search
 Forgot password?
 Register now
search

‘രാഷ്ട്രീയപ്രേരിത നിയമനത്തിലൂടെ വിദ്യാഭ്യാസ സമ്പ്രദായം ഇല്ലാതായി; വിസി നിയമനം പ്രത്യേക സംഘടനയിൽ അംഗമെന്നതിന്റെ അടിസ്ഥാനത്തിൽ’

cy520520 2025-12-9 23:51:09 views 1122
  



ന്യൂഡൽഹി ∙ ആർ‌എസ്‌എസും ബിജെപി നേതൃത്വത്തിലുള്ള സർക്കാരും തിരഞ്ഞെടുപ്പ് കമ്മിഷൻ ഉൾപ്പെടെയുള്ള ഇന്ത്യയിലെ പ്രധാന സ്ഥാപനങ്ങളെ ആസൂത്രിതമായി പിടിച്ചെടുക്കുന്നുവെന്ന് രാഹുൽ ഗാന്ധി. സ്വാതന്ത്ര്യം മുതലുള്ള ആർ‌എസ്‌എസിന്റെ പദ്ധതി രാജ്യത്തിന്റെ ഭരണഘടന സ്ഥാപനങ്ങളുടെ ചട്ടക്കൂടിന്റെ നിയന്ത്രണം ഏറ്റെടുക്കുക എന്നതാണെന്നും രാഹുൽ ഗാന്ധി പാർലമെന്റിൽ പറഞ്ഞു. രാഷ്ട്രീയ പ്രേരിത നിയമനങ്ങളിലൂടെ ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായം ഇല്ലാതായി. വൈസ് ചാൻസലറെ നിയമിക്കുന്നത് യോഗ്യതയുടെയോ, കഴിവിന്റെയോ അടിസ്ഥാനത്തിലല്ല. മറിച്ച് അദ്ദേഹം ഒരു പ്രത്യേക സംഘടനയിൽ അംഗമാണെന്നതിന്റെ അടിസ്ഥാനത്തിലാണെന്നും ആർഎസ്എസിനെ പരോക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി പറഞ്ഞു.

  • Also Read വിവിപാറ്റ് മുഴുവൻ എണ്ണുക, അല്ലെങ്കിൽ ബാലറ്റ് പേപ്പർ! എസ്ഐആർ ചർച്ചയിൽ മനീഷ് തിവാരി   


‘‘സിബിഐ, ഇ.ഡി, ആദായനികുതി വകുപ്പ് എന്നിവയെ തകർ‌ത്തു. അവരുടെ പ്രത്യയശാസ്ത്രത്തെ അനുകൂലിക്കുകയും, പ്രതിപക്ഷത്തെയും ആർഎസ്‌എസിനെയും എതിർക്കാൻ തീരുമാനിക്കുന്ന ആരെയും ആക്രമിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥരെ വ്യവസ്ഥാപിതമായി വിന്യസിക്കുകയാണ്. സിസിടിവികളെക്കുറിച്ചുള്ള നിയമം എന്തിനാണ് മാറ്റിയത് ? വോട്ടെടുപ്പ് കഴിഞ്ഞ് 45 ദിവസത്തിനു ശേഷം സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനെ അനുവദിക്കുന്ന ഒരു നിയമം കൊണ്ടുവന്നത് എന്തുകൊണ്ടാണ് ? എന്താണ് ആവശ്യം ? അതിനു പിന്നിൽ വോട്ട് ചോരിയാണ്.  

  • Also Read ‘സ്വാതന്ത്ര്യത്തിനുള്ള മുദ്രാവാക്യമായി വന്ദേമാതരം മാറ്റിയത് ഞങ്ങൾ; എന്തിനാണ് നെഹ്റുവിനെ ലക്ഷ്യമിടുന്നത് ?’   


ഒരു ബ്രസീലിയൻ സ്ത്രീ ഹരിയാനയിലെ വോട്ടർ പട്ടികയിൽ 22 ഇടത്താണ് ഉണ്ടായിരുന്നത്. മറ്റൊരു സ്ത്രീയുടെ പേര് ഒരൊറ്റ ബൂത്തിൽ 200 ഇടത്ത് പ്രത്യക്ഷപ്പെട്ടു. എന്റെ ആരോപണങ്ങൾക്ക് കമ്മിഷൻ മറുപടി നൽകിയില്ല. ഹരിയാനയിലും കർണാടകയിലും വോട്ടുക്കൊള്ള തെളിയിച്ചു’’ – രാഹുൽ ഗാന്ധി പറഞ്ഞു.  
    

  • പ്രതിക്കൂട്ടിൽ പരസ്പരം നോക്കാതെ ദിലീപും പൾസർ സുനിയും ; ഉദ്വേഗത്തിൽ മുങ്ങിയ ആ 10 മിനിറ്റ് ; നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവം ഇങ്ങനെ
      

         
    •   
         
    •   
        
       
  • വോട്ടു ചെയ്യാൻ ബാങ്ക് പാസ്ബുക്‌ മതി, പക്ഷേ കാലാവധി നോക്കണം; പ്രവാസി വോട്ടർമാർ എന്ത് രേഖ നൽകണം? ‘എൻഡ് ബട്ടൺ’ അമർത്താൻ മറന്നാൽ പ്രശ്നമാണോ?
      

         
    •   
         
    •   
        
       
  • ‘പുസ്തകത്തെപറ്റി ചോദിക്കേണ്ടത് പ്രസാധകരോടല്ല, ട്രെയിനിൽ നടന്നു വിൽക്കുന്നവരോട്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ബ്രസിലീയൻ യുവതിയുടെ ചിത്രം ഉയർത്തിക്കാട്ടി സഭയിൽ പ്രതിപക്ഷം ബഹളംവച്ചു. ചർച്ചയിലേക്ക് അനാവശ്യമായി ആർഎസ്എസിനെ വലിച്ചിഴയ്ക്കരുതെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. English Summary:
Rahul Gandhi\“s Fiery Speech in Parliament: Rahul Gandhi accuses the RSS and BJP of systematically capturing key Indian institutions. He alleges political appointments are eroding meritocracy, and raises concerns about electoral roll fraud and the Election Commission\“s actions.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
152575

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com