തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ രാവിലെ 7 ന് തുടങ്ങും. വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ (ഗ്രാമപഞ്ചായത്ത് - 470, ബ്ലോക്ക് പഞ്ചായത്ത് - 77, ജില്ലാ പഞ്ചായത്ത് - 7, മുനിസിപ്പാലിറ്റി 47, കോര്‍പ്പറേഷന്‍ - 3) 12391 വാര്‍ഡുകളിലേക്കാണ് (ഗ്രാമ പഞ്ചായത്ത് വാര്‍ഡ് - 9015, ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് - 1177, ജില്ലാ പഞ്ചായത്ത് വാര്‍ഡ് - 182, മുനിസിപ്പാലിറ്റി വാര്‍ഡ് - 1829, കോര്‍പ്പറേഷന്‍ വാര്‍ഡ് - 188) വോട്ടെടുപ്പ് നടക്കുന്നത്.
- Also Read തിരഞ്ഞെടുപ്പ്: അതിർത്തി പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കി എക്സൈസും പൊലീസും
ആകെ 15337176 വോട്ടര്‍മാരാണുള്ളത് (പുരുഷന്‍മാര്‍ - 7246269, സ്ത്രീകള്‍ 8090746, ട്രാന്‍സ്‌ജെന്‍ഡര്‍ - 161), 3293 പ്രവാസി വോട്ടര്‍മാരും പട്ടികയിലുണ്ട്. 38994 സ്ഥാനാർഥികളാണ് (18974 പുരുഷന്മാരും, 20020 സ്ത്രീകളും) മത്സരിക്കുന്നത്. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് നടക്കും.
- Also Read ഒരേ വീട്, ഒരേ പാർട്ടി; രണ്ട് വാർഡ്, രണ്ട് സ്ഥാനാർഥികൾ: പാനൂരിൽ കന്നിയങ്കത്തിന് ഒരുങ്ങി സഹോദര ഭാര്യമാർ
കണ്ണൂരില്‍ ആന്തൂര്‍ മുനിസിപ്പാലിറ്റിയിലെ മൊറാഴ, കൊടല്ലൂര്‍, തളിയില്‍, പൊടികുണ്ഡ്, അന്‍ജംപീഡിക എന്നീ വാര്‍ഡുകളില്‍ സ്ഥാനാർഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ അവിടങ്ങളില്‍ വോട്ടെടുപ്പില്ല. മലപ്പുറം ജില്ലയിലെ മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം ഏഴാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാർഥി ഹസീന മരണപ്പെട്ടതിനാല്‍ ആ വാര്‍ഡിലെ വോട്ടെടുപ്പും മാറ്റിവച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലയിലെ മംഗല്‍പാടി, മടിക്കൈ ഗ്രാമപഞ്ചായത്തുകളില്‍ ഓരോ വാര്‍ഡുകളിലും കണ്ണൂര്‍ ജില്ലയിലെ കണ്ണാപുരം ഗ്രാമപഞ്ചായത്തില്‍ 6 വാര്‍ഡിലും മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ 3 വാര്‍ഡുകളിലും സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡിലേക്ക് വോട്ടെടുപ്പ് ഉണ്ടാകില്ല. എന്നാല്‍ അതത് പോളിങ് ബൂത്തുകളില്‍ ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള വോട്ടെടുപ്പ് നടക്കും.
- ‘റോക്ക്‌സ്റ്റാർ’ നടത്തിയത് കോടികളുടെ ‘ഗ്രാൻഡ് തെഫ്റ്റ്’: ഇന്ത്യന്‍ കമ്പനിയെയും വാങ്ങി: ജീവനക്കാർക്ക് 100 മണിക്കൂർ ജോലി!
- ‘ചിതയിലിരുന്ന ആ യുവതി മൃതദേഹത്തിൽ സ്വന്തം ശരീരം വരിഞ്ഞുകെട്ടി, ഞാൻ ഭയന്നു വിറച്ചു’: ജീവിതംകൊണ്ടു പോരാടിയ രാജാ റാം
- വിരമിക്കാൻ 7 വർഷം: മക്കളുടെ പഠനത്തിനും നാട്ടിലേക്ക് മടങ്ങാനും നല്ലൊരു ഫിനാന്‍ഷ്യൽ പ്ലാൻ വേണം: ‘റിട്ടയർമെന്റിൽ 1.84 കോടി സമ്പാദിക്കാം’
MORE PREMIUM STORIES
ആലപ്പുഴ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ ഒന്നാം ബൂത്തായ മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂളിലെ പോളിങ് സ്റ്റേഷനില്‍ നാളെ റീപോള്‍ നടക്കും. വോട്ടിങ് മെഷീന്‍ തകരാര്‍ സംബന്ധിച്ച വരണാധികാരിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന്, ഇവിടെ ഡിസംബര്‍ 9 നടന്ന വോട്ടെടുപ്പ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ റദ്ദാക്കിയിരുന്നു. അമ്പലക്കടവ് വാര്‍ഡ്, ആര്യാട് ബ്ലോക്ക് പഞ്ചായത്തിലെ മണ്ണഞ്ചേരി വാര്‍ഡ്, ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ ആര്യാട് വാര്‍ഡ് എന്നിവിടങ്ങളിലേക്കാണ് റീപോള്‍ നടത്തുന്നത്. റീപോളില്‍ വോട്ട് ചെയ്യുന്നവരുടെ ഇടതു കയ്യിലെ നടുവിരലില്‍ ആയിരിക്കും അടയാളം രേഖപ്പെടുത്തുക. ഡിസംബര്‍ 9ന് നടന്ന തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തവരുടെ ഇടതുകൈയിലെ ചൂണ്ടുവിരലില്‍ മഷി പുരട്ടിയ സാഹചര്യത്തിലാണ് നടുവിരലില്‍ മഷിയടയാളം രേഖപ്പെടുത്തുന്നത്.
2055 പ്രശ്‌നബാധിത ബൂത്തുകള്‍
രണ്ടാംഘട്ട തിരഞ്ഞെടുപ്പില്‍ ആകെ 18274 പോളിങ് സ്റ്റേഷനുകളാണുളളത്. ഇതില്‍ 2055 എണ്ണം പ്രശ്‌നബാധിത ബൂത്തുകളായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തൃശൂര്‍- 81, പാലക്കാട്- 180, മലപ്പുറം- 295, കോഴിക്കോട്- 166, വയനാട്- 189, കണ്ണൂര്‍- 1025, കാസര്‍കോട്- 19 എന്നിങ്ങനെയാണ് പ്രശ്‌ന ബാധിത ബൂത്തുകളുടെ ജില്ല തിരിച്ചുള്ള എണ്ണം. ഈ ബൂത്തുകളില്‍ അതീവ സുരക്ഷാക്രമീകരണങ്ങളും വെബ്കാസ്റ്റിങ് ഒരുക്കിയിട്ടുണ്ട്. വോട്ടെടുപ്പ് പ്രക്രിയ പൂര്‍ണമായും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരിക്കും. English Summary:
Kerala Election Phase 2: Kerala Local Body Election second phase voting will be held tomorrow. The election includes 7 districts with over 2000 problematic booths that are under strict surveillance. |