‘പിണറായിയിൽ പൊട്ടിയത് ക്രിസ്മസ് പടക്കം; കെട്ട് അൽപ്പം മുറുകിപ്പോയാൽ സ്ഫോടനമുണ്ടാകാം, അനുഭവസ്ഥരല്ലെങ്കിൽ അപകടമുണ്ടാകും’

Chikheang 2025-12-17 19:21:10 views 104
  



കണ്ണൂർ∙ പിണറായിയിൽ പൊട്ടിയത് ബോംബല്ലെന്നും ക്രിസ്മസ്, പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നിർമിച്ച പടക്കമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ. പിണറായി വെണ്ടുട്ടായിയിൽ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി തകർന്ന സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

  • Also Read പാനൂർ സഖാക്കൾ കാശിക്കു പോയിട്ടില്ല, ഇവൻ ഉറങ്ങാനുള്ള ഏർപ്പാടുകൾ ഞങ്ങൾ ചെയ്തു തരാം; ഭീതിയിൽ പാനൂർ   


‘‘നാട്ടിൻ പുറങ്ങളിൽ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഓലപ്പടക്കങ്ങളും കെട്ടുപടക്കങ്ങളും ഉണ്ടാക്കാറുണ്ട്. ചരടുകൊണ്ട് കെട്ടിയുണ്ടാക്കുന്ന പടക്കത്തിന്റെ കെട്ട് അൽപ്പം മുറുകിപോയാൽ സ്ഫോടനമുണ്ടാകാം. അനുഭവസ്ഥരല്ലെങ്കിൽ അപകടമുണ്ടാകും. അങ്ങനെയുണ്ടായ അപകടമാണ് പിണറായിയിലേത്. അതിനെ ബോംബ് സ്ഫോടനമായും അക്രമത്തിനുള്ള തയാറെടുപ്പായും വ്യാഖ്യാനിച്ച് സമാധാന അന്തരീക്ഷത്തെ തകർക്കർക്കരുത്. കണ്ണൂരിലെ ഇന്നത്തെ സമാധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനാണ് സിപിഎം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.

  • Also Read പിണറായിയിൽ പൊട്ടിയത് പടക്കമെന്ന് എഫ്ഐആർ; സ്ഫോടനം റീൽസ് എടുക്കുന്നതിനിടെ, കയ്യിലുണ്ടായിരുന്നത് ഉഗ്രശേഷിയുള്ള സ്ഫോടക വസ്തു   


സാധാരണ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ സംഘർഷമുണ്ടാകും. താരതമ്യേന സംഘർഷം കുറഞ്ഞ തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. ചുരുക്കം ചില സ്ഥലങ്ങളിൽ വാക്കുതർക്കമുണ്ടായി. സംഘർഷമുണ്ടാകാനുള്ള പ്രേരണ ആരും നൽകരുത്. കണ്ണൂരിനെ കളങ്കപ്പെടുത്താൻ കണ്ണൂർ വിരുദ്ധ പ്രചാരണ വേല നടത്തിയിരുന്നു. ഇപ്പോൾ അതൊക്കെ കാലഹരണപ്പെട്ട് നല്ല അന്തരീക്ഷമാണ്.എസ്എൻഡിപി യോഗത്തിന്റെ നേതാവ് മുഖ്യമന്ത്രിക്കൊപ്പം കാറിൽ വന്നത് കൊണ്ട് വോട്ടു വരുമെന്നോ പോകുമെന്നോ ഞങ്ങൾ കരുതുന്നില്ല’’ – ഇ.പി. ജയരാജൻ പറഞ്ഞു.  
    

  • കടുവയെ ‘തേടി’ കൊടുങ്കാട്ടിൽ എട്ടു ദിവസം: ശബ്ദം കേട്ട് തിരിഞ്ഞപ്പോൾ കാട്ടാനക്കൂട്ടം; മരണം മുന്നിൽക്കണ്ട നിമിഷങ്ങളിലൂടെ...
      

         
    •   
         
    •   
        
       
  • കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
      

         
    •   
         
    •   
        
       
  • കയ്യിലെ പണം കളയാതെ എങ്ങനെ ഭാവി സുരക്ഷിതമാക്കാം? പ്രവാസികൾ അറിയണം ചിലത്: എങ്ങനെ നേടാം സാമ്പത്തിക സാക്ഷരത?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


‘പോറ്റിയെ കേറ്റിയേ’ എന്ന പാരഡി ഗാനം കേട്ടിട്ടില്ലെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. പരാതി കൊടുത്ത സ്ഥിതിക്ക് ഡിജിപി പരിശോധിക്കട്ടെ. കോൺഗ്രസ് ഇമ്മാതിരി കാര്യങ്ങൾ നോക്കിയാണ് നടക്കുന്നത്. കോൺഗ്രസല്ല സിപിഎം എന്നും ജയരാജൻ പറഞ്ഞു. English Summary:
Explosion in Pinarayi: EP Jayarajan Clarifies Pinarayi Explosion as a cracker accident, not a bomb. He urged people not to interpret it as an act of violence and disrupt the peaceful environment in Kannur. The CPM is working to further strengthen the peace in Kannur.
like (0)
ChikheangForum Veteran

Post a reply

loginto write comments

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.