search

മരക്കഷ്ണം കളയാതെ മുറിവ് തുന്നിക്കെട്ടി; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 5 സെന്റീമീറ്റർ നീളമുള്ള കഷ്ണങ്ങൾ

Chikheang 1 hour(s) ago views 976
  



നടുവണ്ണൂർ ∙ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സപ്പിഴവ് കോട്ടൂർ ചാത്തോത്ത് സതീശന്റെ ജീവിതം ദുരിതത്തിലാക്കിയെന്നു പരാതി. നവംബർ 15നാണ് കോട്ടൂർ– നടുവണ്ണൂർ റോഡിൽ ബൈക്ക് അപകടത്തിൽ പെട്ട സതീശന്റെ കയ്യിൽ റോഡരികിൽ നിന്നു മരക്കുറ്റി തുളച്ചുകയറിയത്. സതീശൻ തന്നെ കയ്യിൽ നിന്നു മരക്കുറ്റി ഊരിമാറ്റി. സ്വകാര്യ ആശുപത്രിയിൽനിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. നവംബർ 16ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് മുറിവു തുന്നിക്കെട്ടി മരുന്നു നൽകി വിട്ടു. ഒരാഴ്ച കഴിഞ്ഞ് വീണ്ടും കാണിച്ചപ്പോൾ വീടിനടുത്ത ക്ലിനിക്കിൽനിന്ന് മുറിവ് ഡ്രസു ചെയ്യാൻ നിർദേശിക്കുകയായിരുന്നു.

മുറിവ് ഉണങ്ങാതെ വേദന കൂടിയതോടെ മൊടക്കല്ലൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്കാൻ ചെയ്തപ്പോൾ മുറിവിനുള്ളിൽ മരക്കഷ്ണങ്ങൾ കണ്ടെത്തി. കഴിഞ്ഞ ദിവസം ഇവിടെ നടത്തിയ ശസ്ത്രക്രിയയിൽ അ‍ഞ്ചു സെന്റീമീറ്ററിൽ അധികം നീളത്തിലുള്ള മരക്കുറ്റിയുടെ മൂന്നു കഷ്ണങ്ങൾ പുറത്തെടുത്തു. കെഎസ്ആർടിസി ബസിൽ താൽക്കാലിക ഡ്രൈവറായ സതീശൻ ഇപ്പോൾ മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. English Summary:
Kozhikode Medical College treatment error has allegedly worsened the condition of Kottur Chattooth Satheesan after a bike accident where a wooden piece pierced his hand. After initial treatment at the Medical College, a delay in proper diagnosis led to wood fragments being discovered inside the wound, requiring surgery.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
169134