search
 Forgot password?
 Register now
search

‘മാപ്പ് ചോദിക്കുന്നു; കാരണം കണ്ടെത്താൻ കൂടുതൽ സമയം വേണം’; ഡിജിസിഎക്ക് മറുപടി നൽകി ഇൻഡിഗോ

Chikheang 2025-12-9 03:51:09 views 776
  



ന്യൂഡൽഹി∙ പൈലറ്റ് ക്ഷാമത്തെ തുടർന്ന് വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കി ആയിരക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കിയ സംഭവത്തിൽ വ്യോമയാന ഡയറക്ടർ ജനറൽ (ഡിജിസിഎ) നൽകിയ കാരണം കാണിക്കൽ നോട്ടിസിന് മറുപടി നൽകി ഇൻഡിഗോ എയർലൈൻസ്. സർവിസുകൾ കൂട്ടത്തോടെ റദ്ദാക്കാൻ ഇടയാക്കിയതിന്റെ യഥാർഥ കാരണം കണ്ടെത്താൻ കൂടുതൽ സമയം വേണമെന്നാണ് ഇൻഡിഗോ ആവശ്യപ്പെട്ടിരിക്കുന്നത്. യാത്രക്കാർക്കുണ്ടായ പ്രയാസത്തിൽ അങ്ങേയറ്റം ദുഖം രേഖപ്പെടുത്തുന്നുവെന്നും മാപ്പ് ചോദിക്കുന്നുവെന്നും ഇൻഡിഗോ സിഇഒ നൽകിയ മറുപടിയിൽ പറയുന്നു.  

  • Also Read ഇൻഡിഗോ പ്രതിസന്ധി: രാവിലത്തെ ദമാം വിമാനം പുറപ്പെട്ടത് വൈകിട്ട്; സർവീസുകൾ സാധാരണ നിലയിലേക്കെന്ന് സിഇഒ, പ്രതിഷേധം തുടരുന്നു   


ഒന്നിലേറെ പ്രതികൂല ഘടകങ്ങൾ ഒരുമിച്ചെത്തിയതാണ് ഇത്ര വ്യാപകമായ സർവീസ് റദ്ദാക്കലുകൾക്ക് കാരണമെന്നാണ് ഇൻഡിഗോ പറയുന്നത്. കൃത്യമായ കാരണം ഈ സമയത്ത് കണ്ടെത്തുക പ്രയാസമാണ്. വിപുലമായ വിശകലനം നടത്തി കാരണം കണ്ടെത്താൻ കൂടുതൽ സമയം വേണം. കാരണം കാണിക്കൽ നോട്ടിസുകൾക്ക് മറുപടി നൽകാൻ ഡിജിസിഎ മാന്വൽ പ്രകാരം 15 ദിവസത്തെ സമയമുണ്ടെന്നും ഇൻഡിഗോ ചൂണ്ടിക്കാട്ടുന്നു.  

  • Also Read വിമാന ടിക്കറ്റിന് ഉയർന്ന നിരക്ക്: കേന്ദ്ര ഉത്തരവിനുശേഷം ബുക്ക് ചെയ്തവർക്ക് അധിക തുക തിരികെ ലഭിക്കും   


പുതിയ സുരക്ഷാ ചട്ടം നടപ്പാക്കിയത്, ചെറിയ സാങ്കേതിക തടസ്സങ്ങൾ നേരിട്ടത്, ശൈത്യകാല സീസൺ തുടങ്ങിയതിലെ ഷെഡ്യൂൾ മാറ്റങ്ങൾ, പ്രതികൂല കാലാവസ്ഥ, വ്യോമയാന മേഖലയിലെ തിരക്ക് വർധിച്ചത് എന്നിവയാണ് ഇൻഡിഗോ നിലവിൽ ചൂണ്ടിക്കാട്ടിയ പ്രാഥമിക കാരണങ്ങൾ. സുരക്ഷാ ചട്ടം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട വെല്ലുവിളികളെക്കുറിച്ച് ഡിജിസിഎയുമായി ചർച്ച നടത്തി വരികയാണെന്നും ഇതിൽ മാറ്റങ്ങളും ഇളവുകളും തേടുകയാണെന്നും ഇൻഡിഗോ പറയുന്നു.
    

  • എഫ് വൺ: ബ്രിട്ടനിലെ ആ പ്രതിഭകൾക്കൊപ്പം ഇനി നോറിസും; ബൈക്കിൽ നിന്ന് കാർട്ടിലേക്ക് തിരിച്ചുവിട്ടത് പിതാവ്; കാറിന്റെ വികസിപ്പിച്ച പിൻഭാഗം പ്ലസ് പോയിന്റ്
      

         
    •   
         
    •   
        
       
  • ഉഗ്രൻ തണുപ്പായി, കുന്നിൻചെരിവുകൾ തിളങ്ങുന്നു; ക്രിസ്മസ് മിസോറമിൽ ആയാലോ? പെർമിറ്റ് എടുത്താൽ കാണാം കാഴ്ചകളും അദ്ഭുതപ്പെടുത്തും മനുഷ്യരെയും
      

         
    •   
         
    •   
        
       
  • കിഴവനുമുണ്ട് ബുദ്ധി– ‘ഉൾക്കാഴ്ച’യിൽ ബി.എസ്.വാരിയർ എഴുതുന്നു
      

         
    •   
         
    •   
        
       
MORE PREMIUM STORIES


യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി പൈലറ്റുമാർക്ക് കൂടുതൽ വിശ്രമം അനുവദിക്കുന്ന പുതിയ ചട്ടം നിലവിൽ വന്നതോടെയാണ് ഡിസംബർ 1 മുതൽ രാജ്യവ്യാപകമായി ഇൻഡിഗോയുടെ സർവിസുകൾ താളംതെറ്റിയത്. സംഭവത്തിൽ ഞായറാഴ്ചക്കകം മറുപടി നൽകണമെന്ന് കാട്ടിയാണ് ഡിജിസിഎ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഇൻഡിഗോയുടെ അഭ്യർഥനയെ തുടർന്ന് മറുപടി നൽകാൻ തിങ്കളാഴ്ച വരെ സമയം അനുവദിക്കുകയായിരുന്നു. യാത്ര മുടങ്ങുന്നവർക്ക് മുഴുവൻ റീഫണ്ടും വൈകുന്നവർക്ക് താമസ സൗകര്യവും നൽകുമെന്ന് നേരത്തേ എയർലൈൻ അറിയിച്ചിരുന്നു. English Summary:
Indigo Responds to DGCA Notice After Flight Cancellations: The airline cites a combination of factors including pilot shortages, weather, and new safety regulations as contributing to the disruptions.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156435

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com