തിരുവനന്തപുരം∙ തദ്ദേശതിരഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടിങ് നടന്ന ഏഴു ജില്ലകളില്‍ പോളിങ് ശതമാനം കുറഞ്ഞത് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കില്ലെന്നാണ് മൂന്നു മുന്നണികളുടെയും നേതാക്കളുടെ വിലയിരുത്തല്‍. വോട്ടര്‍ പട്ടിക ശുദ്ധീകരിക്കാത്തതാണ് വോട്ടിങ് ശതമാനം കുറയാനുള്ള പ്രധാന കാരണമായി കോണ്‍ഗ്രസും ബിജെപിയും ചൂണ്ടിക്കാട്ടുന്നത്. പലയിടത്തും മരിച്ചവരുടെയും സ്ഥലത്തില്ലാത്തവരുടെയും പേര് ഒഴിവാക്കപ്പെട്ടിട്ടില്ലെന്നും ഇക്കാര്യം നേരത്തേ തന്നെ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും നേതാക്കള്‍ പറയുന്നു. അതേസമയം, തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് സ്ത്രീസുരക്ഷാ പദ്ധതിയുടെ ഭാഗമായി 1000 രൂപ ഉള്‍പ്പെടെ പ്രഖ്യാപിച്ചിട്ടും ഏഴു ജില്ലകളില്‍ മാത്രം 20 ലക്ഷത്തിലധികം സ്ത്രീകള്‍ വോട്ട് ചെയ്തിട്ടില്ല എന്നത് സര്‍ക്കാരിനെയും സിപിഎമ്മിനെയും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.
- Also Read രണ്ടാംഘട്ട തിരഞ്ഞെടുപ്പ് വ്യാഴാഴ്ച, 7 ജില്ലകൾ വിധിയെഴുതും
ഇത്തവണ ഏഴു ജില്ലകളില്‍ 70.91 % പേരാണ് വോട്ട് ചെയ്തത്. കഴിഞ്ഞ തവണ ഇത് 73.85 % ആയിരുന്നു. വോട്ടിരട്ടിപ്പ് ഉള്‍പ്പെടെയുള്ള പരാതികള്‍ മുന്‍കൂട്ടി ഉന്നയിച്ചിട്ടും അതു പരിഹരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയാറായിട്ടില്ലെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. അബദ്ധങ്ങൾ നിറഞ്ഞതാണ് വോട്ടര്‍പട്ടികയെന്ന് തിരുവനന്തപുരത്ത് തിരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ച കെ.എസ്.ശബരീനാഥന്‍ പറഞ്ഞു. 2020 തിരഞ്ഞെടുപ്പ് കോവിഡ് കാലത്തു നടന്നതിനാല്‍ മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്തിരുന്ന യുവാക്കള്‍ ഉള്‍പ്പെടെ കൂടുതല്‍ ആളുകള്‍ വര്‍ക്ക് ഫ്രം ഹോം ആയി നാട്ടിലുണ്ടായിരുന്നു. അത്തരത്തില്‍ വോട്ടു ചെയ്ത പലരും ഇത്തവണ ക്രിസ്മസ് അവധിക്ക് രണ്ടാഴ്ച മുന്‍പു നടന്ന തിരഞ്ഞെടുപ്പിനായി നാട്ടില്‍ എത്തിയിട്ടില്ലെന്നാണ് തിരഞ്ഞെടുപ്പ് രംഗത്തു പ്രവര്‍ത്തിച്ചവരുടെ വിലയിരുത്തല്‍. പലരുമായും ബന്ധപ്പെട്ടപ്പോള്‍ അവധിക്കു മാത്രമേ നാട്ടിലേക്കു വരികയുള്ളൂവെന്ന മറുപടിയാണ് ലഭിച്ചതെന്നും ഇവര്‍ പറഞ്ഞു.
