search
 Forgot password?
 Register now
search

തിരഞ്ഞെടുപ്പ് ദിനത്തിൽ പ്രീ പോൾ സർവേ പുറത്തുവിട്ട് ശ്രീലേഖ; ചട്ടവിരുദ്ധമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ, കോൺഗ്രസിന്റെ പരാതിയിൽ പോസ്റ്റ് നീക്കി

Chikheang 2025-12-9 17:21:32 views 581
  



തിരുവനന്തപുരം∙ തിരുവനന്തപുരത്ത് അടക്കം തദ്ദേശതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് പുരോഗമിക്കവെ സമൂഹമാധ്യമത്തിലൂടെ പ്രീ പോൾ സർവേ പുറത്തുവിട്ട് ബിജെപി സ്ഥാനാർഥിയും മുൻ ഡിജിപിയുമായ ആർ.ശ്രീലേഖ. രാവിലെ ഫെയ്സ്ബുക്കിലൂടെയാണ് തിരുവനന്തപുരം കോർപ്പറേഷനിലെ ലീഡ് നില സംബന്ധിച്ച പ്രീ പോൾ സർവെ ശ്രീലേഖ പുറത്തുവിട്ടത്. കോർപ്പറേഷനിലെ ശാസ്തമംഗലം ഡിവിഷനിൽ നിന്നുള്ള ബിജെപി സ്ഥാനാർഥിയാണ് ആർ.ശ്രീലേഖ.  

  • Also Read ഏഴ് പിടിക്കാൻ പതിനെട്ടടവ്: ആദ്യഘട്ട തിരഞ്ഞെടുപ്പിൽ മത്സരം ഇഞ്ചോടിഞ്ച്   


പ്രീ പോൾ സർവേ പുറത്തുവിട്ടതിനു പിന്നാലെ സംഭവം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് കെ.മുരളീധരൻ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ശ്രീലഖയ്ക്കെതിരെ രേഖാമൂലമാണ് മുരളീധരൻ പരാതി നൽകിയത്. ബിജെപി പരാജയം ഉറപ്പിച്ചു കഴിഞ്ഞെന്നും രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവന അതിന് ഉദാഹരണമാണെന്നും മുരളീധരൻ മനോരമ ഓൺലൈനോട് പറഞ്ഞു. പരാജയം ഉറപ്പിച്ചതിന്റെ വെപ്രാളത്തിലാണ് ഐപിഎസ് ഉദ്യോഗസ്ഥയായിരുന്ന ശ്രീലേഖ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ച് പോസ്റ്റിട്ടതെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.

  • Also Read വോട്ടു ചെയ്യാൻ ബാങ്ക് പാസ്ബുക്‌ മതി, പക്ഷേ കാലാവധി നോക്കണം; പ്രവാസി വോട്ടർമാർ എന്ത് രേഖ നൽകണം? ‘എൻഡ് ബട്ടൺ’ അമർത്താൻ മറന്നാൽ പ്രശ്നമാണോ?   


മുരളീധരന്റെ പരാതിക്കു പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷൻ സൈബർ പൊലീസിനെ സമീപിക്കുകയും പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു. തിരഞ്ഞെടുപ്പ് ചട്ടലംഘനമാണ് ശ്രീലേഖ നടത്തിയതെന്നും തിരഞ്ഞെടുപ്പ് ദിവസം പ്രീ പോൾ സർവെ പങ്കുവയ്ക്കാൻ പാടില്ലെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. അതേസമയം മറ്റൊരു ഏജൻസിയാണ് പ്രീ പോൾ സർവെ നടത്തിയതെന്നും അത് പങ്കുവയ്ക്കുന്നതിൽ എന്താണ് തെറ്റെന്നും ശ്രീലേഖ മനോരമ ഓൺലൈനോട് പ്രതികരിച്ചു. താൻ ചെയ്ത സർവെ അല്ലെന്നും മറ്റാരോ ചെയ്ത സർവെയാണ് താൻ പങ്കുവച്ചതെന്നും ശ്രീലേഖ പറഞ്ഞു.
    

  • പ്രതിക്കൂട്ടിൽ പരസ്പരം നോക്കാതെ ദിലീപും പൾസർ സുനിയും ; ഉദ്വേഗത്തിൽ മുങ്ങിയ ആ 10 മിനിറ്റ് ; നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവം ഇങ്ങനെ
      

         
    •   
         
    •   
        
       
  • വോട്ടു ചെയ്യാൻ ബാങ്ക് പാസ്ബുക്‌ മതി, പക്ഷേ കാലാവധി നോക്കണം; പ്രവാസി വോട്ടർമാർ എന്ത് രേഖ നൽകണം? ‘എൻഡ് ബട്ടൺ’ അമർത്താൻ മറന്നാൽ പ്രശ്നമാണോ?
      

         
    •   
         
    •   
        
       
  • ‘പുസ്തകത്തെപറ്റി ചോദിക്കേണ്ടത് പ്രസാധകരോടല്ല, ട്രെയിനിൽ നടന്നു വിൽക്കുന്നവരോട്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Pre-poll survey controversy arises as BJP candidate R Sreelekha shares survey results during local body elections. The action led to complaints and subsequent removal of the post by cyber police after violating election regulations.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156632

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com