തിരുവനന്തപുരം∙ ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ പുരാവസ്തു കടത്താണെന്ന മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം ശരിവച്ച് വ്യവസായി. അഞ്ഞൂറ് കോടിയുടെ പുരാവസ്തു കടത്താണു നടന്നതെന്ന് വ്യവസായി പ്രത്യേക അന്വേഷണ സംഘത്തിനു മൊഴി നൽകി. ഫോണിലൂടെയാണ് എസ്ഐടി വിവരങ്ങൾ ശേഖരിച്ചത്. മൂന്നു മണിക്കൂറോളം വ്യവസായിയുമായി അന്വേഷണസംഘം സംസാരിച്ചതായാണ് വിവരം. വൈകാതെ നേരിട്ട് മൊഴിയെടുക്കും.
Also Read ശബരിമലയിൽ സദ്യയുണ്ണാൻ കാത്തിരിക്കണം, പ്രഖ്യാപനം നടപ്പായില്ല; കൃത്യമായ മറുപടി ഇല്ലാതെ ദേവസ്വം ബോർഡ്
പുരാവസ്തു കടത്ത് സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ വ്യവസായി കൈമാറിയെന്നാണ് സൂചന. രമേശ് ചെന്നിത്തലയുടെ ആരോപണം ശരിവയ്ക്കുന്ന തരത്തിലുള്ള മൊഴി ലഭിച്ചതോടെ വിശദ അന്വേഷണത്തിലേക്ക് കടക്കാനാണ് അന്വേഷണസംഘത്തിന്‍റെ നീക്കം. സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ അഞ്ഞൂറ് കോടിയുടെ പുരാവസ്തു കടത്താണെന്നും ഇതിനെ കുറിച്ച് മലയാളിയായ വിദേശ വ്യവസായിക്ക് അറിയാമെന്നുമായിരുന്നു രമേശ് ചെന്നിത്തല അന്വേഷണസംഘത്തെ അറിയിച്ചത്.
Also Read ‘രാജ്യാന്തര പുരാവസ്തുകള്ളക്കടത്ത് സംഘവുമായി ശബരിമല സ്വർണക്കൊള്ളയ്‌ക്കു ബന്ധം’: ദുബായ് വ്യവസായി മൊഴിനൽകി
ഈഞ്ചക്കലിലുള്ള ക്രൈംബ്രാഞ്ച് ഓഫിസിലെത്തിയാണ് രമേശ് ചെന്നിത്തല മൊഴി നല്‍കിയത്. തന്റെ കയ്യിൽ തെളിവില്ലെന്നും വ്യവസായി തന്നോട് പങ്കുവച്ച വിവരം അന്വേഷണസംഘത്തെ അറിയിച്ചെന്നുമാണ് ചെന്നിത്തല പറഞ്ഞത്. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും പൗരന്‍ എന്ന നിലയിലും കിട്ടിയ വിവരങ്ങള്‍ അടിച്ചമര്‍ത്തി വയ്ക്കുന്നത് ശരിയല്ല എന്നതുകൊണ്ടാണ് കാര്യം തുറന്നു പറഞ്ഞതെന്നും ചെന്നിത്തല പറഞ്ഞിരുന്നു. വ്യവസായിയെപ്പറ്റിയുള്ള വിവരങ്ങളും എസ്ഐടിക്ക് ചെന്നിത്തല കൈമാറിയിരുന്നു.
കടുവയെ ‘തേടി’ കൊടുങ്കാട്ടിൽ എട്ടു ദിവസം: ശബ്ദം കേട്ട് തിരിഞ്ഞപ്പോൾ കാട്ടാനക്കൂട്ടം; മരണം മുന്നിൽക്കണ്ട നിമിഷങ്ങളിലൂടെ...
കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
കയ്യിലെ പണം കളയാതെ എങ്ങനെ ഭാവി സുരക്ഷിതമാക്കാം? പ്രവാസികൾ അറിയണം ചിലത്: എങ്ങനെ നേടാം സാമ്പത്തിക സാക്ഷരത?
MORE PREMIUM STORIES
English Summary:
Sabarimala gold smuggling: An industrialist corroborated claims made by Ramesh Chennithala, prompting further investigation by the SIT.