search

‘ജനം പ്രബുദ്ധരാണ്, എത്ര ബഹളം വച്ചാലും അവർ കേൾക്കേണ്ടത് കേൾക്കും, കാണേണ്ടത് കാണും’

cy520520 2025-12-13 20:51:08 views 806
  



തിരുവനന്തപുരം ∙ ജനം പ്രബുദ്ധരാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനമൊട്ടാകെ യുഡിഎഫ് തരംഗം ആഞ്ഞടിച്ചതിനു പിന്നാലെയാണ് രാഹുലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. എത്ര ബഹളം വച്ചാലും അവർ കേൾക്കേണ്ടത് അവർ കേൾക്കുക തന്നെ ചെയ്യുമെന്നും എത്ര മറച്ചാലും അവർ കാണേണ്ടത് അവർ കാണുക തന്നെ ചെയ്യുമെന്നും രാഹുൽ ഫെയ്സ്ബുക്കിൽ കുറിച്ചു.  

  • Also Read ‘എൽഡിഎഫ് ഭരണം മാറണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു’: കവടിയാറിൽ ജയിച്ചു കയറി ശബരീനാഥൻ   


ബലാത്സംഗ കേസിൽ ഒളിവിൽ പോയ ശേഷം സമൂഹമാധ്യമങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിൽ സജീവമല്ലായിരുന്നു. മുൻകൂർ ജാമ്യം ലഭിച്ചതിനു പിന്നാലെ പാലക്കാട് നാടകീയമായി രാഹുൽ വോട്ട് ചെയ്യാൻ എത്തിയിരുന്നു. രാഹുൽ വോട്ട് ചെയ്യാൻ എത്തിയ വാർഡിൽ യുഡിഎഫ് സ്ഥാനാർഥി വിജയിച്ചപ്പോൾ അദ്ദേഹത്തിന്റെ വീട് സ്ഥിതി ചെയ്യുന്ന അടൂരിലെ വാർഡിൽ യുഡിഎഫ് സ്ഥാനാർഥി പരാജയപ്പെട്ടു. രാഹുലിന്റെ വിശ്വസ്തനായ ഫെനി നൈനാൻ പരാജയപ്പെട്ടു. English Summary:
Rahul Mamkootathil about Kerala local body election: Rahul Mamkootathil praised the enlightened people of Kerala in a Facebook post following a significant UDF wave across the state. Despite the UDF\“s broader success, his own ward saw a mixed result with a loss for his confidant.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153737