‘ആയിരം വാക്കുകളുടെ വിലയുള്ള പോസ്റ്റർ’: യുഎസ് കോൺഗ്രസിൽ മോദി-പുട്ടിൻ ചിത്രം ഉയർത്തി ഡെമോക്രാറ്റിക് പ്രതിനിധി

cy520520 The day before yesterday 19:21 views 418
  



വാഷിങ്ടൻ∙ ഇന്ത്യാ സന്ദർശനത്തിനെത്തിയ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരുമിച്ച് ഒരു കാറിൽ യാത്ര ചെയ്തതിനെക്കുറിച്ച് യുഎസ് കോൺഗ്രസിലും ചർച്ച. ഈ പോസ്റ്ററിന് ആയിരം വാക്കുകളേക്കാൾ വിലയുണ്ടെന്ന് ചിത്രം ഉയർത്തിക്കാട്ടി  യുഎസ് പ്രതിനിധി സിഡ്നി കാംലാഗർ ഡോവ് പറഞ്ഞു. ഇന്ത്യയുമായുള്ള വിദേശനയത്തിൽ ഡോണൾഡ് ട്രംപ് ഭരണകൂടത്തെ ഡോവ് വിമർശിക്കുകയും ചെയ്തു. ‘ദി യുഎസ് – ഇന്ത്യ സ്ട്രാറ്റീജിക് പാർട്നർഷിപ്: സെക്യുറിങ് എ ഫ്രീ ആൻഡ് ഓപ്പൺ ഇൻഡോ – പസിഫിക്’ വിഷയത്തിൽ ഹൗസിന്റെ സൗത്ത് ആൻഡ് സെൻട്രൽ ഏഷ്യ ഫോറിൻ അഫയേഴ്സ് സബ്‌കമ്മിറ്റി ഹിയറിങ്ങിലായിരുന്നു ചർച്ച.

  • Also Read ഗോവ തീപിടിത്തം; തായ്‌ലൻഡിൽ ലുത്രമാർക്കു വച്ചത് ‘പാസ്പോർട്ട് നിയമക്കെണി’; ഉടൻ ഇന്ത്യയിലെത്തിക്കും   


നമുക്ക് ദേഷ്യം തോന്നുന്ന ആളുകളെ വേദനിപ്പിക്കുന്നതിലും കൂടുതൽ, നമ്മളെത്തെന്നെ വേദനിപ്പിക്കുകയാണെന്നാണ് ഇന്ത്യയോടുള്ള ട്രംപിന്റെ നയങ്ങളെ വിശേഷിപ്പിക്കേണ്ടതെന്നും അവർ പറഞ്ഞു. ‘‘നിർബന്ധബുദ്ധിയുള്ള ഒരു പങ്കാളിയാകുന്നതിന് വില നൽകേണ്ടിവരും. ഈ പോസ്റ്ററിന് ആയിരം വാക്കുകളുടെ വിലയുണ്ട്. യുഎസ്സിന്റെ തന്ത്രപ്രധാന പങ്കാളികളെ നമ്മുടെ ശത്രുക്കളുടെ കൈകളിലേക്കു തള്ളിവിട്ടുകൊണ്ട് നിങ്ങൾക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കില്ല. ഈ ഭരണകൂടം യുഎസ്-ഇന്ത്യ പങ്കാളിത്തത്തിന് വരുത്തിവച്ച നാശനഷ്ടങ്ങൾ ലഘൂകരിക്കുന്നതിനും യുഎസിന്റെ അഭിവൃദ്ധി, സുരക്ഷ, ആഗോള നേതൃത്വം എന്നിവയ്ക്ക് അത്യാവശ്യമായ സഹകരണത്തിലേക്കു മടങ്ങുന്നതിനും അടിയന്തരമായി നാം നീക്കം നടത്തണം’’ – ഡോവ് പറഞ്ഞു.

  • Also Read 9 കോടി രൂപയുണ്ടോ? യുഎസ് പൗരനാകാം; ‘ ട്രംപ് ഗോൾഡ് കാർഡ്’ വീസ പദ്ധതിയുമായി ഡോണൾഡ് ട്രംപ്   


#WATCH | Presenting the photo of PM Modi with Russian President Putin during the latter\“s recent visit to India, US representative Sydney Kamlager-Dove says, “Trump\“s policies towards India can only be described as cutting our nose to spite our face... Being a coercive partner… pic.twitter.com/fHcakd75LA— ANI (@ANI) December 10, 2025


ഈ വർഷം ഓഗസ്റ്റിൽ ഇന്ത്യയിൽനിന്നുള്ള കയറ്റുമതികൾക്ക് ട്രംപ് 50% തീരുവ ചുമത്തിയിരുന്നു. ഈ 10-11 തീയതികളിലും യുഎസ് പ്രതിനിധി സംഘം ഇന്ത്യയിൽ ചർച്ചകൾക്കെത്തിയിരുന്നെങ്കിലും കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. വിപണി പ്രവേശനം, താരിഫ് നയങ്ങൾ എന്നിവയെച്ചൊല്ലിയുള്ള തർക്കങ്ങളിൽ ചർച്ചകൾ തടസ്സപ്പെട്ടതോടെ വ്യാപാര ബന്ധം കൂടുതൽ വഷളായി.
    

  • ‘റോക്ക്‌സ്റ്റാർ’ നടത്തിയത് കോടികളുടെ ‘ഗ്രാൻഡ് തെഫ്റ്റ്’: ഇന്ത്യന്‍ കമ്പനിയെയും വാങ്ങി: ജീവനക്കാർക്ക് 100 മണിക്കൂർ ജോലി!
      

         
    •   
         
    •   
        
       
  • ‘ചിതയിലിരുന്ന ആ യുവതി മൃതദേഹത്തിൽ സ്വന്തം ശരീരം വരിഞ്ഞുകെട്ടി, ഞാൻ ഭയന്നു വിറച്ചു’: ‌‌ജീവിതംകൊണ്ടു പോരാടിയ രാജാ റാം
      

         
    •   
         
    •   
        
       
  • വിരമിക്കാൻ 7 വർഷം: മക്കളുടെ പഠനത്തിനും നാട്ടിലേക്ക് മടങ്ങാനും നല്ലൊരു ഫിനാന്‍ഷ്യൽ പ്ലാൻ വേണം: ‘റിട്ടയർമെന്റിൽ 1.84 കോടി സമ്പാദിക്കാം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
US Congress Discusses Modi-Putin Car Ride: US Congress Modi-Putin Car Ride discussion arises in US congress. A US representative highlighted the image, criticizing Trump\“s foreign policy towards India and emphasizing the importance of the US-India strategic partnership.
like (0)
cy520520Forum Veteran

Post a reply

loginto write comments

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.