ഒറ്റയ്ക്കല്ല, ഒരുമിച്ച്; മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യം ഒരുമിച്ച് മത്സരിക്കുമെന്ന് ഫഡ്നാവിസ്

cy520520 18 hour(s) ago views 230
  



ന്യൂഡൽഹി∙ 2029-ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ മഹായുതി സഖ്യം ഒരുമിച്ച് തന്നെ മത്സരിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ബിജെപിയും ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയും പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് ഒരുമിച്ച് മത്സരിക്കുമെന്നു ഫഡ്നാവിസ് വ്യക്തമാക്കിയത്.

  • Also Read രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പുരിൽ; സംസ്ഥാനത്തെത്തുന്നത് ആദ്യം, സുരക്ഷ ശക്തമാക്കി   


2029-ലെ തിരഞ്ഞെടുപ്പിൽ ബിജെപി തനിച്ച് മത്സരിച്ചേക്കുമെന്ന സൂചന നൽകിയ കേന്ദ്രമന്ത്രി അമിത് ഷായുടെ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘‘ബിജെപിയെ ഞങ്ങൾക്ക് ‘ആത്മനിർഭർ’ (സ്വയം പര്യാപ്തം) ആക്കണം, എന്നാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഞങ്ങൾ ഒരുമിച്ച് തന്നെ മത്സരിക്കും’’ - ഫഡ്നാവിസ് പറഞ്ഞു.  

  • Also Read ‘ശ്രീരാമന്റെ അസ്ത്രാലയമാണ് ഓസ്ട്രേലിയ ആയത്’: പൂക്കി ബാബയുടെ അവകാശവാദം വൈറൽ, ട്രോൾ മഴ   


തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിന് മുന്നോടിയായി, നേതാക്കളെ അടർത്തിയെടുക്കുന്നെന്ന് ഇരുപക്ഷവും പരസ്പരം  ആരോപിച്ചത് അസ്വാരസ്യങ്ങൾക്ക് കാരണമായിരുന്നു. പിന്നാലെ ബിജെപി സംസ്ഥാന നേതൃത്വത്തെക്കുറിച്ച് ഷിൻഡെ അമിത് ഷായോട് പരാതിപ്പെട്ടെന്നും വിവരങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ ഇത് അടിസ്ഥാനരഹിതമെന്നാണ് ഫഡ്നാവിസ് വിശേഷിപ്പിച്ചത്.
    

  • ‘റോക്ക്‌സ്റ്റാർ’ നടത്തിയത് കോടികളുടെ ‘ഗ്രാൻഡ് തെഫ്റ്റ്’: ഇന്ത്യന്‍ കമ്പനിയെയും വാങ്ങി: ജീവനക്കാർക്ക് 100 മണിക്കൂർ ജോലി!
      

         
    •   
         
    •   
        
       
  • ‘ചിതയിലിരുന്ന ആ യുവതി മൃതദേഹത്തിൽ സ്വന്തം ശരീരം വരിഞ്ഞുകെട്ടി, ഞാൻ ഭയന്നു വിറച്ചു’: ‌‌ജീവിതംകൊണ്ടു പോരാടിയ രാജാ റാം
      

         
    •   
         
    •   
        
       
  • വിരമിക്കാൻ 7 വർഷം: മക്കളുടെ പഠനത്തിനും നാട്ടിലേക്ക് മടങ്ങാനും നല്ലൊരു ഫിനാന്‍ഷ്യൽ പ്ലാൻ വേണം: ‘റിട്ടയർമെന്റിൽ 1.84 കോടി സമ്പാദിക്കാം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ബിജെപിയുടെ ഭാഗത്തുനിന്നല്ല ‘ചാക്കിട്ടുപിടുത്തം’ ആരംഭിച്ചതെന്ന് ഫഡ്‌നാവിസ് പറഞ്ഞു. ‘‘ഉല്ലാസ്നഗറിൽ നിങ്ങളുടെ ആളുകളാണ് ഇത് തുടങ്ങിയതെന്ന് ഞാൻ ഷിൻഡെയോട് പറഞ്ഞു. അതിനുശേഷം മാത്രമാണ് ഞങ്ങൾ കല്യാൺ-ഡോംബിവ്‌ലിയിൽ പ്രതികരിച്ചത്. ഇരുപക്ഷവും ഇപ്പോൾ ‘ചാക്കിട്ടുപിടുത്തം’ നടത്തില്ലെന്ന കർശനമായ ധാരണയിൽ എത്തിയിട്ടുണ്ട്’’–  ഫഡ്നാവിസ് വിശദീകരിച്ചു.

മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മാറ്റം ഷിൻഡെ പൂർണമായി അംഗീകരിച്ചിരുന്നോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന് യാതൊരു എതിർപ്പും ഉണ്ടായിരുന്നില്ലെന്നായിരുന്നു ഫഡ്നാവിസിന്റെ മറുപടി.

‘‘ഷിൻഡെയുമായി ഞങ്ങൾ ഈ പദവിയെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ, അമിത് ഷായും ഉണ്ടായിരുന്നു. ഇത്രയും വലിയൊരു ജനവിധിക്ക് ശേഷം, ബിജെപി നേതാക്കൾ സ്വാഭാവികമായും അവരുടെ സ്വന്തം മുഖ്യമന്ത്രിയെ ആഗ്രഹിക്കുമെന്ന് മനസ്സിലായെന്ന് ഷിൻഡെ പറഞ്ഞു. അദ്ദേഹത്തിന് യാതൊരു എതിർപ്പും ഉണ്ടായിരുന്നില്ല’’– ഫഡ്‌നാവിസ് പറഞ്ഞു. English Summary:
Maharashtra Elections 2029: Mahayuti Alliance to Contest Maharashtra Polls Jointly, Confirms Fadnavis
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
132849

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.