search
 Forgot password?
 Register now
search

‘ഭൂമികുലുക്കമെന്നാണ് കരുതിയത്, രക്ഷപ്പെടാൻ പറഞ്ഞത് ഓട്ടോ ഡ്രൈവർ; കാറിൽ നിന്നിറങ്ങിയ ആ സ്ത്രീയ്ക്ക് ഓടാൻ പോലും കഴിഞ്ഞില്ല’

LHC0088 2025-12-6 12:51:18 views 1079
  



കൊല്ലം ∙ ‘‘സർവീസ് റോഡിലൂടെ മൈലക്കാട് ഇറക്കം എത്തിയപ്പോൾ വാഹനത്തിനു കുലുക്കം. മുന്നിലുണ്ടായിരുന്ന കാറുകൾ നിർത്തുന്നു. റോഡ് വിണ്ടുകീറുകയാണ്. എന്താണു സംഭവിക്കുന്നതെന്ന് ആദ്യം മനസ്സിലായില്ല, പെട്ടെന്നു ബസ് നിർത്തി. ജീവനക്കാരിയുമായി ചേർന്നു 36 കുട്ടികളെയും വേഗം പുറത്തിറക്കി. പിന്നിലുണ്ടായിരുന്ന വാഹനത്തിലുള്ളവരും നാട്ടുകാരും ഓടിയെത്തി, സമീപത്തെ വീട്ടിലേക്കു കുട്ടികളെ മാറ്റി. കൊച്ചുകുട്ടികളെ എടുത്തുകൊണ്ട് ഓടുകയായിരുന്നു. അപ്പോഴേക്കും റോഡ് വിണ്ടുകീറി പലയിടവും ഉയർന്നുവന്നു. കുഴിയിൽ ബസിന്റെ ചക്രം കുടുങ്ങി. കോൺക്രീറ്റ് പാനലുകൾ അടർന്നു വീഴുന്നുണ്ടായിരുന്നു. ഇലക്ട്രിക് പോസ്റ്റും ചരിഞ്ഞു’’ – കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞ് റോഡിൽ കുടുങ്ങിയ കൊട്ടിയം കിങ്സ് സ്കൂളിലെ ബസിന്റെ ഡ്രൈവർ വി. ഷാജിമോൻ പറയുന്നു.  

  • Also Read ഇന്നും വിമാന സർവീസുകൾ മുടങ്ങും; പ്രതിസന്ധിക്ക് തടയിടാൻ റെയിൽവേ, ട്രെയിനുകളിൽ കൂടുതൽ കോച്ചുകൾ   


ചാത്തന്നൂരിലേക്കു വരുമ്പോഴാണു വലിയ കുലുക്കം അനുഭവപ്പെട്ടതെന്നും ഉടൻ കാറിന്റെ വേഗം പെട്ടെന്നു കുറച്ചുവെന്നും റോഡിൽ കുടുങ്ങിയ കൊട്ടിയം മൃഗാശുപത്രിയിലെ ഡ‍ോക്ടർ ആർ‌. രശ്മി പറഞ്ഞു. കാറിന്റെ ഒരു വശം തനിയെ ഉയർന്നു. ഭൂമികുലുക്കമാണെന്നാണു കരുതിയത്. മുന്നിലുണ്ടായിരുന്ന ഓട്ടോ ഡ്രൈവറാണ് ഓടിരക്ഷപ്പെടാൻ വിളിച്ചുപറഞ്ഞത്. ഇറങ്ങിയോടി. തിരിഞ്ഞു നോക്കുമ്പോൾ മേൽപാതയും സർവീസ് റോഡും തകരുന്നതാണു കണ്ടത്. പിന്നിലെ കാറിൽനിന്ന് ഒരു സ്ത്രീ ഇറങ്ങിയെങ്കിലും അവർക്ക് ഓടാൻപോലും കഴിയാത്തവിധം റോഡ് തകർന്നു. സ്കൂൾബസിൽ നിന്ന് ആളുകൾ കുട്ടികളെ എടുത്തുകൊണ്ട് ഓടുന്നുണ്ടായിരുന്നുവെന്നും രശ്മി പറയുന്നു.

