ന്യൂഡൽഹി ∙ രാജ്യവ്യാപകമായി സര്‍വീസുകള്‍ താളം തെറ്റിയതിനു പിന്നാലെ ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്സിനെ നീക്കം ചെയ്യുമെന്ന വാർത്തകളാണ് പുറത്തുവരുന്നത്. വീഴ്ച സംഭവിച്ചത് ഇന്‍ഡിഗോയുടെ ഭാഗത്തുനിന്നാണ് എന്ന് വ്യോമയാന മന്ത്രാലയവുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇൻഡിഗോ സിഇഒ തുറന്നുസമ്മതിച്ചിരുന്നു. പ്രതിസന്ധി ചർച്ച ചെയ്യാനെത്തിയതിനു പിന്നാലെ വ്യോമയാന മന്ത്രി രാം മനോഹർ നായിഡുവിനു മുന്നിൽ കൈ കൂപ്പുന്ന പീറ്റർ എൽബേഴ്സിന്റെ ചിത്രവും പുറത്തുവന്നു. ആരാണ് ഈ പീറ്റർ എൽബേഴ്സ് ?
- Also Read ‘സോറി, എനിക്കും വീട്ടില്‍ പോകണം’; യാത്രക്കാർക്കു മുന്നിൽ വികാരാധീനനായി ഇന്‍ഡിഗോ പൈലറ്റ് - വൈറല്‍ വിഡിയോ
ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര വിമാനക്കമ്പനിയായ ഇൻഡിഗോയുടെ ഡച്ചുകാരനായ സിഇഒ ആണ് പീറ്റർ എൽബേഴ്‌സ്. നിലവിൽ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന അദ്ദേഹം ഗുഡ്ഗാവിലെ ഇൻഡിഗോയുടെ കോർപ്പറേറ്റ് ആസ്ഥാനത്താണ് ജോലി ചെയ്യുന്നത്. 55 കാരനായ എൽബേഴ്‌സ് ഒരു വ്യോമയാന വിദഗ്ധനാണ്. ഇൻഡിഗോയിൽ ചേരുന്നതിനു മുൻപ്, 2014 മുതൽ 2022 വരെ കെഎൽഎം റോയൽ ഡച്ച് എയർലൈൻസിന്റെ സിഇഒ ആയിരുന്നു.
1970ൽ നെതർലാൻഡ്‌സിലെ സൗത്ത് ഹോളണ്ട് പ്രവിശ്യയിലാണ് എൽബേഴ്‌സ് ജനിച്ചത്. വെൻലോയിലെ ഫോണ്ടിസ് യൂണിവേഴ്‌സിറ്റി ഓഫ് അപ്ലൈഡ് സയൻസസിൽ പഠിച്ച അദ്ദേഹം അവിടെ ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റിൽ ബിരുദം നേടി. ഓപ്പൺ യൂണിവേഴ്‌സിറ്റി ഓഫ് നെതർലാൻഡ്‌സിൽ നിന്ന് എംബിഎയിൽ ബിരുദവും നേടി.
- Also Read ‘മാപ്പ് ചോദിക്കുന്നു; കാരണം കണ്ടെത്താൻ കൂടുതൽ സമയം വേണം’; ഡിജിസിഎക്ക് മറുപടി നൽകി ഇൻഡിഗോ
- പ്രതിക്കൂട്ടിൽ പരസ്പരം നോക്കാതെ ദിലീപും പൾസർ സുനിയും ; ഉദ്വേഗത്തിൽ മുങ്ങിയ ആ 10 മിനിറ്റ് ; നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവം ഇങ്ങനെ
- വോട്ടു ചെയ്യാൻ ബാങ്ക് പാസ്ബുക് മതി, പക്ഷേ കാലാവധി നോക്കണം; പ്രവാസി വോട്ടർമാർ എന്ത് രേഖ നൽകണം? ‘എൻഡ് ബട്ടൺ’ അമർത്താൻ മറന്നാൽ പ്രശ്നമാണോ?
- ‘പുസ്തകത്തെപറ്റി ചോദിക്കേണ്ടത് പ്രസാധകരോടല്ല, ട്രെയിനിൽ നടന്നു വിൽക്കുന്നവരോട്’
MORE PREMIUM STORIES
1992 ൽ ഡച്ച് എയർലൈൻ ആയ കെഎൽഎമ്മിൽ നിന്നാണ് എൽബേഴ്‌സ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. എയർക്രാഫ്റ്റ് ലോഡിങ് സൂപ്പർവൈസറായിട്ടായിരുന്നു ആദ്യ ജോലി. ആറ് വർഷത്തിനുള്ളിൽ, നെതർലാൻഡ്‌സിലും ജപ്പാൻ, ഗ്രീസ്, ഇറ്റലി എന്നിവയുൾപ്പെടെ വിദേശ രാജ്യങ്ങളിലും നിരവധി മാനേജീരിയൽ സ്ഥാനങ്ങൾ വഹിച്ചു. 2005 ൽ, കെഎൽഎമ്മിലെ നെറ്റ്‌വർക്ക് ആന്റ് അലയൻസുകളുടെ സീനിയർ വൈസ് പ്രസിഡന്റായി നിയമിതനായി.
2011ൽ കെഎൽഎമ്മിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫിസറായി മാനേജിങ് ഡയറക്ടർ ബോർഡിൽ ചേർന്നു. മൂന്നു വർഷത്തിനു ശേഷം, അദ്ദേഹം എയർലൈനിന്റെ പ്രസിഡന്റും സിഇഒയുമായി സ്ഥാനക്കയറ്റം നേടി. 2022 ജൂണിൽ, വിരമിച്ച റോണോജോയ് ദത്തയ്ക്ക് പകരമായി എൽബേഴ്‌സിനെ പുതിയ സിഇഒ ആയി നിയമിച്ചതായി ഇൻഡിഗോ പ്രഖ്യാപിച്ചു. 2022 സെപ്റ്റംബറിൽ എൽബേഴ്‌സ് ഇൻഡിഗോയുടെ സിഇഒ ആയി ഔദ്യോഗികമായി ചുമതലയേറ്റു.
- Also Read വിരമിക്കാൻ 7 വർഷം: മക്കളുടെ പഠനത്തിനും നാട്ടിലേക്ക് മടങ്ങാനും നല്ലൊരു ഫിനാന്‍ഷ്യൽ പ്ലാൻ വേണം: ‘റിട്ടയർമെന്റിൽ 1.84 കോടി സമ്പാദിക്കാം’
ഇന്ത്യ ഇപ്പോൾ തന്റെ വീടാണെന്നാണ് പീറ്റർ എൽബേഴ്‌സ് കഴിഞ്ഞ വർഷം പറഞ്ഞത്. “ഇൻഡിഗോയുടെ ഭാഗമായതോടെ ഇപ്പോൾ രണ്ട് വർഷമായി ഇന്ത്യയിൽ താമസിക്കുകയാണ്. ഇൻഡിഗോയും മനോഹരമായ രാജ്യമായ ഇന്ത്യയും എന്റെ ഭാഗമായി മാറിയിരിക്കുന്നു. ഇന്ത്യ ഇപ്പോൾ എന്റെ വീട് പോലെയാണ്’’– എന്നായിരുന്നു പീറ്റർ എൽബേഴ്സിന്റെ പ്രതികരണം.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @sameerdixit16 എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Peter Elbers\“s Career Before Indigo: Peter Elbers, the CEO of Indigo, faces scrutiny following widespread service disruptions. The Indigo CEO admitted to failures, prompting discussions about his future with the airline. He is likely to be replaced soon. |