search

വോട്ടർപട്ടിക; ‘വേർപിരിച്ച’ കുടുംബവോട്ടർമാരെ ബിഎൽഒമാർ ‘ഒന്നിപ്പിക്കും’

LHC0088 1 hour(s) ago views 922
  



തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പുതിയ പോളിങ് ബൂത്തുകൾ സൃഷ്ടിച്ചപ്പോൾ, ഭാര്യയും ഭർത്താവും അടക്കമുള്ള കുടുംബാംഗങ്ങളെ 2 ബൂത്തുകളിലായി വേർതിരിച്ച തിരഞ്ഞെടുപ്പ് കമ്മിഷൻ സംവിധാനത്തിലെ സാങ്കേതികപ്പിഴവ് കണ്ടെത്തി അവരെ ഒന്നിച്ചാക്കാൻ ബൂത്ത് ലവൽ ഓഫിസർമാർക്ക് (ബിഎൽഒ) നിർദേശം. കലക്ടർമാർ വഴിയാണു താഴെത്തട്ടിലേക്കു നിർദേശം നൽകിയത്. വോട്ടർപട്ടികയിൽ പേര് മറ്റൊരിടത്തേക്കു മാറ്റാനുള്ള ഫോം 8 ബിഎൽഒമാർ തന്നെ പൂരിപ്പിച്ച് നടപടികൾ പൂർത്തിയാക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. വോട്ടർമാർ പരാതിപ്പെട്ട കേസുകളിലും ബിഎൽഒമാർ തന്നെ കണ്ടെത്തിയ സംഭവങ്ങളിലും നടപടികൾ സ്വീകരിക്കാം.
What you should read next

  • ‘വട്ട് മൂത്താൽ ആർക്കും വിളിക്കാമല്ലോ...’, രാവിലെ പരിഹാസം; ‘കടുംവെട്ടു’മായി മുഖ്യമന്ത്രി, ഗതികെട്ട് ഭാര്യയെ വിളിച്ച് ഗണേഷ് Latest News
      

         
    •   
         
    •   
        
       


ഒരേ റസിഡൻസ് അസോസിയേഷൻ, ഒരേ പ്രദേശം, ഒരു റോഡിനു സമീപം എന്നിങ്ങനെ താമസിക്കുന്നവരെ ഒരുബൂത്തിൽ തന്നെ ഉൾപ്പെടുത്തണമെന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമായ നിർദേശം സമഗ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്ഐആർ) നടപടികൾ നടക്കുന്ന സമയത്തു തന്നെ നൽകിയിരുന്നു.

ഓരോ ബൂത്തിലും വോട്ടർമാരുടെ എണ്ണം 1200ൽ താഴെയായി കുറച്ചപ്പോൾ അയ്യായിരത്തോളം പുതിയ ബൂത്തുകൾ സൃഷ്ടിച്ചിരുന്നു. തുടർന്ന് വോട്ടർമാരെ പുതിയ ബൂത്തുകളിലായി പുനർവിന്യസിച്ചതോടെയാണ് സാങ്കേതികപ്പിഴവ് ഉണ്ടായത്. എസ്ഐആർ നടപടികളുടെ ഭാഗമായി വോട്ടർമാരെ നീക്കുകയും ഉൾപ്പെടുത്തുകയും ചെയ്യുന്നതിനിടെയും കുടുംബാംഗങ്ങൾ പല ബൂത്തുകളിലായി.
What you should read next

  • എല്ലാം ‘കോംപ്രമൈസാക്കി’; ഭാര്യയെ വിളിച്ച് ക്ഷമാപണം നടത്തി ഗണേഷ്, പരാതി നൽകാനില്ലെന്ന് ബിന്ദു Latest News
      

         
    •   
         
    •   
        
       


ഒരേ കുടുംബത്തിലെ അംഗങ്ങളായ വോട്ടർമാർ പല പോളിങ് ബൂത്തുകളിലാണെങ്കിൽ, അതു പരിഹരിച്ച് ഒരു ബൂത്തിൽ ഉൾപ്പെടുത്താൻ അപേക്ഷിക്കാം. ceo.kerala.gov.in എന്ന വെബ്സൈറ്റിൽ തന്നെ ഫോം 8 പൂരിപ്പിച്ച് വോട്ടർപട്ടികയിലെ പേരും വിലാസവും മറ്റും നൽകി വേണം മാറ്റാൻ. ഏതു ബൂത്തിലേക്ക് എന്നു തിരഞ്ഞെടുക്കാൻ ഈ ഫോമിൽ പ്രത്യേക കോളമില്ലെങ്കിലും ചില സൂചനകളോടെ രേഖകൾ അപ്‌ലോഡ് ചെയ്താൽ ഇത് എളുപ്പമാകുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ADVERTISEMENT Go AD-FREE

മേൽവിലാസ രേഖകളുടെ പകർപ്പ് അതേപടി അപ്‌ലോഡ് ചെയ്യാതെ, ഒരു കടലാസിൽ വച്ച് ഫോട്ടോയെടുക്കുക. കടലാസിൽ‌ താഴെയായി, മറ്റു കുടുംബാംഗങ്ങൾ ഉൾപ്പെട്ട ബൂത്തിന്റെ പേരും നമ്പറും എഴുതിയ ശേഷം അപ്‍ലോഡ് ചെയ്യുക എന്നതാണു പോംവഴിയായി പറയുന്നത്. ഈ സൂചനയുടെ അടിസ്ഥാനത്തിൽ ബിഎൽഒമാർ ബന്ധപ്പെട്ട ബൂത്തിലേക്ക് മാറ്റാൻ ശുപാർശ നൽകും.
JUST IN


  • 4 MINUTES AGO   വോട്ടർപട്ടിക; ‘വേർപിരിച്ച’ കുടുംബവോട്ടർമാരെ ബിഎൽഒമാർ ‘ഒന്നിപ്പിക്കും’ Latest News
      

         
    •   
         
    •   
        
       

  • 9 MINUTES AGO   മരക്കഷ്ണം കളയാതെ മുറിവ് തുന്നിക്കെട്ടി; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 5 സെന്റീമീറ്റർ നീളമുള്ള കഷ്ണങ്ങൾ Kozhikode
      

         
    •   
         
    •   
        
       

  • 9 MINUTES AGO   ‘സർക്കാർ ജീവനക്കാർക്കുള്ള മുഖ്യമന്ത്രിയുടെ സന്ദേശം തിരഞ്ഞെടുപ്പ് പ്രചാരണമല്ല’: ഹർജി തള്ളി ഹൈക്കോടതി Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Voter list: Ahead of the assembly elections, when new polling booths were created, the Election Commission system had a technical error where family members, including husband and wife, were separated into two booths. Booth Level Officers (BLOs) have been instructed to correct this and bring them together. The instruction was passed down to the grassroots level through Collectors.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
167031