മോസ്കോ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒരു ബിസിനസുകാരനാണെന്നും, അമേരിക്കയുടെ ഉയർന്ന വിലയുള്ള എണ്ണ വാങ്ങാൻ ലോകത്തെ മുഴുവൻ അദ്ദേഹം നിർബന്ധിക്കുകയാണെന്നും റഷ്യ. റഷ്യ-യുക്രെയ്ൻ സംഘർഷത്തിൽ റഷ്യയ്ക്ക് ധനസഹായം നൽകുന്നത് ചൈനയും ഇന്ത്യയുമാണെന്ന പരാമർശത്തിന് പിന്നാലെയാണ് ട്രംപിന് മറുപടിയുമായി ക്രെംലിൻ രംഗത്തെത്തിയത്. ഇന്നലെ ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയിലായിരുന്നു റഷ്യയെയും ചൈനയെയും ഇന്ത്യയെയും ട്രംപ് വിമർശിച്ചത്. യൂറോപ്യൻ യൂണിയനോടും റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഉടൻ നിർത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. Bangalore traffic, Outer Ring Road traffic, Azim Premji, Wipro campus, Traffic congestion, Karnataka Chief Minister, Malayala Manorama Online News, Bangalore IT corridor, ഇബ്ലൂർ ജംഗ്ഷൻ, Bengaluru infrastructure, Road infrastructure, ബെംഗളൂരു ഗതാഗതക്കുരുക്ക്, സിദ്ധരാമയ്യ, IT sector development, Outer Ring Road,Breaking News, Latest News, Breaking News Manoramaonline, Latest News Manorama, Malayala Manorama Online, Manorama, Manoramaonline, Manorama News, Malayala Manorama News Online, Manorama Online, Malayala Manorama Online, Malayala Manorama Online News, മലയാള മനോരമ, മനോരമ, മനോരമ ഓൺലൈൻ, മനോരമ ന്യൂസ്, മനോരമ വാർത്തകൾ വാർത്തകൾ, മലയാള മനോരമ ഓൺലൈൻ വാർത്തകൾ
‘കടലാസ് പുലി’യെന്നു തങ്ങളെ വിശേഷിപ്പിച്ച ട്രംപിന്റെ പ്രസ്താവനയെയും റഷ്യ തള്ളിക്കളഞ്ഞു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ സ്ഥിരതയുള്ളതാണെന്നും ചില വളർച്ചാ വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും റഷ്യ അറിയിച്ചു. ‘‘റഷ്യ സമ്പദ്‌വ്യവസ്ഥയുടെ വിവിധ മേഖലകളിൽ പിരിമുറുക്കങ്ങളും പ്രശ്നങ്ങളും അനുഭവിക്കുന്നുണ്ട്. എന്നിരുന്നാലും റഷ്യ അതിന്റെ സാമ്പത്തിക സ്ഥിരത നിലനിർത്തുന്നുണ്ട്. യുക്രെയ്നിൽ ആക്രമണം തുടരുകയല്ലാതെ വേറെ വഴിയില്ല. ലക്ഷ്യങ്ങൾ കൈവരിക്കുന്നതു വരെ സൈനിക നടപടി തുടരും. റഷ്യയുടെ ഭാവിക്കായാണ് ഇത് ചെയ്യുന്നത്. റഷ്യ-യുഎസ് ബന്ധം മന്ദഗതിയിലാണ് മുന്നേറുന്നത്’’ – പുട്ടിന്റെ വക്താവ് ദിമിത്രി പെസ്കോവ് ആർബിസി റേഡിയോയോട് പറഞ്ഞു. English Summary:
Kremlin Responds Tump\“s Criticism: Donald Trump Donald Trump\“s remarks about Russia and its economic ties are being widely discussed. The Kremlin has responded to Trump\“s statements, addressing concerns about the Russian economy and its involvement in the Russia-Ukraine conflict. |