search
 Forgot password?
 Register now
search

‘മെഹബൂബാ മെഹബൂബാ’; പാട്ടും നൃത്തവും തകർക്കുന്നതിനിടെ തീയാളി, ആർത്തുവിളിച്ച് കാണികൾ – വിഡിയോ

cy520520 2025-12-7 20:51:11 views 563
  



പനാജി∙ ഗോവ ബാഗ ബീച്ചിലെ നൈറ്റ് ക്ലബ്ബിൽ 25 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. പാട്ടും നൃത്തവും അരങ്ങു തകർക്കുന്നതിനിടെ മേൽക്കൂരയിൽനിന്ന് ആദ്യം തീപടരുന്നതിന്റെ വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. നാലു വിദേശികളും ക്ലബ് ജീവനക്കാരും ഉൾപ്പെടെയാണ് തീപ്പിടിത്തത്തിൽ കൊല്ലപ്പെട്ടത്.  

  • Also Read ഗോവയിൽ നൈറ്റ് ക്ലബ്ബിൽ തീപിടിത്തം: 23 മരണം; റസ്റ്ററന്റ് പ്രവർത്തിച്ചത് അനുമതിയില്ലാതെ– വിഡിയോ   


Watch the roof as the fire erupts.
Final Moments before the deadly Arpora goa fire.
At least 25 ppl dead. Bodies charred in the deadly fire which erupted from a suspected cylinder blast pic.twitter.com/OnCrR5eTyH— Shivan Chanana (@ShivanChanana) December 7, 2025


സൂപ്പർഹിറ്റ് ചിത്രമായ ഷോലെയിലെ ‘മെഹബൂബ മെഹബൂബ’ എന്ന പാട്ടിന്റെ പശ്ചാത്തലത്തിൽ ക്ലബ്ബിൽ നൃത്തപരിപാടി നടക്കുന്നതിനിടെയാണ് തീ ആളിയത്. ‘ബോളിവുഡ് ബാംഗർ നൈറ്റ്’ എന്നു പേരിട്ട പരിപാടിയിൽ വിദേശികളുൾപ്പെടെ 100ലേറെ പേരുണ്ടായിരുന്നു. യുവതി പാട്ടിനനുസരിച്ച് നൃത്തം വയ്ക്കുമ്പോൾ ചുറ്റുമുണ്ടായിരുന്നവർ ആർത്തുവിളിച്ചു പ്രോത്സാഹിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.  

  • Also Read \“ശരീരത്തിന്റെ 90 ശതമാനത്തോളം പൊള്ളലേറ്റു\“: ന്യൂയോർക്കിൽ വീടിന് തീപിടിച്ച് ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം   


പെട്ടെന്നാണ് നൃത്തം നടക്കുന്നതിന്റെ മുകളിലായി മേൽക്കൂരയിൽ തീ ആളിയത്. എന്നാൽ, പരിപാടി ആസ്വദിച്ചിരിക്കുന്നവർക്ക് ഇത് വലിയ അപകടത്തിന്റെ തുടക്കമാണെന്നു മനസ്സിലായില്ല. ‘ആഗ് ലഗാ ദി അപ്നേ’ (നിങ്ങൾ തീകൊളുത്തിയിരിക്കുന്നു) എന്നാണ് ഒരാൾ തമാശയെന്നോണം വിളിച്ചുപറഞ്ഞു. എന്നാൽ, പിന്നിലായി രണ്ട് ക്ലബ് ജീവനക്കാർ ആശങ്കയോടെ ഓടുന്നതും തീപടർന്നതിനു താഴെയുള്ള ലാപ്ടോപ്പ് ഉൾപ്പെടെ മാറ്റുന്നതും കാണാം. അപ്പോഴും നർത്തകിയും സംഗീതജ്ഞരും പരിപാടി നിർത്തിയിരുന്നില്ല. തീപടർന്നിട്ടും ഏതാനും നിമിഷങ്ങൾ പാട്ടും നൃത്തവും തുടർന്നു. പിന്നാലെ, നിമിഷങ്ങൾക്കുള്ളിൽ തീ സീലിങ്ങിൽ ആളിപ്പടർന്നതും ആഹ്ലാദത്തിന്റെ നിമിഷങ്ങൾ ദുരന്തത്തിലേക്കു നീങ്ങി.  
    

