കോഴിക്കോട് ∙ ബീച്ച് റോഡില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി മര്‍വാന്‍, കോഴിക്കോട് കക്കോടി സ്വദേശി ജുബൈദ് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ മറ്റു രണ്ടു പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
- Also Read താമരശ്ശേരിയിൽ ബസും കാറും കൂട്ടിയിടിച്ചു, ഒരു മരണം; ഇരു വാഹനങ്ങളും നിന്നത് മതിലിൽ ഇടിച്ച് – വിഡിയോ
സൗത്ത് ബീച്ച് പെട്രോള്‍ പമ്പിനു സമീപത്ത് ബുധനാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. ഇരുവശത്തു നിന്നും മുഖാമുഖം വന്ന ബെക്കുകൾ അമിതവേഗതയിലാണ് എത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്. English Summary:
Tragic Bike Accident in Kozhikode Claims Two Lives: Kozhikode bike accident resulted in the tragic loss of two young lives near Beach Road. The collision involved two bikes and also left two others critically injured, highlighting road safety concerns in the region. |