ന്യൂഡൽഹി ∙ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരം കൊണ്ടുവരുന്ന വിബി–ജി റാം ജി (വികസിത് ഭാരത്–ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ ഗ്രാമീൺ) പദ്ധതിക്കുള്ള ബില്ലിൽ ലോക്സഭയിൽ ചർച്ച തുടങ്ങി. അർധരാത്രിവരെ നീണ്ട ചർച്ചയ്ക്ക് പിന്നാലെ ഇന്ന് ഉച്ചയ്ക്ക് 12നു ശേഷം ഗ്രാമീണവികസന മന്ത്രി ശിവരാജ് സിങ് ചൗഹാൻ മറുപടി നൽകും. തുടർന്ന് ബിൽ പാസാക്കിയേക്കും.
Also Read നിയമസഭയിലേക്ക് വോട്ടുണ്ടോ? പരിശോധിച്ച് ഉറപ്പിക്കണം; ഇനിയും വോട്ട് ചേര്‍ക്കാം
വിബി ജി റാം ജി ബില്ലും ആണവോർജ ബില്ലും പാർലമെന്റ് സ്ഥിരം സമിതിക്കോ ജെപിസിക്കോ അയയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയാണ് ലോക്സഭയിൽ അവതരിപ്പിച്ചത്. ബില്ലിന്റെ പേര് പഴയതു പോലെ നിലനിർത്തുക, സംസ്ഥാനത്തിന് അധികസാമ്പത്തികബാധ്യത വരുന്ന വ്യവസ്ഥ ഒഴിവാക്കുക, തൊഴിൽ ദിനങ്ങൾ 200 ആക്കി ഉയർത്തുക തുടങ്ങിയ ഭേദഗതികൾ പ്രതിപക്ഷത്തെ ചില എംപിമാർ സമർപ്പിച്ചിട്ടുണ്ട്.
ബില്ലിന്റെ പേര് ‘മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് ബിൽ, 2025’ എന്നാക്കണമെന്നാണ് കെ.രാധാകൃഷ്ണൻ കൊണ്ടുവന്ന ഭേദഗതികളിലൊന്ന്. തൊഴിലാളിക്ക് വേതനം ലഭിക്കാൻ 15 ദിവസത്തിൽ കൂടുതൽ താമസമുണ്ടായാൽ പിന്നീടുള്ള ഓരോ ദിവസത്തിനും 0.05% നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഭേദഗതിയാണ് ബെന്നി ബഹനാൻ മുന്നോട്ടുവച്ചത്. പ്രതിപക്ഷ എംപിമാരുടെ ഭേദഗതികൾ സർക്കാർ സാധാരണ അംഗീകരിക്കാറില്ല. 60 ദിവസം തൊഴിൽ നിർത്തിവയ്ക്കുന്ന വ്യവസ്ഥ കേരളത്തിന് തിരിച്ചടിയാകുമെന്നു കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
REFLECTIONS 2025 പിന്നെയും പിന്നെയും ബുക്കിങ്; എന്തുകൊണ്ട് കേരളത്തിലെ ഈയിടങ്ങളിൽ ഇത്രയും തിരക്ക്? 2025ൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകളെത്തിയത് ഇവിടെ
തിയറ്ററുകൾക്ക് അന്ന് വെല്ലുവിളിയായത് ആ സീരിയൽ; മോശം റിവ്യൂ കൊണ്ട് കാര്യമില്ല; ‘ലോക’ ടീമിന്റെ തീരുമാനം റെക്കോർഡിട്ടു
നിങ്ങളുടെ കഴുത്തിലുണ്ടോ ആ അടയാളം? ശ്രദ്ധിക്കണം, ശരീരത്തില്‍ ഇൻസുലിൻ പ്രവർത്തിക്കില്ല; ഉറപ്പാക്കിയിട്ടുണ്ടോ ഈ 3 ‘സേഫ്റ്റി’
MORE PREMIUM STORIES
English Summary:
VB-G RAM G Bill: VB-G RAM G Bill to be passed today