തിരുവനന്തപുരം∙ തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി കേരളത്തിലെ 50 ലക്ഷം വീടുകളിൽ നേരിട്ടെത്തി സമ്പർക്കം നടത്താൻ ബിജെപി. സംസ്ഥാനതല ഗൃഹസമ്പർക്ക യജ്ഞവും നിധിശേഖരണവും സെപ്റ്റംബർ 25ന് ആരംഭിക്കും. തിരുവനന്തപുരം നഗരമധ്യത്തിലെ രാജാജി നഗറിലെ വീടുകളിൽ സമ്പർക്കം നടത്തി 25ന് വൈകിട്ട് 4 മണിക്ക് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സമ്പർക്ക യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. ഇടതു, വലതു മുന്നണി ഭരണത്തിൽ സംസ്ഥാനം നേരിടുന്ന പ്രതിസന്ധികൾ ചൂണ്ടിക്കാട്ടിയും വികസിത കേരളം യാഥാർഥ്യമാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികൾ മുന്നോട്ടുവച്ചുമാണ് ഓരോ വീടുകളിലേക്കും എത്തുന്നതെന്ന് ബിജെപി പറയുന്നു. Kanjirappally accident, Bus accident Kerala, Road accident Kanjirappally, Malayala Manorama Online News, Kerala road safety, Accident in Kanjirappally today, Pedestrian accident Kerala, കാഞ്ഞിരപ്പള്ളി അപകടം, Kerala bus accident news, Traffic accident Kanjirappally, Road safety Kerala, റോഡ് അപകടം, Kanjirappally news today, Accident news Kerala, Pedestrian safety Kerala, Malayalam Latest News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, hakkeem kanjirappally, ഹക്കീം കാഞ്ഞിരപ്പള്ളി, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News
‘മാറാത്തത് ഇനി മാറും’ എന്ന മുദ്രാവാക്യമുയർത്തിയാണ് രണ്ടാഴ്ച നീണ്ടുനിൽക്കുന്ന സമ്പർക്ക പരിപാടി. ഗൃഹസമ്പർക്ക യജ്ഞത്തിന്റെ ഉദ്ഘാടന ദിനത്തിൽ കൊല്ലത്ത് മുൻ കേന്ദ്രമന്ത്രി വി.മുരളീധരനും പത്തനംതിട്ടയിൽ സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണിയും നേതൃത്വം നൽകും. ശോഭാ സുരേന്ദ്രനും അഡ്വ.പി.സുധീറും ആലപ്പുഴയിലും കുമ്മനം രാജശേഖരൻ കോട്ടയത്തും പി.സി.ജോർജ് ഇടുക്കിയിലും അഡ്വ. എസ്.സുരേഷ് എറണാകുളത്തും പങ്കെടുക്കും. തൃശൂരിൽ പത്മജ വേണുഗോപാൽ, പാലക്കാട് പി.കെ.കൃഷ്ണദാസ്, മലപ്പുറത്ത് എ.എൻ.രാധാകൃഷ്ണൻ, കോഴിക്കോട് കെ.സുരേന്ദ്രൻ, വയനാട് എ.പി.അബ്ദുള്ളക്കുട്ടി, കണ്ണൂരിൽ സി.കെ.പദ്മനാഭൻ, കാസർകോട് എം.ടി.രമേശ് എന്നിവരും നേതൃത്വം നൽകും. English Summary:
BJP\“s 50 Lakh Home Outreach: Kerala BJP is initiating a Grihasamparkam Yajnam, a door-to-door campaign, targeting 50 lakh homes in Kerala ahead of local body elections. This initiative aims to highlight the state\“s issues under the current ruling parties and promote BJP\“s vision for a developed Kerala. |