പാലക്കാട് ∙ തന്നെ നേരത്തേ മത്സരിപ്പിച്ചതു കോൺഗ്രസാണെന്നും പാർട്ടി പറഞ്ഞാൽ ഇപ്പോഴും എവിടെ മത്സരിക്കാനും തയാറാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നൽകി വിജയിപ്പിച്ച പാലക്കാട്ടെ ജനങ്ങളോടു കടപ്പാടുണ്ട്. ഏതു സ്ഥാനാർഥി വന്നാലും ആരെ ജയിപ്പിക്കണമെന്നതു മതേതര മനസ്സുള്ള പാലക്കാട്ടെ ജനങ്ങൾക്കു കൃത്യമായറിയാം. വലിയ വെല്ലുവിളി വന്ന സമയത്തെല്ലാം നാം അതു കണ്ടതാണ്.
What you should read next
‘ഗണേഷിനെ അറസ്റ്റ് ചെയ്യാൻ എപ്പോഴാണ് പൊലീസിനെ അയയ്ക്കുന്നത്? കിട്ടുന്നത് ഉമ്മൻ ചാണ്ടിയെ വേദനിപ്പിച്ചതിനു കൂലി’ Latest News
താൻ വീണ്ടും മത്സരിക്കണമെന്നു പറയുന്നവരോടു സ്നേഹവും സന്തോഷവും മാത്രമാണുള്ളത്. പൊതുപ്രവർത്തകനായി ഇനിയും തുടരും. പി.കെ.ശശിയെ യുഡിഎഫ് സ്ഥാനാർഥിയാക്കുമോ എന്നതിൽ അഭിപ്രായം പറയാൻ താനാളല്ല. പാർട്ടി നടപടി നേരിടുന്നതിനാൽ മറ്റു സ്ഥാനാർഥികൾക്കായി പ്രചാരണത്തിനിറങ്ങാൻ സാധിക്കില്ലെന്നും രാഹുൽ പറഞ്ഞു. ഒന്നര വർഷമായി പാലക്കാടിന്റെ എംഎൽഎ എന്ന നിലയിൽ ചെയ്ത വികസന പ്രവർത്തനങ്ങളെക്കുറിച്ചു കൃത്യമായ വിവരങ്ങൾ വരുംദിവസങ്ങളിൽ വിശദീകരിക്കുമെന്നും രാഹുൽ പറഞ്ഞു.
JUST IN
1 MINUTE AGO ‘പാർട്ടി പറഞ്ഞാൽ എവിടെയും മത്സരിക്കാം; മറ്റു സ്ഥാനാർഥികളുടെ പ്രചാരണത്തിനില്ല’ Latest News
19 MINUTES AGO ഒരു മണിക്കൂർ ചർച്ച, അനുനയനീക്കം അവസാനിപ്പിച്ച് സിപിഎം; ജി. സുധാകരനെ \“സ്വതന്ത്രനാക്കാൻ\“ കോൺഗ്രസ് Latest News
33 MINUTES AGO ഇന്ത്യ–ന്യൂസിലൻഡ് ക്രിക്കറ്റ് ഫൈനൽ ബിഗ് സ്ക്രീനിൽ കണ്ടു മടങ്ങും വഴി അപകടം; യുവാക്കളുടെ മരണത്തിൽ നടുങ്ങി നാട് Thiruvananthapuram
VIEW MORE
English Summary:
Rahul Mamkootathil Won\“t Campaign for Others: Palakkad MLA Rahul Mamkootathil states he won\“t campaign for others due to party action but is ready to contest anywhere for Congress, highlighting Palakkad\“s secular voting. He will share development updates.