  • ഉഗ്രൻ തണുപ്പായി, കുന്നിൻചെരിവുകൾ തിളങ്ങുന്നു; ക്രിസ്മസ് മിസോറമിൽ ആയാലോ? പെർമിറ്റ് എടുത്താൽ കാണാം കാഴ്ചകളും അദ്ഭുതപ്പെടുത്തും മനുഷ്യരെയും
      

         
    •   
         
    •   
        
       
  • വിമാനം റദ്ദാക്കിയാൽ പകരം ടിക്കറ്റ് എങ്ങനെ കിട്ടും? ഇതു ചെയ്താൽ മാത്രം നഷ്ടപരിഹാരം! യാത്രയിൽ പരുക്കേറ്റാൽ 1.3 കോടി വരെ; ഫ്ലൈറ്റ് യാത്രക്കാർ അറിയേണ്ടതെല്ലാം...
      

         
    •   
         
    •   
        
       
  • അന്ന് ആദ്യം മഴയ്ക്കു പഴി! മഴയില്ലാത്തപ്പോൾ വീണ്ടും ദേശീയപാത ഇടിയാൻ കാരണം റെഡിമെയ്ഡ് ഭിത്തിയോ? ഉറപ്പും വീതിയും കൂട്ടൽ ഇനി പ്രായോഗികമോ!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ക്ലബ്ബിലാകെ തീപടരുകയായിരുന്നു പിന്നീട്. ഇടുങ്ങിയ കവാടമായിരുന്നതു കാരണം ആളുകൾക്ക് പെട്ടെന്നു പുറത്തേക്കോടി രക്ഷപ്പെടാനായില്ല. ചിലർ താഴെയുള്ള അടുക്കളയിലേക്ക് ഓടി. എന്നാൽ ഇവരും ഏതാനും ജീവനക്കാരും പുറത്തുകടക്കാനാകാതെ തീയ്ക്കുള്ളിൽ അകപ്പെട്ടു. രക്ഷാപ്രവർത്തനത്തിനും തിരിച്ചടിയായത് ക്ലബ്ബിന്റെ ഇടുങ്ങിയ കവാടമായിരുന്നു. ഫയർഫോഴ്സിന് ഇതിലൂടെ അകത്തുകടക്കാൻ പ്രയാസമുണ്ടായി. ഫയർ എൻജിനുകൾ 400 മീറ്റർ അകലെ നിർത്തിയിട്ടാണ് രക്ഷാപ്രവർത്തനം നടത്തിയത്. പൊള്ളലേറ്റും ശ്വാസംമുട്ടിയുമാണ് ക്ലബ്ബിലുണ്ടായിരുന്നവർ മരിച്ചത്.  

  • Also Read ‘യന്ത്രങ്ങൾ നോവലെഴുതുന്ന കാലത്ത് നിർമിതബുദ്ധി നിരൂപകരുടെ കുറവ് നികത്തുമോ? ‘പുസ്തകത്തെപറ്റി ചോദിക്കേണ്ടത് പ്രസാധകരോടല്ല, ട്രെയിനിൽ നടന്നു വിൽക്കുന്നവരോട്’   


തീപിടിത്തത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ഗോവൻ സർക്കാർ. ഗോവയിൽ ഇത്തരത്തിലൊരു അപകടം ആദ്യമാണെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. അപകടത്തിൽപെട്ടവരുടെ കുടുംബത്തിന് സഹായധനം നൽകും. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

  • Also Read   


Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @ThadhaniManish_/x എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Goa Nightclub Fire Claims Lives: The incident occurred during a Bollywood-themed night, quickly escalating due to a narrow exit and claiming several victims. An investigation is underway to determine the cause and prevent future occurrences.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
151756

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com