ന്യൂഡൽഹി∙ റീഫണ്ടിനു പുറമേ നഷ്ടപരിഹാരമായി ഏകദേശം 500 കോടി രൂപ യാത്രക്കാർക്ക് നൽകുമെന്ന് ഇൻഡിഗോ. നിലവിൽ ടിക്കറ്റ് റീഫണ്ടിനാണ് മുൻഗണന. ജനുവരിയോടെ നഷ്ടപരിഹാരം കൊടുത്തുതുടങ്ങും. ഇതിന് അർഹരായ യാത്രക്കാരെ കമ്പനി കണ്ടെത്തുകയാണ്.
- Also Read ഇൻഡിഗോ പ്രതിസന്ധി: ഡിജിസിഎയിലെ 4 ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു, നടപടി കരാർ ജീവനക്കാർക്കെതിരെ
യാത്രയ്ക്ക് തൊട്ടുമുൻപുള്ള 24 മണിക്കൂറിനിടെ ടിക്കറ്റ് റദ്ദായ എല്ലാവർക്കും ടിക്കറ്റ് റീഫണ്ടിനു പുറമേ വിമാനത്തിന്റെ യാത്രാദൈർഘ്യം അനുസരിച്ച് 5,000 രൂപ മുതൽ 10,000 രൂപ വരെ നഷ്ടപരിഹാരം ലഭിക്കും. ഇതിനു പുറമേ ഇവർക്ക് 10,000 രൂപയുടെ ട്രാവൽ വൗച്ചറും നൽകും. ഡിസംബർ 3,4,5 തീയതികളിൽ യാത്രാപ്രതിസന്ധി നേരിട്ടവർക്കാണ് വൗച്ചർ. അടുത്ത 12 മാസത്തിനുള്ളിലെ ഇൻഡിഗോ വിമാനത്തിലെ യാത്രയ്ക്ക് ഈ വൗച്ചർ ഉപയോഗപ്പെടുത്താം.
കേന്ദ്രചട്ടം പറയുന്നത്
- വേദനയ്ക്ക് ആശ്വാസം നൽകുന്ന ‘തന്ത്രം’; ആയുർവേദ വേദനസംഹാരി എങ്ങനെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം?
- ‘പാതിരാത്രി മുന്നിൽ കടൽപ്പാമ്പ്, കണവ...; വലയിലെ ചതിയിൽ കാൽപാദം അറ്റു; കേരളം ലക്ഷ്യമാക്കി അവരെത്തുന്നത് മീനുകളെ ഇല്ലാതാക്കാൻ...’
- ഒറ്റയാൾപ്പട്ടാളങ്ങൾ– ‘ഉൾക്കാഴ്ച’യിൽ ബി.എസ്.വാരിയർ എഴുതുന്നു
MORE PREMIUM STORIES
∙വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂർ മുൻപ് വരെ ഒരു കമ്പനി നിങ്ങളുടെ വിമാനം റദ്ദാക്കുന്നുവെന്ന് അറിയിച്ചാൽ, പകരം ടിക്കറ്റോ റീഫണ്ടോ നൽകാനുള്ള ബാധ്യത കമ്പനിക്കുണ്ട്.
∙ മേൽപ്പറഞ്ഞതുപോലെ റദ്ദാക്കൽ വിവരം കമ്പനി കൃത്യമായി അറിയിക്കാതിരുന്നാൽ പകരം ടിക്കറ്റോ നഷ്ടപരിഹാരം ചേർത്തുള്ള റീഫണ്ടോ ലഭിക്കും. വിമാനത്തിന്റെ യാത്രാസമയമനുസരിച്ചാണ് നഷ്ടപരിഹാരം. ഒരു മണിക്കൂർ വരെയങ്കിൽ 5,000 രൂപ വരെ, ഒന്നു മുതൽ രണ്ടു മണിക്കൂർ വരെ 7,500 രൂപ വരെ, 2 മണിക്കൂറിനു മുകളിലെങ്കിൽ പരമാവധി 10,000 രൂപ വരെ എന്നിങ്ങനെയാണ് നൽകേണ്ടത്.
FAQ
ചോദ്യം: ഇൻഡിഗോയുടെ പ്രതിസന്ധിക്ക് കാരണമെന്ത്?
ഉത്തരം: ഡിജിസിഎയുടെ പുതിയ ചട്ടങ്ങൾ നടപ്പാക്കിയതിനെ തുടർന്നുണ്ടായ പൈലറ്റ് ക്ഷാമം ആണ് രാജ്യവ്യാപകമായി ഇൻഡിഗോ സർവീസുകൾ മുടങ്ങാൻ കാരണം. ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ സമീപ വർഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവർത്തന തകർച്ചകളിലൊന്നാണ് നേരിടുന്നത്. രാജ്യത്തുടനീളം വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കുകയും കാലതാമസം നേരിടുകയും ചെയ്യുന്നതിനെ തുടർന്നാണ് ഇത്. ഈ ചട്ടങ്ങൾ നടപ്പാക്കാൻ രണ്ടു വർഷം കേന്ദ്രം സാവകാശം കൊടുത്തിരുന്നു.
ചോദ്യം: സർക്കാർ നിലപാട്?
ഉത്തരം: പ്രതിസന്ധി കണക്കിലെടുത്ത് ഇൻഡിഗോയ്ക്ക് ഭാഗികമായ ഇളവുകൾ നൽകിയിട്ടുണ്ട്. അതേസമയം, പൈലറ്റുമാരുടെ ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട ഡിജിസിഎയുടെ ഉത്തരവു പൂർണമായും മരവിപ്പിച്ചിട്ടില്ല.
ചോദ്യം: ഇൻഡിഗോയുടെ പ്രതികരണം?
ഉത്തരം: ഡിസംബർ 5നും 15നും ഇടയിൽ റദ്ദാക്കുന്ന എല്ലാ സർവീസുകൾക്കും മുഴുവൻ റീഫണ്ട് നൽകുമെന്ന് ഇൻഡിഗോ പ്രഖ്യാപിച്ചു. ബുദ്ധിമുട്ട് നേരിടുന്ന യാത്രക്കാർക്ക് താമസസൗകര്യം ഒരുക്കും. വിമാനത്താവളങ്ങളിൽ കാത്തിരിക്കുന്നവർക്കു ഭക്ഷണം നൽകും. സാധ്യമായ സ്ഥലങ്ങളിലെല്ലാം ലോഞ്ച് ആക്സസ് നൽകുമെന്നും ഇൻഡിഗോ അറിയിച്ചു. English Summary:
IndiGo Announces Compensation for Flight Disruptions: The company is prioritizing ticket refunds and will begin distributing compensation by January, identifying eligible passengers based on flight disruptions. |