ശബരിമല ∙ വെർച്വൽ ക്യൂവിൽ നിർദേശിക്കുന്ന സമയത്തു തന്നെ ദർശനം നടത്തണമെന്ന കർശന നിർദേശം തീർഥാടകർക്ക് ആശങ്കയുണ്ടാക്കുന്നെങ്കിലും ഇരുമുടിക്കെട്ടുമായി വരുന്ന ആരെയും തിരിച്ചയക്കാത്തത് ആശ്വാസമാകുന്നു. സമയം തെറ്റി വന്നാൽ ദർശനത്തിനു കടത്തിവിടുമോ എന്ന സംശയമാണ് എല്ലാവർക്കും. ദർശനത്തിന് എത്തുന്നതിൽ ഏറെയും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരാണ്. പ്രത്യേകിച്ച് ആന്ധ്ര, തെലങ്കാന, കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ തീർഥാടകർ എത്തുന്നത്. ട്രെയിനുകൾ മിക്കതും വൈകിയാണ് ഓടുന്നത്. അതിനു ശേഷം ബസ് കിട്ടി പമ്പയിൽ എത്തുമ്പോൾ 10 മുതൽ 12 മണിക്കൂർ വരെ വൈകുന്നു. ചില തീർഥാടക സംഘങ്ങൾ ഒരു ദിവസം വൈകിയാണ് വരുന്നത്.
- Also Read ഉണ്ണിക്കൃഷ്ണൻ പോറ്റിയെ നിയന്ത്രിച്ചതാര്? ശബരിമല സ്വർണക്കൊള്ളയിൽ വന്‍തോക്കുകളുടെ പങ്കും അന്വേഷിക്കണമെന്നു കോടതി
സ്പോട് ബുക്കിങ് 5000 മാത്രമായി പരിമിതപ്പെടുത്തി. വെർച്വൽ ക്യൂ ബുക്ക് ചെയ്യുന്നതിൽ 20 ശതമാനം വരെ എത്താതിരിക്കുന്നുണ്ട്. ഇവരുടെ എണ്ണം കൂടി കണക്കാക്കി സ്പോട് ബുക്കിങ് നൽകണമെന്നാണ് തീർഥാടകരുടെ ആവശ്യം. ശബരിമലയിലും പമ്പയിലും നിലയ്ക്കലിലും ഇന്ന് തിരക്ക് കുറവാണ്.
- Also Read ബിജെപി മന്ത്രിക്ക് രാജാ റാം ‘ബ്രിട്ടിഷ് ചാരൻ’, മോദിക്ക് പ്രചോദനം! ‘നാക്കുപിഴ’ ബംഗാളിൽ മമതയ്ക്ക് ആയുധം: എന്താണ് സംഭവിച്ചത്?
ഇന്ന് രാവിലെ 5 മണി വരെയുള്ള കണക്കനുസരിച്ച് 16,989 പേർ ദർശനത്തിനായി പമ്പയിൽ നിന്നു സന്നിധാനത്തേക്കു മലകയറി. രാവിലെ 7 മണിയായപ്പോഴേക്കും സന്നിധാനം വലിയ നടപ്പന്തലിൽ പതിനെട്ടാംപടി കയറാൻ 2 വരിയിൽ മാത്രമാണ് തീർഥാടകരുള്ളത്. പരമാവധി 30 മിനിറ്റ് കാത്തു നിന്നാൽ മതി. പൂജാ സമയത്തു മാത്രമാണ് കൂടുതൽ കാത്തു നിൽക്കേണ്ടി വരുന്നത്.
- ‘ഓണം ബംപറടിച്ചു, പക്ഷേ ചില കാര്യങ്ങൾ ഞാൻ ചെയ്യില്ല’: കയ്യില്‍ കിട്ടിയ തുക എവിടെ നിക്ഷേപിക്കും? ശരത് എസ്. നായർ പറയുന്നു
- ഇസ്രയേലിന്റെ പെഗസസ് ആകുമായിരുന്നോ സഞ്ചാർ സാഥി? ‘ആപ്പാ’യ ഉത്തരവ് എന്തുകൊണ്ട് കേന്ദ്രം പിൻവലിച്ചു? വിദഗ്ധർ പറയുന്നു...
- കസ്റ്റമർ കയ്യൊഴിഞ്ഞ ഫാമിലി ട്രീ ഭാഗ്യമായി; ഓർക്കുട്ടിൽ കമന്റ് ഇട്ട് കാൻവാസിങ്; പരാജയപ്പെട്ട സ്റ്റാർട്ടപ്പിന്റെ തിരിച്ചുവരവ്, ഇന്ന് 6 രാജ്യങ്ങളിൽ ഓഫിസ്!
MORE PREMIUM STORIES
English Summary:
Sabarimala Virtual Queue concerns raised due to strict timings: but pilgrims with Irumudikettu are being accommodated. Many pilgrims, especially from other states, face delays due to transportation issues. Spot booking limitations are also a concern for the devotees. |