ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിലിനുള്ളിൽ പീഡിപ്പിക്കുകയാണെന്ന് സഹോദരി അലീമ. നിയമവിരുദ്ധമായാണ് അദ്ദേഹത്തെ പാർപ്പിച്ചിരിക്കുന്നതെന്നും അലീമ ആരോപിച്ചു. ഇമ്രാൻ ഖാൻ ജയിലിൽ ക്രൂരമായ പീഡനം നേരിടുന്നുണ്ടെന്ന് ആരോപിച്ച് കുടുംബാംഗങ്ങളും അനുയായികളും ജയിലിനു പുറത്തു തടിച്ചുകൂടി.
- Also Read ‘ഇന്ത്യ എന്റെ വീടു പോലെ’, ഇൻഡിഗോയെ നിയന്ത്രിക്കുന്ന ഡച്ചുകാരൻ; പ്രതിസന്ധിക്കു നടുവിൽ കൈകൂപ്പിയ വ്യോമയാന വിദഗ്ധൻ
‘‘കഴിഞ്ഞ എട്ട് മാസമായി ഞങ്ങൾ ഇവിടെ വരുന്നു. എല്ലാ ചൊവ്വാഴ്ചയും ഞങ്ങൾ ഇവിടെ വന്ന് ഇരിക്കുന്നു. ഇമ്രാൻ ഖാനെ കാണാൻ ഞങ്ങൾക്ക് അനുവാദമില്ല. അവർ അദ്ദേഹത്തെ പീഡിപ്പിക്കുകയാണ്. നിയമവിരുദ്ധമായി ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്. ഇമ്രാൻ ഖാനെതിരെയുള്ള ഈ പീഡനം അവസാനിപ്പിക്കണം’’ – അലീമ പറഞ്ഞു.
- Also Read ഡേറ്റിങ് ആപ്പിൽ ഉപയോഗിച്ചത് കാമുകിയുടെ ചിത്രം, പുരുഷന്മാരുടെ വിശ്വാസം നേടിയെടുത്തു; ലക്ഷങ്ങൾ തട്ടിയ വിദേശി പിടിയിൽ
ഇമ്രാൻ ഖാന്റെ ആരോഗ്യത്തിലും സുരക്ഷയിലും ആശങ്ക ഉന്നയിച്ച് നിരവധി അനുയായികളാണ് ജയിലിനു മുന്നിലെത്തിയത്. പിടിഐ സെക്രട്ടറി ജനറൽ സൽമാൻ അക്രം രാജ, ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യാ മേധാവി ജുനൈദ് അക്ബർ ഖാൻ തുടങ്ങിയ മുതിർന്ന നേതാക്കൾ കുത്തിയിരിപ്പ് സമരത്തിൽ പങ്കുചേർന്നതോടെ സ്ഥിതി കൂടുതൽ വഷളായി. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ സന്ദർശനം അനുവദിച്ചുകൊണ്ട് കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടും, ഇമ്രാൻ ഖാനെ കാണാനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങൾ ജയിൽ അധികൃതർ നിരസിക്കുകയാണെന്ന് അദ്ദേഹത്തിന്റെ അനുയായികൾ പറയുന്നു. അതേ സമയം, ഇമ്രാൻ ഖാൻ ജയിലിൽ മാനസിക പീഡനം നേരിടുന്നുവെന്ന ആരോപണം പാക്കിസ്ഥാൻ സൈന്യം തള്ളിക്കളയുകയാണ്.
- പ്രതിക്കൂട്ടിൽ പരസ്പരം നോക്കാതെ ദിലീപും പൾസർ സുനിയും ; ഉദ്വേഗത്തിൽ മുങ്ങിയ ആ 10 മിനിറ്റ് ; നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവം ഇങ്ങനെ
- വോട്ടു ചെയ്യാൻ ബാങ്ക് പാസ്ബുക് മതി, പക്ഷേ കാലാവധി നോക്കണം; പ്രവാസി വോട്ടർമാർ എന്ത് രേഖ നൽകണം? ‘എൻഡ് ബട്ടൺ’ അമർത്താൻ മറന്നാൽ പ്രശ്നമാണോ?
- ‘പുസ്തകത്തെപറ്റി ചോദിക്കേണ്ടത് പ്രസാധകരോടല്ല, ട്രെയിനിൽ നടന്നു വിൽക്കുന്നവരോട്’
MORE PREMIUM STORIES
English Summary:
Imran Khan\“s Sister Alleges Torture in Jail: Imran Khan is allegedly facing torture in jail, according to his sister. This has led to protests by family members and supporters outside the jail. The family has been trying to visit him for months but is being denied access, raising concerns about his health and safety. |