search

ഹോസ്റ്റലിൽ കയറി യുവതിയെ കടന്നുപിടിച്ചു, സമീപത്തെ വീട്ടിലും അതിക്രമിച്ചു കയറി; യുവാവ് അറസ്റ്റിൽ

LHC0088 2025-12-15 04:51:14 views 530
  



തലശ്ശേരി∙ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ താമസിക്കുന്ന ഹോസ്റ്റലിൽ അതിക്രമിച്ചു കയറി യുവതിക്കുനേരെ അക്രമം നടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. പാനൂർ പാറാട് പുത്തൂർ ക്ലബ്ബിന് സമീപം  മുഹമ്മദ് അജ്മൽ (27) ആണ് അറസ്റ്റിലായത്.  

  • Also Read മെസ്സിയുടെ പേരിൽ ബംഗാളിൽ പോര്; മമത രാജി വയ്ക്കണമെന്ന് ബിജെപി; അട്ടിമറിച്ചെന്ന് തൃണമൂൽ   


ഞായറാഴ്ച ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു സംഭവം. ഹോസ്റ്റലിൽ അതിക്രമിച്ചു കയറിയ പ്രതി യുവതിയെ കടന്നുപിടിക്കുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു. വിവരം ലഭിച്ചയുടൻ പൊലീസ് സ്ഥലത്തെത്തി. എസ്ഐ അശ്വതി.കെ അന്വേഷണത്തിനു നേതൃത്വം നൽകി. സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും പ്രതിയുടെ ചിത്രം വാട്സാപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു.

  • Also Read ശബരിമല സ്വർണക്കൊള്ള: രമേശ് ചെന്നിത്തല എസ്ഐടിക്ക് മൊഴി നൽകി; രാജ്യാന്തര സംഘത്തിന്റെ വിവരങ്ങളും കൈമാറി   


അന്വേഷണം പുരോഗമിക്കുന്നതിനിടെ തലശ്ശേരി നാരങ്ങാപ്പുറത്തുള്ള മറ്റൊരു വീട്ടിലും പ്രതി കയറിയതായി പൊലീസിനു വിവരം ലഭിച്ചു. തുടർന്ന് തലശ്ശേരി എസ്എച്ച്ഒ ബിജു പ്രകാശ്, എസ്ഐ അശ്വതി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ടൗണിലും പരിസരപ്രദേശങ്ങളിലും വ്യാപകമായ തിരച്ചിൽ നടത്തി. വൈകുന്നേരം 6.10ഓടെ തലശ്ശേരി സദാനന്ദപൈ പെട്രോൾ പമ്പിനു സമീപത്തുനിന്ന് പ്രതിയെ പിടികൂടി. എസ്ഐ അശ്വതി, സിപിഒമാരായ സിജിൽ, ഹിരൺ, സായൂജ് എന്നിവർ ചേർന്ന് സാഹസികമായാണ് പ്രതിയെ കീഴ്പ്പെടുത്തിയത്.
    

  • രണ്ടാമതായതും നേട്ടം; ഫലം കണ്ടത് ‘അവരെ’ ഒഴിവാക്കിയ ബിജെപി നീക്കം! വിശ്വാസമാർജിക്കുമോ മുൻകൂട്ടിയുള്ള ആ സീറ്റ് പ്രഖ്യാപനം; നഷ്ടം എൽഡിഎഫിന്?
      

         
    •   
         
    •   
        
       
  • കോൺഗ്രസ് എല്ലാം തീരുമാനിച്ചത് ‘ബത്തേരി ക്യാംപിൽ’; തിരഞ്ഞെടുപ്പ് ചെലവിന് കൂപ്പൺ! അവസാന ലാപ്പിൽ ‘രാഹുൽ ഇഫക്ട്’ മുതലാക്കിയത് യുഡിഎഫ്...
      

         
    •   
         
    •   
        
       
  • ഇടതിനെ തകർത്തത് വൻ ചോർച്ച, സിപിഎം വാദ‌ം പൊളിഞ്ഞു; ആ ജില്ലയിലെ യുഡിഎഫ് നേട്ടം ബിജെപിക്ക് ക്ഷീണം; എങ്ങനെ സംഭവിച്ചു ഈ ഫലം?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


സ്റ്റേഷനിലെത്തിച്ച പ്രതിയെ പരാതിക്കാരി തിരിച്ചറിഞ്ഞു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്.ഐ ഷമീൽ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ബലാത്സംഗം, കവർച്ച എന്നിവയുൾപ്പെടെ നാല് ക്രിമിനൽ കേസുകൾ നിലവിലുണ്ട്. English Summary:
Thalassery crime news reports the arrest of a man for attacking a nurse in her hostel. The accused has a history of criminal activity and was apprehended by the police after a thorough search.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156138