search

വഖഫ് സ്വത്തുക്കൾ പോർട്ടലിൽ റജിസ്റ്റർ ചെയ്യൽ; സമയപരിധി നീട്ടി, 5 മാസം സമയം

Chikheang 2025-12-18 00:21:20 views 621
  



കൊച്ചി ∙ ഉമീദ് പോർട്ടലിൽ കേരളത്തിലെ വഖഫ് സ്വത്തുക്കൾ റജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി നീട്ടി. വഖഫ് ട്രൈബ്യൂണലാണ് 5 മാസത്തേക്ക് സമയപരിധി നീട്ടി നൽകിയത്. നേരത്തെ, ഡിസംബർ അഞ്ചിന് വഖഫ് സ്വത്തുക്കൾ കേന്ദ്ര പോർട്ടലിൽ റജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചിരുന്നു. ഈ കാലയളവിൽ 15 ശതമാനത്തിൽ താഴെ സ്വത്തുക്കൾ മാത്രമാണ് റജിസ്റ്റർ ചെയ്യാൻ സാധിച്ചത്. തുടർന്ന് സുപ്രീം കോടതി നിർദേശപ്രകാരം വഖഫ് ബോർഡ് ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. മൂന്നു മാസത്തിനുള്ളിൽ എല്ലാ മുത്തവല്ലിമാരും സ്വത്തുക്കൾ റജിസ്റ്റർ ചെയ്യണമെന്ന് വഖഫ് ബോർഡ് നിർദേശിച്ചു.

  • Also Read ‘ശബരിമല ദേവസ്വം ഭണ്ഡാരം കാണാൻ പൊലീസ് കയറരുത്’: താക്കീതുമായി ഹൈക്കോടതി   


സംസ്ഥാന വഖഫ് ബോർഡിൽ 13,000ത്തിലധികം വഖഫ് സ്ഥാപനങ്ങളിലെ അൻപതിനായിരത്തിലേറെ സ്വത്തുക്കൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, ഇതിൽ പകുതിയോളം മാത്രമേ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ സാധിച്ചിരുന്നുള്ളൂ. തുടർന്നാണ് വഖഫ് ട്രൈബ്യൂണലിനെ സമീപിക്കാന്‍ സുപ്രീം കോടതി നിർദേശം നൽകിയത്. സമയപരിധിക്കുള്ളിൽ റജിസ്റ്റർ ചെയ്യാൻ കഴിയാത്ത മുത്തവല്ലിമാർക്ക് ട്രൈബ്യൂണലിനെ സമീപിക്കാമെന്ന് കേന്ദ്ര സർക്കാരും വ്യക്തമാക്കിയിരുന്നു. English Summary:
Waqf Property Registration Deadline Extended: The extension provides additional time for Mutawallis to register Waqf properties on the UMEED portal, following low registration rates within the initial deadline.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157953