- Also Read ‘രാഹുലിനെതിരെ ബലാത്സംഗക്കുറ്റം തെളിയിക്കാന്‍ രേഖകളില്ല; പരാതിക്കാരിയുടെ മൊഴികളില്‍ വൈരുധ്യം, സമ്മർദത്തിനും സാധ്യത’
38 ലക്ഷത്തിലധികം വോട്ടര്‍മാരാണ് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാകാതിരുന്നത്. ഇതില്‍ കൂടുതലും സ്ത്രീ വോട്ടര്‍മാരാണ്. വോട്ടര്‍ പട്ടികയില്‍ ഇടംപിടിച്ച 20 ലക്ഷത്തിലധികം സ്ത്രീകള്‍ വോട്ട് ചെയ്തില്ല. കടുത്ത വാശിയേറിയ മത്സരം നടന്ന തിരുവനന്തപുരത്ത് ഒന്‍പതു ലക്ഷത്തോളം പേരാണ് വോട്ട് രേഖപ്പെടുത്താന്‍ എത്താതിരുന്നത്. ആകെയുള്ള 2912771 വോട്ടര്‍മാരില്‍ 1965386 പേര്‍ മാത്രമാണ് വോട്ട് ചെയ്തത്. 4,38,456 പുരുഷന്മാരും 5,08,916 സ്ത്രീകളും വോട്ട് രേഖപ്പെടുത്തിയില്ല. സമാനമായി കൊല്ലത്ത് 3,47,880 സ്ത്രീകളും പത്തനംതിട്ട - 192479, ആലപ്പുഴ-257215, കോട്ടയം - 267844, ഇടുക്കി - 142986, എറണാകുളം - 369886 സ്ത്രീകളും വോട്ടിങ്ങില്‍നിന്നു വിട്ടുനിന്നു. ആകെ വോട്ടര്‍മാരില്‍ 18 ലക്ഷത്തോളം പുരുഷന്മാരും വോട്ട് ചെയ്യാന്‍ എത്തിയിരുന്നില്ല.
- ‘റോക്ക്‌സ്റ്റാർ’ നടത്തിയത് കോടികളുടെ ‘ഗ്രാൻഡ് തെഫ്റ്റ്’: ഇന്ത്യന്‍ കമ്പനിയെയും വാങ്ങി: ജീവനക്കാർക്ക് 100 മണിക്കൂർ ജോലി!
- ‘ചിതയിലിരുന്ന ആ യുവതി മൃതദേഹത്തിൽ സ്വന്തം ശരീരം വരിഞ്ഞുകെട്ടി, ഞാൻ ഭയന്നു വിറച്ചു’: ജീവിതംകൊണ്ടു പോരാടിയ രാജാ റാം
- വിരമിക്കാൻ 7 വർഷം: മക്കളുടെ പഠനത്തിനും നാട്ടിലേക്ക് മടങ്ങാനും നല്ലൊരു ഫിനാന്‍ഷ്യൽ പ്ലാൻ വേണം: ‘റിട്ടയർമെന്റിൽ 1.84 കോടി സമ്പാദിക്കാം’
MORE PREMIUM STORIES
ശബരിമല സ്വര്‍ണക്കവര്‍ച്ചയും ഭരണവിരുദ്ധവികാരവും ഉള്‍പ്പെടെ ഉയര്‍ത്തിക്കാട്ടി ഒരു മാസത്തോളം പ്രചാരണം നടത്തിയിട്ടും നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് നടന്ന തദ്ദേശതിരഞ്ഞെടുപ്പില്‍ പോളിങ് കുറഞ്ഞത് ആശങ്കയുണ്ടാക്കുന്ന വിഷയമാണെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ സൂചിപ്പിച്ചു. വികസനവും ക്ഷേമപെന്‍ഷന്‍ വിതരണവും രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദവുമാണ് എല്‍ഡിഎഫ് ഉയര്‍ത്തിക്കാട്ടിയത്. ബിജെപിയാകട്ടെ വികസിത കേരളം എന്ന അജന്‍ഡ മുന്നോട്ടുവച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഇതൊക്കെയായിട്ടും വോട്ടര്‍മാരുടെ ഭാഗത്തുനിന്ന് തിരഞ്ഞെടുപ്പിനോടു വിമുഖത ഉണ്ടായി എന്നതാണ് പാര്‍ട്ടി നേതൃത്വങ്ങളെ ഇരുത്തിച്ചിന്തിപ്പിക്കുന്നത്. പോളിങ് കുറഞ്ഞതു സംബന്ധിച്ച് കൂടുതല്‍ വിശദമായി പഠിച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്ത്രങ്ങള്‍ക്കു മൂര്‍ച്ചകൂട്ടി കളത്തിലിറങ്ങുമെന്നും നേതാക്കള്‍ പറയുന്നു. English Summary:
Low Turnout Shakes Kerala: Low voter turnout in Kerala\“s local body elections is a cause for concern among political parties. The reasons include voter list inaccuracies and fewer people working from home compared to the 2020 elections. |