തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിനായി 7 ജില്ലകൾ ഇന്നു പോളിങ് ബൂത്തിലേക്ക്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്നും തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മറ്റന്നാളുമാണ് വോട്ടെടുപ്പ്.
തിരുവനന്തപുരം കോർപറേഷനിൽ വിഴിഞ്ഞം വാർഡിലെ ഇന്നത്തെ വോട്ടെടുപ്പും മലപ്പുറം മൂത്തേടം ഗ്രാമപ്പഞ്ചായത്ത് ഏഴാം വാർഡിലെ മറ്റന്നാളത്തെ വോട്ടെടുപ്പും സ്ഥാനാർഥികളുടെ മരണം മൂലം മാറ്റിവച്ചു. 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്നു വോട്ടെടുപ്പ്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് പോളിങ് സമയം; വൈകിട്ട് ആറിനകം എത്തുന്നവരെ ടോക്കൺ നൽകി ആറിനു ശേഷവും വോട്ടു ചെയ്യാൻ അനുവദിക്കും. English Summary:
Phase 1 polling of the Kerala Local Body Election 2025 is progressing in seven districts - Thiruvananthapuram, Kollam, Pathanamthitta, Kottayam, Idukki, Alappuzha, and Ernakulam. This live update covers real-time polling status, voter turnout, and district-wise developments as Kerala’s first phase of local body voting continues across these major regions. Stay tuned for continuous polling updates, turnout reports, and key highlights from all seven districts. |