search

‘ഇന്ത്യയ്ക്കും സേനയ്ക്കും ഹാനികരം; ഓപ്പറേഷൻ സിന്ദൂറിൽ കണ്ടത് തദ്ദേശീയ ഉപകരണങ്ങളുടെ കരുത്ത്’: പൃഥ്വിരാജ് ചവാനെ വിമർശിച്ച് കേന്ദ്രമന്ത്രി

Chikheang 2025-12-19 02:51:02 views 1240
  



ന്യൂഡ‍ൽഹി∙ ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ദിവസം ഇന്ത്യൻ സൈന്യം പരാജയപ്പെട്ടു എന്ന മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ പൃഥ്വിരാജ് ചവാൻ നടത്തിയ പ്രസ്താവനയെ വിമർശിച്ച് കേന്ദ്ര ഊർജ മന്ത്രി ശ്രീപാദ് നായിക്. ഇത്തരം പ്രസ്താവനകൾ ഇന്ത്യയ്ക്കും സേനയ്ക്കും ഹാനികരമാണെന്ന് മന്ത്രി ശ്രീപാദ് നായിക് പറഞ്ഞു. പ്രതിപക്ഷത്തിനുവേണ്ടി എന്തും എതിർക്കുന്നത് ശരിയായ നടപടിയല്ലെന്നും പോരായ്മകൾ ഉണ്ടെങ്കിൽ അത്തരം പ്രസ്താവനകൾ പരസ്യമായി നടത്തുന്നത് രാജ്യത്തിനും സൈന്യത്തിനും ദോഷകരമാണെന്നും മന്ത്രി പറഞ്ഞു. പിന്നീട് ക്ഷമാപണം നടത്തിയാൽ പോലും അത് ഒരു മാറ്റവും വരുത്തില്ല.

  • Also Read ‘ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ദിനം ഇന്ത്യ കനത്ത പരാജയം നേരിട്ടു’: വിവാദ പ്രസ്താവനയിൽ ക്ഷമ പറയില്ലെന്ന് പൃഥ്വിരാജ് ചവാൻ   


ഇന്ത്യ വികസിപ്പിച്ച തദ്ദേശീയ ഉപകരണങ്ങളുടെ കരുത്താണ് ഓപ്പറേഷൻ സിന്ദൂറിൽ പ്രകടമായതെന്നും മന്ത്രി പറഞ്ഞു. മിഷൻ സുദർശൻ ചക്ര പ്രധാനമന്ത്രി പ്രഖ്യാപിച്ചുകഴിഞ്ഞെന്നും 2035 ആകുമ്പോൾ രാജ്യത്തുടനീളം സുരക്ഷാ കവചം സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  • Also Read കേന്ദ്രം പറയുന്നിടത്തു മാത്രം ജോലി; കേരളത്തിലെ ഒട്ടേറെ പേരുടെ ‘തൊഴിൽ’ പോകും; സംസ്ഥാന സർക്കാരിനും ‘പണി’ ഉറപ്പ്   


ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ദിവസം തന്നെ ഇന്ത്യക്ക് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നതായും ഇന്ത്യൻ വ്യോമസേന പൂർണമായും സ്തംഭിച്ചുപോയെന്നുമാണ് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ പറഞ്ഞത്. പിന്നീട് പറഞ്ഞതിൽ ക്ഷമ ചോദിക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചിരുന്നു.
    

  • സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
      

         
    •   
         
    •   
        
       
  • കൊൽക്കത്തയ്ക്ക് അവരെ മാറ്റിമാറ്റി കളിപ്പിക്കാം; പ്രശാന്ത് വീറിൽ ചെന്നൈ കാണുന്നത് ആ മികവ്; താരങ്ങൾക്ക് ‘വില കൂട്ടിയത്’ കാവ്യ മാരൻ!
      

         
    •   
         
    •   
        
       
  • നട്ടെല്ലിൽനിന്ന് ബലൂൺ പോലെ പുറത്തേക്ക് തള്ളും; സ്ഥിരം നടുവേദനയുടെ കാരണം മറ്റൊന്നല്ല; ഇങ്ങനെ ചെയ്താൽ ഡിസ്ക് തകരാർ പരിപൂർണമായി മാറും!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @SanatanPrabhat എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Union Minister Shripad Naik Condemns Prithviraj Chavan\“s Statement on Operation Sindoor: The Union Minister rebukes the statement as detrimental to India and its armed forces. It is important to consider the impact of such public statements on national security and the morale of the military.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157953