മുംബൈ∙ പ്രശസ്തമായ കോലാപുരി ചെരിപ്പുകൾ ഒരു ജോഡിക്ക് 84,000 രൂപയ്ക്ക് ആഗോള വിപണിയിലെത്തിക്കാൻ ഇറ്റാലിയൻ ഫാഷൻ ബ്രാൻഡായ പ്രാഡ തയാറെടുക്കുന്നു. മഹാരാഷ്ട്രയിലും കർണാടകയിലുമായി നിർമിക്കുന്ന 2,000 കോലാപുരി ചെരിപ്പുകൾ ‘ലിമിറ്റഡ് എഡിഷൻ’ ആയി ആദ്യഘട്ടത്തിൽ മാർക്കറ്റിൽ എത്തിക്കാനാണു കമ്പനിയുടെ തീരുമാനം. ഇതുസംബന്ധിച്ച വിൽപനക്കരാറിൽ പ്രാഡ ഒപ്പുവച്ചു.
- Also Read കോലാപുരി കോപ്പിയടി കമ്പനി സമ്മതിച്ചു; കെട്ടടങ്ങി വിവാദം
കോലാപുരി ചെരിപ്പുകൾ വിൽക്കാനുള്ള പ്രാഡയുടെ തീരുമാനം സന്തോഷം നൽകുന്നതാണെന്നും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് അതു മുതൽക്കൂട്ടാകുമെന്നും ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അന്റോണിയോ തജാനിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു.
- Also Read 50% തീരുവ ചുമത്തി ട്രംപ് ഇന്ത്യ-അമേരിക്ക ബന്ധം ‘നശിപ്പിച്ചെന്ന്’ 3 ഹൗസ് അംഗങ്ങൾ; തീരുവ പ്രഖ്യാപനം നിയമവിരുദ്ധം, റദ്ദാക്കാൻ പ്രമേയം
കഴിഞ്ഞ ജൂണിൽ മിലാനിൽ നടന്ന ഫാഷൻ ഷോയിൽ, നിർമാതാക്കളുടെ സമ്മതമില്ലാതെ കോലാപുരി ചെരിപ്പിന്റെ പകർപ്പ് പ്രാഡ കമ്പനി അവതരിപ്പിച്ചതു വലിയ വിവാദമായിരുന്നു. ഒരു ലക്ഷം രൂപയ്ക്കു ചെരിപ്പ് രാജ്യാന്തര വിപണിയിലെത്തിക്കാനായിരുന്നു കമ്പനിയുടെ തീരുമാനം. അതു കോലാപുരി ചെരിപ്പുനിർമാതാക്കളുടെ കടുത്ത പ്രതിഷേധം ഉയരാൻ ഇടയാക്കി. അതിനു പിന്നാലെ മഹാരാഷ്ട്ര സർക്കാരുമായും നിർമാതാക്കളുമായും 6 മാസത്തോളം നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഇപ്പോഴത്തെ കരാർ. ലോകത്തെ പ്രാഡയുടെ തിരഞ്ഞെടുക്കപ്പെട്ട 40 സ്റ്റോറുകളിലും ഫെബ്രുവരി മുതൽ ഓൺലൈനിലും കോലാപുരി ചെരിപ്പ് ലഭ്യമാകും.
- മോദി കണ്ടെത്തിയ നായിഡുവിന്റെ കണ്ണും കാതും; ‘ഇൻഡിഗോ’യിൽ മുങ്ങുമോ ശ്രീകാകുളം കാക്കുന്ന 37കാരൻ; വരുമോ ഇന്ത്യൻ ആകാശത്ത് ‘ബിഗ് 5’?
- ACTRESS ASSAULT CASE അപ്പീലിലും നിർണായകം ആ പെൻഡ്രൈവ്: ‘സേഫ് കസ്റ്റഡി’ ഉറപ്പാക്കും ‘ഹാഷ് വാല്യു പൂട്ട്’; ഡിജിറ്റൽ തെളിവിൽ തൊട്ടാൽ പിടിവീഴും, എങ്ങനെ?
- ACTRESS ASSAULT CASE ആദ്യം നിസ്സംഗത; ചിരിച്ച്, ആശ്വസിച്ച് പൾസർ സുനി, ഒരാൾ മാത്രം വിതുമ്പി; പ്രതിക്കൂട്ടിൽനിന്ന് ‘ആവശ്യം’ പറഞ്ഞ് മാർട്ടിൻ: കോടതിയിൽ സംഭവിച്ചത്...
MORE PREMIUM STORIES
12–ാം നൂറ്റാണ്ടിൽ നിർമാണം ആരംഭിച്ച കോലാപുരി ചെരിപ്പുകൾക്ക് 2019ൽ ജിഐ ടാഗ് (ഭൗമസൂചികാ പദവി) ലഭിച്ചിരുന്നു. ഛത്രപതി ഷാഹു മഹാരാജ് അടക്കമുള്ള ഒട്ടേറെ രാജാക്കന്മാർ ദേശാഭിമാനത്തിന്റെ ഭാഗമായി കോലാപുരി ചെരിപ്പ് ഉപയോഗിക്കണമെന്ന നിർദേശവും നൽകിയിരുന്നു.
മഹാരാഷ്ട്രയിലെ കോലാപുർ, സാംഗ്ലി, സത്താറ, സോലാപുർ എന്നിവിടങ്ങളിലാണ് അവ കൂടുതലായും നിർമിക്കുന്നത്. അതിർത്തി സംസ്ഥാനമായ കർണാടകയുടെ കുറച്ചു മേഖലകളിലും അവ നിർമിക്കുന്നുണ്ട്. English Summary:
Prada to Sell Kolhapuri Chappals Globally: Kolhapuri chappal is set to be globally launched by Prada at a price of ₹84,000 per pair. This collaboration, after six months of discussion, aims to bring this traditional Indian footwear to the international market, boosting the Indian economy. |