിൽ വിമതസേനയായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് (ആർഎസ്എഫ്) കഴിഞ്ഞ ഏപ്രിലിൽ അഭയാർഥിക്യാംപിൽ ആയിരത്തിലേറെപ്പേരെ കൂട്ടക്കൊല ചെയ്തെന്ന് റിപ്പോർട്ട്. ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശവിഭാഗമാണ് റിപ്പോർട്ട് പുറത്തുവിട്ടത്. കൂട്ടക്കൊലയും ക്രൂരപീഡനങ്ങളും അതിജീവിച്ചവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണു യുഎൻ റിപ്പോർട്ട് തയാറാക്കിയത്.
- Also Read യുക്രെയ്‌ൻ സമാധാന പദ്ധതി: വിറ്റ്കോഫും ജാറെദ് കുഷ്നറുമായി ചർച്ചയ്‌ക്ക് റഷ്യൻ പ്രതിനിധി
ഏപ്രിൽ 11–13 തീയതികളിൽ ഡാഫോറിലെ സംസം ക്യാംപിൽ നടത്തിയ കൂട്ടക്കൊലയ്ക്കു മാസങ്ങൾക്കുമുൻപേ ഇവിടേക്കുള്ള ഭക്ഷണവിതരണം വിമതസേന തടഞ്ഞിരുന്നതായും കണ്ടെത്തി. ആഭ്യന്തരയുദ്ധത്തിൽ പലായനം ചെയ്ത 5 ലക്ഷത്തോളം പേരാണ് ക്യാംപിൽ അഭയം തേടിയിരുന്നത്. സുഡാനിൽ സർക്കാർസേനയും വിമതസേനയും തമ്മിൽ 2 വർഷത്തിലേറെയായി നടക്കുന്ന രൂക്ഷയുദ്ധത്തിൽ 40,000 പേരെങ്കിലും കൊല്ലപ്പെട്ടു. പട്ടിണിയും വ്യാപകമാണ്. English Summary:
Sudan Civil War: Sudan conflict reveals the tragic massacre of over 1,000 people in a refugee camp by the Rapid Support Forces. The UN report highlights severe human rights violations and the dire humanitarian situation in Sudan. |
|