  • Also Read പാത 10 മാസം തികയ്ക്കില്ലെന്ന് അന്നേ പറഞ്ഞു, മണ്ണു പരിശോധന നടത്താതെ നിർമാണം; അഷ്ടമുടി കായലിലെ ചെളിയും ഉപയോഗിച്ചു   


മലപ്പുറം കൂരിയാട് ദേശീയപാത നിർമാണത്തിലുണ്ടായ പിഴവു തന്നെയാണ് കൊല്ലം കൊട്ടിയത്തുമുണ്ടായതെന്ന് തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിലെ സിവിൽ എൻജിനിയറിങ് വിഭാഗം മുൻ മേധാവി ഡോ.എൻ. ഉണ്ണിക്കൃഷ്ണൻ വിലയിരുത്തുന്നു. ഭാരം താങ്ങാനുള്ള ശേഷിയില്ലാതെ അടിത്തറ തകർന്നതാണു രണ്ടിടത്തും അപകടത്തിനു കാരണം. ബലമില്ലാത്ത അടിത്തറയിൽ നിർമിച്ച മൺതിട്ട ഭാരം താങ്ങാനാകാതെ പൊട്ടിവീഴുമെന്നത് അടിസ്ഥാന പാഠമാണ്. ശരിയായ രീതിയിൽ പരിശോധന നടത്തി, മണ്ണ് ബലപ്പെടുത്തി ഭാരവാഹകശേഷി മെച്ചപ്പെടുത്തിയാണ് ഉയരത്തിലുള്ള മൺതിട്ടകൾ നിർമിക്കേണ്ടത്. എന്നാൽ കൂരിയാട്ടെപ്പോലെ തന്നെ കൊട്ടിയത്തും ആവശ്യമായ പരിശോധന നടത്തുകയോ മണ്ണ് ബലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നു വേണം കരുതാൻ. കൂറ്റൻ മൺതിട്ടയ്ക്കു താഴെ ചതുപ്പാണ്. മൺതിട്ട ശരിയായി നിർമിച്ചാലും താങ്ങാൻ കഴിയുന്നതിലും കൂടുതൽ ഭാരമുണ്ടാകുമ്പോൾ താഴേക്ക് ഇരിക്കുകയും വശങ്ങളിലെ മണ്ണ് മുകളിലേക്ക് ഉയരുകയും ചെയ്യും. അതാണു കൂരിയാടും ഇപ്പോൾ കൊട്ടിയത്തും സംഭവിച്ചത്. ഇനിയും മൺതിട്ട തയാറാക്കി ഇവിടെ റോഡ് നിർമിക്കുക പ്രായോഗികമല്ല. മണ്ണിന്റെ ദുർബലാവസ്ഥ കണക്കിലെടുത്താൽ നിലവിലെ രീതിക്കു പകരം കൂരിയാട്ടെ മാതൃകയിൽ ഇവിടെയും പാലം നിർമിക്കുകയാണു നല്ലതെന്നും എൻ. ഉണ്ണികൃഷ്ണൻ പറഞ്ഞു.
    

  • കേന്ദ്രമോ പുതിയ ചട്ടമോ വിമാന യാത്രക്കാരെ ചതിച്ചത്? ഇന്ത്യയിൽ പൈലറ്റുമാരെ കിട്ടാനില്ല; ‘വ്യോമയാന വിദഗ്ധർക്കു പകരം ഐഎഎസുകാർ!’
      

         
    •   
         
    •   
        
       
  • വായ്പ നേരത്തേ അടച്ചു തീർക്കാം, പലിശയിൽ ലക്ഷങ്ങൾ ലാഭിക്കാം; റീപോ നിരക്ക് കുറച്ചതിന്റെ നേട്ടം എങ്ങനെ സ്വന്തമാക്കാം? എഫ്ഡി ഇട്ടവരും ശ്രദ്ധിക്കണം
      

         
    •   
         
    •   
        
       
  • എന്തുകൊണ്ട് ആ ബന്ധം ‘തുല്യ’മല്ല? ‘എംഎൽഎയ്ക്കുണ്ട് പ്രിവിലേജ്, രാഹുൽ ഇങ്ങനെ ഓടുകയാണോ വേണ്ടത്?’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Kollam road collapse: Kollam road collapse caused a major disruption and near-disaster. It highlights the critical need for thorough soil testing and reinforcement in highway construction to prevent such incidents, as experts suggest building a bridge as a safer alternative.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
152976

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com