search

പാലക്കാട് ധോണിയിൽ വഴിയരികിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു; ഒരാൾ മരിച്ചു

deltin33 2025-12-18 22:51:05 views 1086
  



പാലക്കാട് ∙ ധോണിയിൽ കാർ കത്തി ഒരാൾ മരിച്ചു. ധോണി മുണ്ടൂർ റോഡിൽ അരിമണി എസ്റ്റേറ്റിലാണ് വൈകിട്ട് നാലു മണിയോടെ അപകടമുണ്ടായത്. ഇവിടെ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറാണ് പൊടുന്നനെ അഗ്നിക്കിരയായത്. ഇതുവഴി കടന്നുപോയ യാത്രക്കാരനാണ് കാർ കത്തുന്ന വിവരം നാട്ടുകാരെയും പൊലീസിനെയും അറിയിച്ചത്.

  • Also Read നടുറോഡിൽ കാറുകൾ കത്തി നശിച്ചു   


തുടർന്ന് തീ അണച്ചപ്പോഴാണ് കാറിനകത്ത് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. മുണ്ടൂർ വേലിക്കാട് സ്വദേശിയുടേതാണ് കാർ. എന്നാൽ കാറിനുള്ളിലുണ്ടായിരുന്ന വ്യക്തിയെ തിരിച്ചറിഞ്ഞില്ല. കൂടുതൽ പരിശോധനയ്ക്കായി ഫൊറൻസിക് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.

  • Also Read അട്ടിമറി നടന്നത് വൈദ്യുതി നിലച്ച സമയത്ത്? തീപ്പൊരി ചിതറി, ടയർ ഊരിത്തെറിച്ചു: മന്ത്രി സജി പറയുന്നു: ‘പൊലീസ് അന്വേഷിക്കാൻ കാരണമുണ്ട്’   


രണ്ടു ദിവസം മുൻപും പാലക്കാട് കാർ കത്തി നശിച്ചിരുന്നു. കൊപ്പം - വളാഞ്ചേരി പാതയിൽ പെട്രോൾ പമ്പിനു സമീപത്താണ് അപകടമുണ്ടായത്. കേടായ കാർ വർക്ക് ഷോപ്പിലേക്ക് കൊണ്ടുവരുന്നതിനിടെയായിരുന്നു കത്തിയത്. ഇന്ധനം തീർന്നപ്പോൾ വശത്തേക്കു മാറ്റി നിർത്തി വീണ്ടും സ്റ്റാർട്ട് ചെയ്യുന്നതിനിടെ പുക ഉയരുകയായിരുന്നു. ഡ്രൈവർ കാറിൽ നിന്ന് ഇറങ്ങിയോടിയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
    

  • സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
      

         
    •   
         
    •   
        
       
  • കൊൽക്കത്തയ്ക്ക് അവരെ മാറ്റിമാറ്റി കളിപ്പിക്കാം; പ്രശാന്ത് വീറിൽ ചെന്നൈ കാണുന്നത് ആ മികവ്; താരങ്ങൾക്ക് ‘വില കൂട്ടിയത്’ കാവ്യ മാരൻ!
      

         
    •   
         
    •   
        
       
  • നട്ടെല്ലിൽനിന്ന് ബലൂൺ പോലെ പുറത്തേക്ക് തള്ളും; സ്ഥിരം നടുവേദനയുടെ കാരണം മറ്റൊന്നല്ല; ഇങ്ങനെ ചെയ്താൽ ഡിസ്ക് തകരാർ പരിപൂർണമായി മാറും!
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Tragic Car Fire in Palakkad Claims One Life in Dhoni, Palakkad: The incident occurred in the Arimani Estate, prompting a forensic investigation to determine the victim\“s identity. This follows another car fire incident in Palakkad just days prior.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521