മുംബൈ ∙ ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ദിവസം തന്നെ ഇന്ത്യക്ക് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നതായും ഇന്ത്യൻ വ്യോമസേന പൂർണമായും സ്തംഭിച്ചുപോയതായും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ നടത്തിയ പ്രസ്താവന വിവാദമാകുന്നു. പരാമർശത്തിൽ താൻ മാപ്പ് പറയില്ലെന്നാണു പൃഥ്വിരാജ് ചവാന്റെ വിശദീകരണം. ക്ഷമിക്കണം എന്ന് താൻ പറയില്ല. തെറ്റായി ഒന്നും പറഞ്ഞിട്ടില്ല, ക്ഷമ ചോദിക്കാൻ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
Also Read പൊങ്കലാഘോഷത്തിന് മോദി തമിഴ്നാട്ടിലേക്ക്; സഖ്യചർച്ചകൾക്ക് വേഗം കൂട്ടി എൻഡിഎ
‘‘ഇപ്പോൾ കൂടുതലൊന്നും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ ഞാൻ ക്ഷമ പറയില്ല, ആവശ്യമില്ല. ഞാൻ തെറ്റായ ഒരു പ്രസ്താവനയും നടത്തിയിട്ടില്ല’’ – പൃഥ്വിരാജ് ചവാൻ പറഞ്ഞു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന മഹായുതി സഖ്യം നേടിയ വൻ വിജയത്തിനു പിന്നിൽ വോട്ടിങ് യന്ത്രങ്ങളിൽ നടത്തിയ കൃത്യമായ അട്ടിമറിയാണെന്ന ആരോപണവുമായാണ് ചവാൻ രംഗത്തെത്തിയത്.
Also Read എസ്ഐആർ: ബംഗാളിൽ 58 ലക്ഷം പേരെ ഒഴിവാക്കി; അഞ്ചിടത്ത് കരടുപട്ടികയായി
ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ദിവസം ഇന്ത്യൻ സൈനിക വിമാനങ്ങളെ പാക്കിസ്ഥാൻ സൈന്യം വെടിവച്ചിട്ടുവെന്നും പൃഥ്വിരാജ് ചവാൻ പറഞ്ഞിരുന്നു. യുദ്ധത്തിൽ നഷ്ടങ്ങൾ സാധാരണമാണ്. പക്ഷേ സർക്കാർ ചില വസ്തുതകൾ മറച്ചുവയ്ക്കുകയാണ്. സത്യം പുറത്തുവരുന്നത് സർക്കാർ തടയുകയാണെന്ന് പൃഥ്വിരാജ് ചവാൻ പറഞ്ഞിരുന്നു.
കടുവയെ ‘തേടി’ കൊടുങ്കാട്ടിൽ എട്ടു ദിവസം: ശബ്ദം കേട്ട് തിരിഞ്ഞപ്പോൾ കാട്ടാനക്കൂട്ടം; മരണം മുന്നിൽക്കണ്ട നിമിഷങ്ങളിലൂടെ...
കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
കയ്യിലെ പണം കളയാതെ എങ്ങനെ ഭാവി സുരക്ഷിതമാക്കാം? പ്രവാസികൾ അറിയണം ചിലത്: എങ്ങനെ നേടാം സാമ്പത്തിക സാക്ഷരത?
MORE PREMIUM STORIES
ബിജെപിയുടെ വിജയരഹസ്യം തേടിയുള്ള അന്വേഷണം തുടരുമെന്നും വോട്ടിങ് യന്ത്രങ്ങളുടെ സുതാര്യതയിൽ വലിയ സംശയങ്ങളുണ്ടെന്നും പൃഥ്വിരാജ് ചവാൻ പറഞ്ഞു. ചവാന്റെ പരാമർശത്തിനെതിരെ ബിജെപി ശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്. English Summary:
Prithviraj Chavan\“s controversial statement: Prithviraj Chavan\“s controversial statement regarding Operation Sindoor sparked a political storm. He refuses to apologize for his remarks about the alleged failure of the Indian Air Force. Chavan also alleges BJP election rigging and voting machine tampering in Maharashtra.